കണ്ണൂരില്‍ റിലീസ് ചെയ്ത പ്രിന്റുകളില്‍ നായികയെ ഒടുവില്‍ കല്യാണം കഴിക്കുന്നത് ഇവരാരുമല്ല! ‘ഹരികൃഷ്ണൻസ്’ സിനിമയിലെ ആ വമ്പൻ ട്വിസ്റ്റ്! ക്യാമറ മാൻ വേണുവിന്റെ വാക്കുകൾ വൈറലാകുന്നു
കണ്ണൂരില്‍ റിലീസ് ചെയ്ത പ്രിന്റുകളില്‍ നായികയെ ഒടുവില്‍ കല്യാണം കഴിക്കുന്നത് ഇവരാരുമല്ല! ‘ഹരികൃഷ്ണൻസ്’ സിനിമയിലെ ആ വമ്പൻ ട്വിസ്റ്റ്! ക്യാമറ മാൻ വേണുവിന്റെ വാക്കുകൾ വൈറലാകുന്നു
കണ്ണൂരില്‍ റിലീസ് ചെയ്ത പ്രിന്റുകളില്‍ നായികയെ ഒടുവില്‍ കല്യാണം കഴിക്കുന്നത് ഇവരാരുമല്ല! ‘ഹരികൃഷ്ണൻസ്’ സിനിമയിലെ ആ വമ്പൻ ട്വിസ്റ്റ്! ക്യാമറ മാൻ വേണുവിന്റെ വാക്കുകൾ വൈറലാകുന്നു
ഫാസിലിന്റെ സംവിധാനത്തിൽ മമ്മൂട്ടി, മോഹൻലാൽ, ജൂഹി , കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഹരികൃഷ്ണൻസ്. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു ‘ഹരികൃഷ്ണൻസ്’. ഇരട്ടക്ലൈമാസിന്റെ പേരിൽ ഈ ചിത്രം വിവാദമായിരുന്നു.
സൂപ്പർ താരങ്ങളായതിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്നു എന്നതായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ചിത്രവുമായി ബന്ധപ്പെട്ട് ക്യാമറ മാൻ വേണു കുറച്ച് നാളുകൾക്ക് മുൻപ് നടത്തിയ വെളിപ്പെടുത്തലാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ചർച്ചയായി മാറുന്നത്.
വേണുവിന്റെ വാക്കുകൾ ഇങ്ങനെയാണ്
രണ്ട് സൂപ്പര്‍ താരങ്ങളെ തന്റെ സിനിമയില്‍ അവതരിപ്പിക്കുമ്പോള്‍ രണ്ടു പേര്‍ക്കും ഒരേ പ്രധാന്യം എല്ലാ കാര്യത്തിലും ഉണ്ടായിരിക്കണം എന്ന് ഫാസിലിന് നിര്‍ബന്ധമുണ്ടായിരുന്നു. പക്ഷേ പടം ക്ലൈമാക്‌സില്‍ എത്തിയപ്പോള്‍ പ്രശ്‌നം ഗുരുതരമായി. നായകന്മാര്‍ക്ക് എല്ലാം തത്തുല്യം പകുത്തുനല്‍കുന്ന രീതി നായികയുടെ കാര്യത്തില്‍ സാധ്യമല്ല എന്ന് വസ്തുത ഫാസിലിനെ അലട്ടാന്‍ തുടങ്ങി.
അങ്ങനെയാണ് മലയാളസിനിമയിലെ ആദ്യത്തെ ഇരട്ട ക്ലൈമാക്‌സ് ചിത്രമായി ഹരികൃഷ്ണന്‍സ് മാറുന്നത്. മോഹന്‍ലാലിന് കൂടുതല്‍ സ്വാധീനമുണ്ടെന്ന് കരുതപ്പെട്ടിരുന്ന തിരുവിതാംകൂര്‍ മേഖലയില്‍ റിലീസ് ചെയ്ത പ്രിന്റുകളില്‍ നായികാഭാഗ്യം മോഹന്‍ലാലിന്, മമ്മൂട്ടിക്ക് കൂടുതല്‍ സ്വാധീനമുണ്ടെന്ന് കരുതപ്പെട്ടിരുന്ന മലബാര്‍ മേഖലയില്‍ നായികാഭാഗ്യം മമ്മൂട്ടിക്ക്. അതായിരുന്നു ഇരട്ട ക്ലൈമാക്‌സ്.
പടം റിലീസായശേഷം ഒരു ചെറിയ സദസ്സില്‍ മുമ്പ് കേട്ടുകേള്‍വി പോലും ഇല്ലാത്ത ഈ പുതിയ പരീക്ഷണത്തെക്കുറിച്ച് സംസാരം ഉണ്ടായി. സംവിധായകന്‍ പവിത്രനും അവിടെയുണ്ടായിരുന്നു. പവിത്രന്‍ ഇതിനിടയില്‍ കയറി ഇടപെട്ടു: തിരുവിതാംകൂറില്‍ മോഹന്‍ലാല്‍, കൊച്ചി മുതല്‍ മലപ്പുറം, കോഴിക്കോട് വരെ മമ്മൂട്ടി, അത് ശരിയാണ്. പക്ഷേ അവിടുന്ന് വീണ്ടും വടക്കോട്ട് പോയാല്‍ മമ്മൂട്ടിയും മോഹന്‍ലാലുമൊന്നുമല്ല ക്ലൈമാക്‌സില്‍ വരുന്നത്. കണ്ണൂരില്‍ റിലീസ് ചെയ്ത പ്രിന്റുകളില്‍ നായികയെ ഒടുവില്‍ കല്യാണം കഴിക്കുന്നത് ഇവരാരുമല്ല, അത് പിണറായി വിജയനാണ്’.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...