Malayalam
നമ്മുടെ അച്ഛൻ കുട്ടിക്കാലത്ത് കൈ പിടിച്ചു നടത്തുന്നതുപോലെയാണ് അദ്ദേഹം ആ താളം പഠിപ്പിച്ചു തന്നത് ; നാടകാചാര്യനും കവിയുമായ കാവാലം നാരായണപ്പണിക്കർ സാറിന്റെ ഓർമ്മകളിൽ അലൻസിയർ !
നമ്മുടെ അച്ഛൻ കുട്ടിക്കാലത്ത് കൈ പിടിച്ചു നടത്തുന്നതുപോലെയാണ് അദ്ദേഹം ആ താളം പഠിപ്പിച്ചു തന്നത് ; നാടകാചാര്യനും കവിയുമായ കാവാലം നാരായണപ്പണിക്കർ സാറിന്റെ ഓർമ്മകളിൽ അലൻസിയർ !
മലയാള സിനിമ-ടെലിവിഷൻ-നാടക നടനാണ് അലൻസിയർ ലെ ലോപ്പസ്. വളരെ പെട്ടന്ന് സിനിമയിലേക്ക് കടന്നുവന്ന് മികച്ച സ്ഥാനം സ്വന്തമാക്കിയ നായകനാണ് അലൻസിയർ . അഞ്ചാം വയസു മുതൽ നാടകാഭിനയം തുടങ്ങി, എട്ടാം ക്ലാസിൽ തന്നെ ‘നേതാജി തിയറ്റർ’ എന്ന പേരിൽ ചെറിയ നാടകഗ്രൂപ്പ് ആരംഭിച്ചു. ഇവിടെ വെച്ച് അമച്ച്വർ നാടകരംഗത്ത് പ്രാവീണ്യനായി.
1998 ലെ ദയ എന്ന സിനിമയിലൂടെ സിനിമാഭിനയ രംഗത്തെത്തിയ അലൻസിയർ , ഇന്ന് മലയാള സിനിമയ്ക്ക് മാറ്റിനിർത്താനാകാത്ത അതുല്യ പ്രതിഭ തന്നെയാണ്. . ഞാൻ സ്റ്റീവ് ലോപ്പസ്, മഹേഷിൻ്റെ പ്രതികാരം എന്നീ സിനിമകളിലൂടെയാണ് മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാകുന്നത് .
ഇപ്പോഴിതാ, മൂവി ബ്രാൻഡ് എന്ന ഓൺലൈൻ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ നാടകാചാര്യനും കവിയുമായ കാവാലം നാരായണപ്പണിക്കർ സാറിനെ കുറിച്ച് അലൻസിയർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
കാവാലം സാറിനെ കുറിച്ച് അലൻസിയർ പറഞ്ഞ വാക്കുകൾ ഇങ്ങനെ, ” കാവാലം സാർ താളം പഠിപ്പിച്ച മനുഷ്യനാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ നമ്മുടെ മണ്ണിന്റെ താളമറിഞ്ഞ വലിയ മനുഷ്യനാണ് അദ്ദേഹം . എന്നെ താളം പഠിപ്പിച്ചു. നമ്മുടെ അച്ഛൻ കുട്ടിക്കാലത്ത് കൈ പിടിച്ചു നടത്തുന്നതുപോലെ മണ്ണിന്റെ താളം പഠിപ്പിച്ച ഗുരുനാഥനാണ് കാവാലം പണിക്കർ സാർ”.
നാടക ജീവിതത്തിൽ നിന്നും സിനിമയിലേക്ക് എത്തിയവർക്ക് സാധാരണയിൽ കവിഞ്ഞ ആധാരവും ഭക്തിയും കാവാലം സാറിനോട് കാണുന്നത് സ്വാഭാവികമാണ്. ഇന്നും മലയാളികൾ നാടക കലയെ അന്ന്യമാക്കിയിട്ടില്ല എന്നതിന്റെ തെളിവുകൂടിയാണ് ഇതുപോലെയുള്ള ഉന്നത കലാകാരന്മാരെ ഓർക്കുന്നതിലൂടെ മനസിലാക്കാൻ സാധിക്കുക.
അദ്ദേഹം അരങ്ങൊഴിഞ്ഞിട്ട് അഞ്ചു വര്ഷം പിന്നിടുന്നു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി, ചെയർമാൻ, കേന്ദ്ര സംഗീത നാടക അക്കാദമി വൈസ്ചെയർമാൻ തുടങ്ങിയ പദവികൾ അലങ്കരിച്ചിരുന്ന അദ്ദേഹം തിരുവരങ്ങിന്റെയും സോപാനത്തിന്റെയും ഡയറക്ടർ ആയിരുന്നു.
അലൻസിയർ ലെ ലോപ്പസ്സുമായിട്ടുള്ള പൂർണ്ണമായ അഭിമുഖം കാണാം…
about kavalam