മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രൻ. പ്രേമം എന്ന സിനിമ കൊണ്ട് മലയാളികള്‍ ആഘോഷിച്ച സംവിധായകൻ. ഒരൊറ്റ സിനിമയിലൂടെ പ്രേമം സംവിധായകൻ എന്ന പേര് നേടിയെടുക്കുകയും ചെയ്തു. അല്‍ഫോണ്‍സ് പുത്രന്റെ സിനിമകള്‍ക്കായി കാത്തിരിക്കുന്ന ആരാധകർ ഇന്ന് നിരവധിയാണ് . പഴഞ്ചൻ കാലം പൂർണ്ണമായും തൂത്തെറിഞ്ഞുള്ള കഥയാണ്അൽഫോൻസ് പുത്രന്റെ ഒരു പ്രത്യേകത.
സംവിധായകൻ എന്നതിനൊപ്പം നല്ലൊരു അഭിനേതാവാണെന്നും ഇതിനോടകം തന്നെ അല്‍ഫോണ്‍സ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ അല്‍ഫോണ്‍സ് പുത്രന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത് . സോഷ്യൽ മീഡിയയിൽ സജീവമായ അൽഫോൺസ് പുത്രൻ, വ്യത്യസ്തമായ ആശയങ്ങളും വിശേഷങ്ങളും പങ്കുവച്ചെത്തുക പതിവാണ്.
“നിങ്ങൾ അത് തുറന്നതിനുശേഷം എല്ലാം ഒരു ഉള്ളി പോലെയാണെന്ന് ഒരു ചൊല്ലുണ്ട് . പക്ഷേ, ഇത് തുറക്കാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു തണ്ണിമത്തൻ ലഭിക്കാനുള്ള സാധ്യതയുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നാണ് അല്‍ഫോണ്‍സ് പുത്രൻ എഴുതിയിരിക്കുന്നത്. സിനിമയെ കുറിച്ചാണ് അല്‍ഫോണ്‍സ് പുത്രൻ സൂചിപ്പിക്കുന്നത് എന്ന് ആരാധകര്‍ പറയുന്നു. പെട്ടെന്ന് സിനിമയുമായി വാ എന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.
അല്‍ഫോണ്‍സ് പുത്രൻ പുതുതയായി സംവിധാനം ചെയ്യുന്ന സിനിമ “പാട്ട്” ആണ്. ഫഹദ് ആണ് പാട്ട് എന്ന സിനിമയില്‍ നായകനാകുന്നത്. സിനിമയുടെ കൂടുതൽ വിശേഷങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും ഫഹദ് അൽഫോൺസ് പുത്രൻ കൂട്ടുകെട്ട് ഏറെ പ്രതീക്ഷയാണ് സിനിമാ പ്രേമികളിൽ ഉണ്ടാക്കിയിരിക്കുന്നത്.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...