Malayalam
‘കള്ള് കുടിയും പൂരപ്പാട്ടും മാത്രമല്ല’ മുകേഷ് ഒട്ടും കാരുണ്യമില്ലാത്തവൻ! നെറികേടിന്റെ തെളിവ് സഹിതം പുറത്ത്…
‘കള്ള് കുടിയും പൂരപ്പാട്ടും മാത്രമല്ല’ മുകേഷ് ഒട്ടും കാരുണ്യമില്ലാത്തവൻ! നെറികേടിന്റെ തെളിവ് സഹിതം പുറത്ത്…
മലയാളത്തിലെ മികച്ച നടനും കൊല്ലം എംഎൽഎയുമായ മുകേഷും നർത്തകിയും ഭാര്യയുമായ മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം.
വേര്‍പിരിയലിന്റെ കാരണം വ്യക്തിപരമാണെന്നാണ് മേതില്‍ ദേവിക മാധ്യമങ്ങളോടായി അറിയിച്ചത്. എന്നാൽ ഇതുവരെ മുകേഷ് ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ചില്ല. വിവാഹമോചന വിഷയത്തിൽ തനിക്കെതിരായ ആരോപണങ്ങളിൽ പ്രതികരിക്കാനില്ലെന്നാണ് മുകേഷിന്റെ നിലപാട്.
വിവാഹമോച വാർത്തയ്ക്ക് പിന്നാലെ മുകേഷിനെ കുറിച്ച് നിരവധി വാർത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്
നിർധന രോഗികൾക്കായി കേരളം സർക്കാർ പുറത്തിറക്കുന്ന ലോട്ടറിയാണ് കാരുണ്യ ലോട്ടറി. ഈ പരസ്യത്തിൽ മമ്മൂട്ടിയേയും മോഹൻലാലും ഉൾപ്പെടെ നിരവധി താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഇവരാരും പ്രതിഫലം പറ്റാതെയാണ് അഭിനയിച്ചത്. എന്നാൽ മുകേഷ് ആകട്ടെ 6 ലക്ഷം രൂപയാണ് ഇതിന്റെ പ്രതിഫലം വാങ്ങിയത്.
മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങളെല്ലാം പ്രതിഫലം വേണ്ടെന്ന് അറിയിക്കുകയായിരുന്നു. ഇവരെ കൂടാതെ പ്രിയദർശൻ, ഇന്നസെന്റ്, സൂരജ്, കെ എ സ് ചിത്ര, എം ജി ശ്രീകുമാർ, കാവ്യാ , അശോക്, മധു. കെ എം മാണി തുടങ്ങിയവരെല്ലാവരും അഭിനയിച്ചിട്ടുണ്ട്. ഇവരാരും ഈ പരസ്യ ചിത്രത്തിൽ അഭിനയിച്ചതിൽ ഒരു രൂപ പോലും വാങ്ങിയിട്ടില്ല. മുകേഷ് മാത്രമാണ് ലക്ഷങ്ങൾ വാങ്ങിയത്. അതിന്റെ
തെളിവുകൾ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്
രാഷ്ട്രീയ പ്രവർത്തകൻ സന്ദീപ് വാചസ്പതിയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുകേഷ് പ്രതിഫലം വാങ്ങിയതിന്റെ തെളിവുകൾ പുറത്ത് വിട്ടിരിക്കുന്നു.
അദ്ദേഹം കുറിച്ചത് ഇങ്ങനെയാണ്…..
അന്തസ് വില കൊടുത്ത് വാങ്ങാൻ പറ്റില്ല. അത് ജന്മനാൽ കിട്ടേണ്ടതാണ്. നാട് മുടിക്കുന്ന ഇത്തരം ജന്മങ്ങളെ എത്രയും പെട്ടന്ന് ഒഴിവാക്കാതെ ഈ നാടിന് മേൽഗതി ഉണ്ടാകില്ല.
കിടപ്പ് രോഗികൾക്കും ഗുരുതര രോഗ ബാധിതയായവർക്കും ചികിത്സ സഹായം നൽകുന്നതിനാണ് കാരുണ്യ ലോട്ടറി തുടങ്ങിയത്. മുൻ മന്ത്രി കെഎം മാണിയാണ് ഈ പദ്ധതി ആവിഷ്ക്കരിച്ചത്
അതേസമയം മേതിൽ ദേവികയുടെ വക്കീൽ നോട്ടീസ് മുകേഷിന് കിട്ടിയിട്ടില്ലെന്നാണ് അടുപ്പമുളളവർ പറഞ്ഞിരുന്നത്. എന്നാൽ വിവാഹമോചനത്തിന് നോട്ടിസ് നൽകിയെന്ന് ദേവിക സ്ഥിരീകരിച്ചതിന് പിന്നാലെ ഉയർന്ന ചോദ്യങ്ങളിൽ നിന്ന് മുകേഷ് ഒഴിഞ്ഞുമാറി. കഴിഞ്ഞ ദിവസം നടന്ന നിയമസഭാ സമ്മേളനത്തിൽ ഉച്ച വരെ പങ്കെടുത്ത മുകേഷ് പിന്നീട് സഭയിൽ എത്തിയില്ല. ഇടയ്‌ക്ക് ഫോൺ സ്വിച്ച് ഓഫാക്കിയ അദ്ദേഹം പിന്നീട് പ്രതികരിക്കാനില്ലെന്ന് പറയുകയായിരുന്നു.
പൂര്‍ണ്ണമായും നൃത്തത്തില്‍ ഫോക്കസ് ചെയ്തു ജീവിതം മുന്നോട്ടു പോകാനാണ് ദേവികയുടെ തീരുമാനം. ആദ്യ വിവാഹം ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകള്‍ കാരണം ഉപേക്ഷിച്ചവരായിരുന്നു ഇരുവരും. ഇരുവരും ചേര്‍ന്ന് തിരുവനന്തപുരത്ത് വീട് വെച്ചുരുന്നു. ഈ വീട്ടില്‍ മേതില്‍ ദേവിക അധികകാലം താമസിച്ചിരുന്നില്ല.ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍ തന്നെയാണ് പ്രശ്‌നമായത്. മുകേഷില്‍ നിന്നും ആദ്യ ഭാര്യ സരിതക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തന്നെയാണ് മുകേഷില്‍ നിന്നും ദേവികയ്ക്കും ഉണ്ടായതെന്ന സൂചനയാണ് വിവാഹം മോചനത്തിലേക്ക് എത്തുമ്പോൾ പുറത്തുവരുന്നത്
ഈ വേർപിരിയൽ വേദനാജനകമാണെന്നും മുകേഷിനെ കുറ്റപ്പെടുത്താനില്ലെന്നുമാണ് ദേവിക പറഞ്ഞത്
വിവാഹമോചന നോട്ടീസ് നൽകിയത് സ്ഥിരീകരിച്ച് മാധ്യമങ്ങൾക്ക് മുമ്പിൽ സംസാരിക്കവെയായിരുന്നു ദേവികയുടെ പ്രതികരണം. മുകേഷിനെതിരെ ഗാർഹിക പീഡനം ആരോപിച്ചിട്ടുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അവർ പറഞ്ഞു. ഇതിന്റെ പേരിൽ മുകേഷിനെ കുറ്റക്കാരനാക്കരുത്. തന്റെ ജീവിതത്തിന്റെ വലിയ ഭാഗമായിരുന്ന മുകേഷിനെ ചെളിവാരിയെറിയാനില്ലെന്നും മേതിൽ ദേവിക വ്യക്തമാക്കി.
വ്യക്തിപരമായ കാരണങ്ങളാലാണ് വിവാഹം ബന്ധം വേർപിരിയുന്നത്. അഭിഭാഷകൻ നോട്ടീസ് കൊടുത്തിട്ടുണ്ട്. മുകേഷ് നിലപാട് വ്യക്തമാക്കിയിട്ടില്ല. തന്റെ കുടുംബ പ്രശ്‌നത്തിന് കേരളവുമായി ബന്ധമുണ്ടെങ്കിൽ നേരത്തേ തുറന്ന് പറയുമായിരുന്നു. പിരിയാൻ തീരുമാനിച്ച സന്ദർഭം വളരെ പ്രയാസകരമായ ഘട്ടമാണെന്നും സമാധാനപരമായി അത് മറികടക്കാൻ എല്ലാവരും അനുവദിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.മുകേഷിന്റെ രാഷ്ട്രീയ പശ്ചാത്തലം കണക്കിലെടുത്താണ് താനിപ്പോൾ ഇക്കാര്യങ്ങൾ വിശദീകരിക്കാൻ നിർബന്ധിതയായത്. മുതിർന്ന ആൾക്കാരാണ് ഞങ്ങൾ രണ്ടുപേരും. നടൻ എന്ന നിലയിലും രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലുമുള്ള മുകേഷിന്റെ നിലയുമായി ഇത്തരം വ്യക്തിപരമായ കാര്യങ്ങൾ കൂട്ടിക്കുഴയ്ക്കാൻ പാടില്ല. മുകേഷുമായി ദേഷ്യത്തോടെ പിരിയേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ല. വിവാഹമോചനം സംബന്ധിച്ച് മുകേഷുമായി നേരത്തേ സംസാരിച്ചതാണ്. തിരഞ്ഞെടുപ്പ് കഴിയാൻ കാത്തിരുന്നതാണെന്നും മേതിൽ ദേവിക പറഞ്ഞു.