Malayalam
ആരാധകരെ അമ്പരിപ്പിച്ച ആ ചിത്രം! മീനാക്ഷിയ്ക്കും കാവ്യയ്ക്കും ഇതെങ്ങനെ സംഭവിച്ചു? ചിത്രം വൈറൽ
ആരാധകരെ അമ്പരിപ്പിച്ച ആ ചിത്രം! മീനാക്ഷിയ്ക്കും കാവ്യയ്ക്കും ഇതെങ്ങനെ സംഭവിച്ചു? ചിത്രം വൈറൽ
ജനപ്രിയ നായകന്‍ ദിലീപിന്‌റെയും കുടുംബത്തിന്‌റെയും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. ദിലീപിനൊപ്പം കാവ്യ മാധവനും മീനാക്ഷിയും മഹാലക്ഷിയുമെല്ലാം വാര്‍ത്തകളില്‍ നിറയാറുണ്ട്. 2016 നവംബറിലായിരുന്നു ദിലീപിൻറെ ജീവിതത്തിലേക്ക് കാവ്യ എത്തിയത്. പിന്നീട് താരദമ്പതികളുടെ കുടുംബ വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുത്തു
ദിലീപിന്റെ മകൾ മീനാക്ഷിയും സോഷ്യൽ മീഡിയയിൽ താരമാണ്. സിനിമയിൽനിന്നും അകന്നു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ മീനാക്ഷിക്ക് വലിയൊരു ആരാധകകൂട്ടം തന്നെയുണ്ട്. അച്ഛനും അമ്മയും സിനിമാ മേഖലയിൽ സജീവമായി നിൽക്കുമ്പോഴും അഭിനയത്തോട് മീനാക്ഷിക്ക് അത്ര പ്രിയമില്ല. ചെന്നൈയിൽ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷി ഡോക്ടർ ആകാനുളള ഒരുക്കത്തിലാണ്. ഡോ. മീനാക്ഷി എന്നറിയപ്പെടാനാണ് മകൾക്ക് താല്‍പര്യമെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ദിലീപ് പറഞ്ഞിരുന്നു.
കാവ്യ മാധവനുമായി മുന്‍പേ തന്നെ സൗഹൃദമുണ്ടായിരുന്നു മീനാക്ഷിക്ക്. രണ്ടാം വിവാഹത്തിനായി മകള്‍ നിര്‍ബന്ധിച്ചപ്പോള്‍ ദിലീപ് കാവ്യയെ കൂടെക്കൂട്ടുകയായിരുന്നു. ഇപ്പോൾ ഇതാ കാവ്യയും മീനാക്ഷിയും തമ്മിലുള്ള സാമ്യത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ആരാധകര്‍.
കാവ്യ മാധവന്റെ കുട്ടിക്കാല ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍. ഫാന്‍സ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ചിത്രം ക്ഷണനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. മീനു, മീനൂട്ടിയെന്നൊക്കെയായിരുന്നു കാവ്യ മാധവനെ വിളിച്ചിരുന്നത്. കാവ്യയുടെ കുട്ടിക്കാല ചിത്രം കണ്ടപ്പോള്‍ മീനാക്ഷിയെപ്പോലെ തന്നെയെന്നായിരുന്നു ആരാധകരും പറഞ്ഞത്. വിടര്‍ന്ന കണ്ണുകളുമായുള്ള കുഞ്ഞുമീനൂട്ടിയുടെ ഫോട്ടോ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്.
മീനാക്ഷിയ്ക്ക് കാവ്യ മാധവനുമായാണ് സാമ്യം കൂടുതലുള്ളതെന്ന് നേരത്തെയും ആരാധകര്‍ കണ്ടെത്തിയിരുന്നു. കാവ്യ മാധവന്റെ കുട്ടിക്കാലത്തെ രൂപത്തെക്കുറിച്ച് പറഞ്ഞായിരുന്നു മുഖച്ഛായയിലെ സാമ്യം കണ്ടെത്തിയത്. മഞ്ജു വാര്യരേക്കാളും സാമ്യക്കൂടുതലുള്ളത് കാവ്യ മാധവനുമായാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. മീനാക്ഷിയും കാവ്യയും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറാറുള്ളത്.
സിനിമയില്‍ സജീവമല്ലെങ്കിലും കാവ്യ മാധവന് ഇപ്പോഴും ശക്തമായ ആരാധകപിന്തുണയുണ്ട്. താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാമായി ഫാന്‍സ് ഗ്രൂപ്പുകളും പേജുകളുമെല്ലാം സജീവമാണ്. ദിലീപുമായുള്ള വിവാഹത്തിന് ശേഷമായാണ് കാവ്യ മാധവന്‍ അഭിനയ രംഗത്തുനിന്നും ഇടവേളയെടുത്തത്.
സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും നിലനിര്‍ത്തി മുന്നേറുകയാണ് ദിലീപും കാവ്യ മാധവനും. രണ്ടാമതൊരു വിവാഹത്തിനായി മകള്‍ നിര്‍ബന്ധിച്ചപ്പോള്‍ അവള്‍ക്ക് കൂടി പരിചയമുള്ളയാളായിരിക്കണം വരേണ്ടത് എന്നാഗ്രഹിച്ചിരുന്നു. അങ്ങനെയാണ് കാവ്യ മാധവനുമായി വിവാഹം ആലോചിച്ചതെന്ന് ദിലീപ് പറഞ്ഞിരുന്നു. അനിയത്തി മഹാലക്ഷ്മിക്ക് ആ പേര് നല്‍കിയത് മീനാക്ഷിയാണെന്ന വിവരവും ഇടയ്ക്ക് പുറത്തുവന്നിരുന്നു. വിജയദശമി ദിനത്തില്‍ ജനിച്ചതിനാലാണ് ആ പേര് നല്‍കിയതെന്നായിരുന്നു കുടുംബാംഗങ്ങളും പറഞ്ഞത്.
ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് മീനാക്ഷി. അടുത്തിടെയായിരുന്നു അക്കൗണ്ട് ആക്ടീവാക്കിയത്. നിരവധി പേര്‍ ഫോളോ ചെയ്യുന്നുണ്ടെങ്കിലും വളരെ കുറച്ച് പേരെയാണ് മീനാക്ഷി ഫോളോ ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാനെ ഇഷ്ടപ്പെടുന്ന താരപുത്രിയുടെ ലിസ്റ്റിലെ ഒരേയൊരു നടന്‍ അദ്ദേഹമാണെന്നുള്ള കണ്ടെത്തലുമായി ആരാധകര്‍ എത്തിയിരുന്നു.
