Malayalam
എല്ലാ സങ്കടങ്ങൾക്കും വിട , കുഞ്ഞുപിറക്കും മുമ്പേ സന്തോഷവുമായി വീട്ടിലേക്കെത്തിയ ആ “ഗേൾ ഫ്രണ്ട്” ;ഇവർ പൊളിക്കും ; താരദമ്പതികളുടെ പുത്തൻ അഥിതി !
എല്ലാ സങ്കടങ്ങൾക്കും വിട , കുഞ്ഞുപിറക്കും മുമ്പേ സന്തോഷവുമായി വീട്ടിലേക്കെത്തിയ ആ “ഗേൾ ഫ്രണ്ട്” ;ഇവർ പൊളിക്കും ; താരദമ്പതികളുടെ പുത്തൻ അഥിതി !
ഒരു സിനിമയിൽ പോലും മുഖം കാണിച്ചിട്ടില്ലെങ്കിലും സിനിമാ നായികമാർക്ക് കിട്ടുന്ന താരപ്പകിട്ടാണ് താരാ കല്യാണിന്റെ മകളായ സൗഭാഗ്യ വെങ്കിടേഷിനുള്ളത്. ഡബ്സ്മാഷ് വീഡിയോകളിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരപുത്രിയാണ് സൗഭാഗ്യ വെങ്കിടേഷ്.
സൗഭാഗ്യയുടെ വീഡിയോകളെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വളരെപെട്ടെന്നായിരുന്നു തരംഗമായി മാറിയിരുന്നത് . ഡബ്സ്മാഷിന് പിന്നാലെ ടിക്ക് ടോക്കിലൂടെയും സൗഭാഗ്യ പ്രശസ്തി നേടി . ടിക് ടോക് നിരോധിച്ചതിൽ ഏറെ വേദനിക്കുന്നത് ഒരുപക്ഷെ സൗഭാഗ്യയുടെ ആരാധകരായിരിക്കണം. അത്രയധികം ഫാൻ ബാസ് ആണ് സൗഭാഗ്യയ്ക്കുള്ളത്.
സൗഭാഗ്യയുടെ വിവാഹവും മലയാളികൾക്ക് മറക്കാനാകില്ല. ഈ വര്‍ഷമാദ്യം ആണ് അര്ജുന് സോമശേഖറുമായുളള താരപുത്രിയുടെ വിവാഹം നടന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. താര കല്യാൺ മുന്നിട്ടുനടത്തിയ വിവാഹം കാഴ്ചയ്ക്ക് അങ്ങേയറ്റം തിളക്കമാർന്നതായിരുന്നു.
ഇപ്പോൾ കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് അര്‍ജുനും സൗഭാഗ്യയും. സോഷ്യല്‍ മീഡിയയിലൂടെ സൗഭാഗ്യയായിരുന്നു സന്തോഷത്തെക്കുറിച്ച് അറിയിച്ചെത്തിയത്. ചക്കപ്പഴത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരം കൂടിയാണ് അര്ജുന്. ശിവന് എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്.
തിരുവനന്തപുരം ശൈലിയിലുള്ള സംസാരമാണ് അർജുന്റെ പ്രത്യേകത. ഇവരോടുള്ള ആരാധകരുടെ ഇഷ്ടത്തിന് പിന്നിലെ മറ്റൊരു കാരണമാണ് , ഇരുവർക്കും പെറ്റ്സിനോടുള്ള അമിത വാത്സല്യം. ഒരു ഓൺലൈൻ മാധ്യമത്തിന് നല്കിയ അഭിമുഖത്തിൽ സൗഭാഗ്യ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
പ്രഗ്ന്സി അടിപൊളിയായിട്ടുണ്ട്. പെറ്റ്സിന്റെ കൂടെയുള്ള ജീവിതം അടിപൊളിയാണ്. എന്റെ കുറേ സമയം ഇവരും എടുക്കുന്നുണ്ട്. പൊതുവെ ഉണ്ടാവുന്ന അസ്വസ്ഥതകളെല്ലാം ഒരുപരിധി വരെ കുറച്ചത് ഇവരാണ്. നല്ല ലൈഫാണ്. 5ാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. പെറ്റ്സ് വേണ്ടെന്ന് എന്നോടും ഡോക്ടര്‍ പറഞ്ഞിരുന്നു. പെറ്റ്സിനെ മാറ്റിനിര്ത്തിയുള്ളൊരു ജീവിതം എനിക്ക് ആലോചിക്കാനേ പറ്റില്ല, ഇവരാണ് എല്ലാം. അത് ഡോക്ടറിനും മനസ്സിലായി.
കെയ്ന്‍ കോര്സോയെ പരിചയപ്പെടുത്തിയായിരുന്നു അര്ജുന് എത്തിയത്. ഈ വീട്ടില്‍ ഇനി എത്തുന്ന അതിഥി നമ്മുടെ കുഞ്ഞായിരിക്കും എന്നായിരുന്നു എല്ലാവരും കരുതിയത്. അതിനിടയിലാണ് കെയ്ന്‍ കോര്‍സോയ്ക്ക് ഗേള്‍ ഫ്രണ്ട് എത്തിയത്. പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് ആദ്യത്തെ പെറ്റ്സിനെ കിട്ടിയത്. ആദ്യം ഒരു പഗ്ഗിനെയായിരുന്നു മേടിച്ച് തന്നത്. അത് ഏഴായി. പിന്നെ പഗ്ഗ് ഫാമിലിയായി. എങ്ങനെയാണ് ഡോഗിനെ വളര്ത്തുന്നതെന്നൊന്നും അറിയില്ലായിരുന്നു. അര്ജുന് ചേട്ടനെ പരിചയപ്പെട്ടതോടെയാണ് അതേക്കുറിച്ച് മനസ്സിലാക്കിയത്.
ഡോഗിനെ ട്രയിനിംഗ് ചെയ്യുന്നതൊക്കെ ഏറെ പ്രധാനപ്പെട്ടതാണ്. ഈ വീട്ടില്‍ 7 ഡോഗ്സുണ്ട്. എനിക്ക് എല്ലാത്തിനേയും വളര്‍ത്താന്‍ ഇഷ്ടമാണ്. ഞാനും സഹോദരനും 16 വയസ് പ്രായവ്യത്യാസമുണ്ട്. എന്നെ അങ്ങനെ പുറത്തുവിടാറില്ല അന്ന്. 9ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എനിക്ക് ഡോബര്‍മാനെ വാങ്ങിച്ച് തന്നത്. ഫ്രണ്ട്സ് അധികം ഇല്ലായിരുന്നു. വീട്ടുകാര്‍ക്ക് അത്ര പാഷനൊന്നുമല്ലായിരുന്നു. എനിക്ക് ഇഷ്ടമുള്ളത് കൊണ്ട് അവര്‍ സമ്മതിച്ച് തരുമായിരുന്നു.
ഗര്‍ഭിണിയായ സമയത്തും ഡോഗിനെ വേണമെന്ന് പറഞ്ഞ് സൗഭാഗ്യ വാശി പിടിച്ചിരുന്നു. അങ്ങനെയാണ് പുതിയ ആളെത്തിയത്. അതോടെ ഒരുപാട് മാറി. ഞങ്ങളെത്ര കാലം ജീവനോടെയുണ്ടാവുമോ അത്രയും കാലം പട്ടിയെ വളര്‍ത്തണം, അതാണ് ഞങ്ങളുടെ ആഗ്രഹം. എന്റെ ഫ്രണ്ട്സ് ഗ്യാങ്ങിലുള്ളവര്‍ക്കെല്ലാം ബൈക്ക്, ഡോഗ്സ് ക്രേസുണ്ട്. പുതിയ ഡോഗിനെ മേടിക്കുമ്പോള്‍ സുഹൃത്തുക്കളൊക്കെ അഭിപ്രായം ചോദിക്കാറുണ്ട്.
താല്പര്യങ്ങള് ഒരേ വഴിയിലായപ്പോഴാണ് ഞങ്ങള്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചത്. ആനിമല്സിനെയൊക്കെ വളര്‍ത്താന്‍ സമ്മതിക്കണമെന്നായിരുന്നു ഞാന്‍ പറഞ്ഞത്. പട്ടിയെ കൃത്യമായി മാനേജ് ചെയ്യാന്‍ സൗഭാഗ്യയ്ക്ക് അറിയാമെന്നായിരുന്നു അര്‍ജുന്റെ കമന്റ്. ചേട്ടന്റെ കൈ ഭയങ്കര നല്ലതാണ്. ജസ്റ്റ് ഒന്ന് തൊട്ടാല്‍ എല്ലാവരും ശരിയാവും.
എന്റെ പഗ്സിന് അസുഖം വന്ന സമയത്തായിരുന്നു ഞാന്‍ ചേട്ടനെ പരിചയപ്പെട്ടത്. എന്റെ പട്ടിയുടെ വാല് മുറിക്കാനായിരുന്നു ഡോക്ടര്‍ പറഞ്ഞത്. ചേട്ടന് പറഞ്ഞു മുറിക്കേണ്ട ഞാന്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞായിരുന്നു. അതിനുള്ള നന്ദി അവനുണ്ടായിരുന്നു. എന്നേക്കാളും അവനിഷ്ടം ചേട്ടനോടെയായിരുന്നുവെന്നും സൗഭാഗ്യ പറയുന്നു.
about soubhagya
