Malayalam
എടാ കാര്യമൊക്കെ അറിഞ്ഞല്ലോ നീ വന്നു ചെയ്തിട്ട് പോകൂ, എന്നാണ് അദ്ദേഹം പറഞ്ഞത്; നവരസയിലെ മണിക്കുട്ടന്റെ വേഷം ഇത്രയ്ക്ക് പൊളിയോ? ; പുതിയ ചുവടുവെപ്പിനെ കുറിച്ച് മണിക്കുട്ടൻ !
എടാ കാര്യമൊക്കെ അറിഞ്ഞല്ലോ നീ വന്നു ചെയ്തിട്ട് പോകൂ, എന്നാണ് അദ്ദേഹം പറഞ്ഞത്; നവരസയിലെ മണിക്കുട്ടന്റെ വേഷം ഇത്രയ്ക്ക് പൊളിയോ? ; പുതിയ ചുവടുവെപ്പിനെ കുറിച്ച് മണിക്കുട്ടൻ !
ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ആരാധക പിന്തുണ ഏറ്റവും കൂടുതൽ നേടി മുന്നേറിയ ഒരാളാണ് മണിക്കുട്ടന്. സിനിമകളില്‍ അഭിനയിച്ച് മികച്ച ജനപിന്തുണ നേടിയെങ്കിലും അടുത്തകാലങ്ങളിലായി സിനിമയിൽ അത്ര ശ്രദ്ധിക്കപ്പെടാതെ ഇരിക്കുമ്പോഴാണ് മണിക്കുട്ടൻ ബിഗ് ബോസിലേക്ക് കടന്നുവന്നത്. അതോടെ ജനഹൃദയങ്ങളിലും മണിക്കുട്ടൻ കടന്നു.
അത്ര വലിയ ജനപിന്തുണ ആയിരുന്നു ബിഗ് ബോസിലൂടെ മണിക്കുട്ടൻ നേടിയെടുത്തത് . ഒരൊറ്റ റിയാലിറ്റി ഷോയിലൂടെ മണിക്കുട്ടന്റെ ജീവിതം തന്നെ മാറിയിരിക്കുകയാണ് . ബിഗ് ബോസില്‍ ഇത്തവണ വിന്നറാവാന്‍ സാധിച്ചതും നടന്റെ കരിയറിലെ വലിയ നേട്ടം തന്നെയാണ്. ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവിലാണ് മണിക്കുട്ടന് ബിഗ് ബോസില്‍ ഒന്നാമത് എത്തിയത്. സിനിമയില്‍ നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ അഭിനയിച്ചിട്ടുണ്ട് മണിക്കുട്ടന്.
ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ തുടങ്ങിയ നടന് ഛോട്ടാമുംബെ, മാമാങ്കം, കമ്മാരസംഭവം പോലുളള ശ്രദ്ധേയ ചിത്രങ്ങളിലും മികച്ച അഭിനയം കാഴ്ച വച്ചിട്ടുണ്ട് . മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും ഒരു പ്രധാന വേഷത്തില്‍ മണിക്കുട്ടൻ എത്തുന്നുണ്ട്. അതേസമയം നെറ്റ്ഫ്ളിക്സ് സീരിസായ നവരസയില്‍ അവസരം ലഭിച്ചത് എങ്ങനെയാണ് എന്ന് പറയുകയാണ് മണിക്കുട്ടന്. ആരാധകർ അറിയാൻ ആകാംക്ഷയോടെ കാത്തിരുന്ന ആ വിശേഷം ഒരു പ്രമുഖ മാധ്യമത്തത്തിനു നൽകിയ അഭിമുഖത്തിലാണ് തുറന്നുപറയുന്നത് .
നവരസയില്‍ പ്രിയദര്ശന് സംവിധാനം ചെയ്ത സമ്മര്‍ ഓഫ് 92 എന്ന ചിത്രത്തിലാണ് മണിക്കുട്ടന് എത്തുന്നത്. നവരസയിലെ കഥാപാത്രത്തിന്റെ പേരും മണി എന്ന് തന്നെയാണ്. 1985-90 കാലഘട്ടത്തില്‍ ഉളള ഒരു കഥാപാത്രമാണ് മണി. യോഗി ബാബു സാറിന്റെ ചെറുപ്പകാലം കാണിക്കുന്ന കഥാപാത്രമെന്ന പ്രത്യേകതയും ഉണ്ട് ഈ കഥാപാത്രത്തിന്.
അദ്ദേഹം ഒരു അധ്യാപകനായിട്ടാണ് എത്തുന്നത്. നവരസങ്ങളില്‍ ഹാസ്യം ആണ് ഈ ചിത്രത്തിന്റെ പ്രതിപാദ്യ വിഷയമെന്നും മണിക്കുട്ടന് പറഞ്ഞു. കിട്ടിയ കഥാപാത്രം നന്നായി ചെയ്യാന്‍ കഴിഞ്ഞു എന്നാണ് വിശ്വാം. കാരണം എന്റെ അഭിനയം കണ്ടിട്ട് പ്രിയന് സാറിന്റെ മുഖത്ത് ചിരി കണ്ടു. കോമഡി ചെയ്ത് ഒരു സംവിധായകനെ ചിരിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഒരു ആക്ടര്‍ വിജയിച്ചു എന്നാണ് ഞാന്‍ കരുതുന്നത്.
ഇത്രയും കാലത്തെ സിനിമാജീവിതത്തില്‍ ഒരു മുതല്‍കൂട്ടാണ് നവരസയെന്നും മണിക്കുട്ടന് പറഞ്ഞു. ഐവി ശശി സാറിന്റെ മകന് അനിയാണ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചിത്രത്തിനായി വിളിക്കുന്നത്. മണിരത്നം സര് നിര്‍മ്മിക്കുന്ന നവരസയില്‍ പ്രിയന് സര് ചെയ്യുന്ന സിനിമയില്‍ ഒരു കഥാപാത്രമുണ്ടെന്ന് പറഞ്ഞു. കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.
ഒരുപാട് ലെജന്‍ഡ്സ് ഒത്തുച്ചേരുന്ന വലിയ പ്രോജക്ടിലേക്ക് എന്നെ പരിഗണിച്ചത് വളരെ സന്തോഷം തരുന്ന കാര്യമായിരുന്നു. നവരസയ്ക്ക് മുന്‍പ് 2019 സെപ്റ്റംബറിലാണ് ഒരു ചിത്രത്തില്‍ അഭിനയിച്ചത്. കോവിഡ് കാരണം വലിയ ഗ്യാപ്പ് വന്നു. ആദ്യത്തെ തമിഴ് ചിത്രമാണ് ഇത്. നന്ദി അറിയിക്കാനായി പ്രിയന് സാറിനെ വിളിച്ചപ്പോള്‍ ഏടാ കാര്യമൊക്കെ അറിഞ്ഞല്ലോ നീ വന്നു ചെയ്തിട്ട് പോകൂ എന്ന് പറഞ്ഞു.
കഥാപാത്രത്തിന്റെ പ്രാധാന്യത്തേക്കാള്‍ ആ പ്രോജക്ടിന്റെ പ്രാധാന്യമാണ് ഞാന്‍ പോസിറ്റീവായിട്ട് കാണുന്നത്. ടീസര്‍ വന്നപ്പോള്‍ എന്നെ പിന്തുണച്ച് ഒരുപാട് പേരുടെ കമന്റ്സ് വന്നിരുന്നു. അത് കണ്ടിട്ടാണ് അവര്‍ ട്രെയിലറില്‍ എന്റെ ഭാഗവും ഉള്‍പ്പെടുത്തിയത്. എനിക്ക് അനൂകുലമായ ഒരു കമന്റ് നെറ്റ്ഫ്ളിക്സ് അവിടെ ഇട്ടിരുന്നു. എന്നെ പിന്തുണയ്ക്കുന്ന പ്രേക്ഷകരോട് ഒരുപാട് നന്ദിയുണ്ടെന്നും മണിക്കുട്ടന് പറഞ്ഞു. മരക്കാര്‍, നവരസ പുറത്തിറങ്ങിയ ശേഷം ഇനിയും നല്ല വേഷങ്ങള്‍ തേടിയെത്തുമെന്നാണ് പ്രതീക്ഷയെന്നും മണിക്കുട്ടന് പറഞ്ഞു.
about manikkuttan
