Connect with us

ലാലേട്ടാ എന്നോ ലാൽ സാർ എന്നോ വിളിച്ചിട്ടില്ല ; മമ്മൂട്ടി കളിയാക്കിയത് പോലെയാണ് അന്ന് തോന്നിയത് ; എല്ലാം അതോടെ നഷ്ടമായി ; താരരാജാക്കന്മാരെ കുറിച്ച് വിന്ദുജ പറഞ്ഞ വാക്കുകൾ !

Malayalam

ലാലേട്ടാ എന്നോ ലാൽ സാർ എന്നോ വിളിച്ചിട്ടില്ല ; മമ്മൂട്ടി കളിയാക്കിയത് പോലെയാണ് അന്ന് തോന്നിയത് ; എല്ലാം അതോടെ നഷ്ടമായി ; താരരാജാക്കന്മാരെ കുറിച്ച് വിന്ദുജ പറഞ്ഞ വാക്കുകൾ !

ലാലേട്ടാ എന്നോ ലാൽ സാർ എന്നോ വിളിച്ചിട്ടില്ല ; മമ്മൂട്ടി കളിയാക്കിയത് പോലെയാണ് അന്ന് തോന്നിയത് ; എല്ലാം അതോടെ നഷ്ടമായി ; താരരാജാക്കന്മാരെ കുറിച്ച് വിന്ദുജ പറഞ്ഞ വാക്കുകൾ !

അധികം മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ മലയാളികൾക്കിടയിൽ പ്രിയങ്കരിയായ നായികയാണ് വിന്ദുജ മേനോന്‍. പവിത്രം എന്ന സിനിമയിലെ മോഹന്‍ലാലിന്‌റെ സഹോദരിയായി എല്ലാവരുടെയും മനം കവർന്ന നായികാ . മലയാളത്തില്‍ നിരവധി സിനിമകളില്‍ നായികയായും സഹനടിയായുമെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും പവിത്രം തന്നെയാണ് വിന്ദുജയുടെതായി ആദ്യം മനസില്‍ വരുന്ന ചിത്രം.

ടികെ രാജീവ് കുമാര്‍ സംവിധാനം നിർവഹിച്ച പവിത്രം 1994ലാണ് പുറത്തിറങ്ങിയത്. മോഹന്‍ലാലിന്‌റെ ചേട്ടച്ഛനും വിന്ദുജയുടെ മീനാക്ഷി എന്ന റോളും ഇപ്പോഴും പ്രേക്ഷമനസുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. “ഒന്നാനാം കുന്നില്‍ ഒരടി കുന്നില്‍” എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലൂടെയാണ് വിന്ദുജയുടെ തുടക്കം. തുടര്‍ന്ന് മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പം എല്ലാം വിന്ദുജ മേനോന്‍ പ്രവര്‍ത്തിച്ചു.

വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്തെങ്കിലും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവില്‍ ഒരു ചെറിയ റോളിലൂടെ തിരിച്ചെത്തുകയായിരുന്നു താരം. എന്നാലിപ്പോൾ ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂക്കയും ലാലേട്ടനുമായുളള സൗഹൃദത്തെ കുറിച്ച് മനസുതുറക്കുകയാണ് നടി. മമ്മൂക്കയുടെ നായികയാകാനുളള അവസരം നഷ്ടമായതിനെ കുറിച്ചും വിന്ദുജ മേനോന്‍ പറയുന്നു.

ഒരു സിനിമ കഴിഞ്ഞതോട് കൂടി ലാലേട്ടനെ സ്വന്തം കുടുംബാംഗത്തെ പോലെ കണ്ടുതുടങ്ങി. സിനിമയിൽ ഉള്ളപോലെ ജീവിതത്തിലും ചേട്ടച്ഛനായി മാറി അദ്ദേഹം. പവിത്രത്തിന് മുന്‍പ് അദ്ദേഹവുമായിട്ട് നല്ല സൗഹൃദമുണ്ടായിരുന്നു. കമലദളത്തില്‍ മോനിഷയുടെ ക്യാരക്ടറ് ചെയ്യേണ്ടത് ഞാനായിരുന്നു. ചില കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല.

പവിത്രത്തിന്‌റെ ലൊക്കേഷനില്‍ ആദ്യം പോവുമ്പോള്‍ കമലദളം റോള്‍ ചെയ്യാത്തതിന് എന്തെങ്കിലും പറയുമോ എന്ന ടെന്‍ഷനുണ്ടായിരുന്നു. എന്നാല്‍ ചേട്ടച്ഛന്‍ അങ്ങനെ ഒരു ടോപ്പിക്കെ സംസാരിച്ചിട്ടില്ല എന്നോട്. പവിത്രം സിനിമയുടെ സമയം മുതലാണ് ചേട്ടച്ഛാ എന്ന് വിളിക്കാന്‍ തുടങ്ങിയത്. ഞാന്‍ ഒരിക്കലും ലാലേട്ടാ എന്നോ ലാല്‍ സാര്‍ എന്നോ വിളിക്കാറില്ല.

എല്ലാവര്‍ക്കും മമ്മൂക്ക എന്ന് പറയുമ്പോള്‍ പേടിയുളള ഒരു വ്യക്തിയാണ്. നമുക്ക് അദ്ദേഹത്തിനോടുളള ബഹുമാനം കൊണ്ടും എല്ലാം കൊണ്ടുമാണത്. മമ്മൂക്കയുടെ ഒരു സിംപ്ലിസിറ്റി ഞാന്‍ മനസിലാക്കിയത് അദ്ദേഹത്തിനെ എന്തോ ആവശ്യത്തിനായി ഞാന്‍ ഫോണ്‍ ചെയതപ്പോഴാണ്. എന്ത് നമ്മള്‍ മെസേജ് അയച്ചാലും അതിന് കറക്ടായിട്ട് മറുപടി തരും, ഫീഡ് ബാക്ക് നല്‍കും. ആ ഒരു ബന്ധം സിനിമയില്‍ അഭിനയിച്ച സമയത്ത് ഉണ്ടായിരുന്നില്ല.

മമ്മൂക്ക ഒരിക്കല്‍ ചോദിച്ചിരുന്നു നിനക്ക് എന്‌റെ ഹീറോയിനായി അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് . ഞാന്‍ ചോദിച്ചു മമ്മൂക്ക എന്നെ കളിയാക്കുവാണോ. കാരണം ആ പടത്തില്‍ ഞാന്‍ സിസ്റ്ററായിട്ടാണ് ചെയ്യുന്നത്. പിന്നെ മമ്മൂക്കയുടെ നായികയായിട്ട് ഞാനോ എന്ന് എടുത്തടിച്ച പോലെ ഞാന്‍ പറഞ്ഞു.

എനിക്ക് അന്നത്തെ മമ്മൂക്കയുടെ സ്വഭാവം ഒന്നും അറിയില്ല. അപ്പോ എന്നെ കളിയാക്കുകയയാണെന്ന് വിചാരിച്ചാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. എന്നാല്‍ ശരിക്കും അങ്ങനെയൊരു ക്യാരക്ടര്‍ ഉണ്ടായിരുന്നു. ഉദ്യാനപാലകന്‍ എന്ന സിനിമയില്‍ കാവേരി ചെയ്ത റോളിന് വേണ്ടിയാണ് ആദ്യം എന്നോട് മമ്മൂക്ക ചോദിച്ചത്. എന്നാല്‍ അത് നഷ്ടമായിപ്പോയി എന്നും വിന്ദുജാ പറയുന്നു.

about vinduja

More in Malayalam

Trending