Social Media
പരുക്ക് മാറിയിട്ടില്ല…. ആശാന് നല്ല പുറം വേദന ഉണ്ടെന്ന് ബാബുരാജ്; വിശാലിന് ഒപ്പമുള്ള ചിത്രവുമായി നടൻ
പരുക്ക് മാറിയിട്ടില്ല…. ആശാന് നല്ല പുറം വേദന ഉണ്ടെന്ന് ബാബുരാജ്; വിശാലിന് ഒപ്പമുള്ള ചിത്രവുമായി നടൻ
Published on

ബാബുരാജുമൊത്തുള്ള ഫൈറ്റ് രംഗം ഷൂട്ട് ചെയ്യുന്നതിനിടെ നടൻ വിശാലിന് പരുക്ക് പറ്റിയിരുന്നു. ശരവണന് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ സെറ്റിൽ വച്ചാണ് അപകടമുണ്ടായത്.
സംഘട്ടനരംഗത്തിന്റെ ചിത്രീകരണത്തിനിടെ വിശാലിന് പരിക്കേറ്റതായും വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ വിശാലിനോടൊപ്പമുള്ളൊരു ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് ബാബുരാജ്.
‘ ഹൈദരാബാദിലെ ഷൂട്ടിങ്ങ് അവസാനിച്ചെന്നും ഇനി ചിത്രീകരണം ചെന്നൈയില്‍ വെച്ചാണെന്നും ബാബുരാജ് കുറിച്ചിട്ടുണ്ട്. വിശാലിനൊപ്പം സെറ്റില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചാണ് ബാബുരാജ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
വിശാലിന്റെ പരുക്ക് മാറിയോ എന്ന ചോദ്യത്തിന്, ‘പരുക്ക് മാറിയിട്ടില്ല ….ആശാന് നല്ല പുറം വേദന ഉണ്ട്’ എന്നായിരുന്നു ബാബുരാജിന്റെ മറുപടി. രണ്ട് ദിവസം വിശാൽ വിശ്രമത്തിലായിരുന്നുവെന്നും ഹൈദരാബാദുള്ള സിനിമയുടെ ഷെഡ്യൂൾ അവസാനിച്ചെന്നും ബാബുരാജ് പറഞ്ഞു.മുഴുനീള ആക്ഷൻ സിനിമയായല്ല ഈ ചിത്രം ഒരുങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിശാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിൽ വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത് ബാബുരാജാണ്
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളത്തിൽ ഏറ്റവും കൂടുതൽ കാഴചക്കാരുള്ള, സോഷ്യൽ മീഡിയയിലടക്കം തരംഗമായി മാറാറുള്ള റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്താറുള്ള ബിഗ് ബോസ്. ഇതുവരെ...