Social Media
‘സൗന്ദര്യം കണ്ണുകളെ കീഴടക്കും എന്നാൽ വ്യക്തിത്വം ഹൃദയമാണ് കവരുക; പുത്തൻ ചിത്രവുമായി പ്രിയാമണി
‘സൗന്ദര്യം കണ്ണുകളെ കീഴടക്കും എന്നാൽ വ്യക്തിത്വം ഹൃദയമാണ് കവരുക; പുത്തൻ ചിത്രവുമായി പ്രിയാമണി
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ പ്രിയാമണിയ്ക്ക് ആരാധകരുണ്ട്. ഇപ്പോള്‍ മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ പ്രിയ പ്രത്യക്ഷപ്പെടാറുണ്ട്.
താരം പങ്കുവച്ച ചിത്രങ്ങളും കുറിപ്പുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മജന്ത പ്ലെയിൻ സാരിയും സ്ലീവ് ലെസ്സ് ബ്ലൗസുമണിഞ്ഞ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘സൗന്ദര്യം കണ്ണുകളെ കീഴടക്കും എന്നാൽ വ്യക്തിത്വം ഹൃദയമാണ് കവരുക’ എന്ന ക്യാപ്‌ഷനിലൂടെയാണ് പ്രിയ പുത്തൻ ചിത്രങ്ങൾ പങ്കിട്ടത്.
അതേസമയം, പ്രിയമണിയുടെ ഭര്‍ത്താവ് മുസ്തഫ ആദ്യവിവാഹം നിയമപരമായി വേര്‍പെടുത്തിയിട്ടില്ലെന്നും അതിനാല്‍ പ്രിയാമണിയുമായുള്ള വിവാഹം നിയമവിരുദ്ധമാണെന്നും ആരോപിച്ച് മുസ്തഫയുടെ മുന്‍ഭാര്യ ആയിഷ രംഗത്ത് എത്തിയിരുന്നു. വിഷയത്തിൽ പ്രിയാമണി പ്രതികരിക്കുകയും ചെയ്തിരുന്നു. മുസ്തഫയുമായുള്ള ദാമ്പത്യബന്ധത്തില്‍ താന്‍ സുരക്ഷിതയാണെന്ന് പ്രിയാമണി പറഞ്ഞു.
‘ആശയവിനിമയമാണ് ബന്ധത്തിന്റെ താക്കോല്‍. ഞാനും മുസ്തഫയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിങ്ങള്‍ ചോദിക്കുകയാണെങ്കില്‍, ഇതുവരെ, ഞങ്ങളുടെ ബന്ധത്തില്‍ ഞങ്ങള്‍ വളരെയേറെ സുരക്ഷിതരാണ്, ഇപ്പോഴും അതേ. അദ്ദേഹം ഇപ്പോള്‍ യുഎസിലാണ്. അവിടെ ജോലി ചെയ്യുകയാണ്. എല്ലാ ദിവസവും ഞങ്ങള്‍ പരസ്പരം സംസാരിക്കുമെന്നത് തീര്‍ച്ചപ്പെടുത്തിയതാണ്.’
‘എത്ര ജോലി തിരക്കായാലും സുഖമായിരിക്കുന്നവല്ലോ എന്ന് അന്വേഷിക്കാനെങ്കിലും ശ്രദ്ധിക്കും. അദ്ദേഹവും ഫ്രീ ആകുമ്പോള്‍ എന്നെ വിളിക്കും അല്ലെങ്കില്‍ സന്ദേശങ്ങള്‍ അയയ്ക്കും. ഷൂട്ടിങ്ങ് തിരക്കുകള്‍ ഒഴിയുമ്പോള്‍ ഞാനും. ബന്ധങ്ങളില്‍ ആശയവിനിമയം വളരെ പ്രധാനമാണ്. ഒരാള്‍ ക്ഷീണിതനാണെങ്കില്‍ അയാളെക്കുറിച്ച് അന്വേഷിക്കാന്‍ ഒരാളുണ്ടാവുക എന്നത് വലിയ കാര്യമാണ്. ഞങ്ങള്‍ വളരെ സുരക്ഷിതരാണ്, പരസ്പരം സംസാരിക്കുന്നത് ഞങ്ങള്‍ ഒരു ദിനചര്യയാക്കി മാറ്റുന്നു, അതാണ് എല്ലാ ബന്ധങ്ങളുടെയും താക്കോല്‍’, എന്നാണ് പ്രിയാ മണി പറഞ്ഞത്
2004 ല്‍ പുറത്ത് ഇറങ്ങിയ സത്യം എന്ന ചിത്രത്തിലൂടെയാണ് പ്രിയാമണി മലയാളത്തില്‍ എത്തുന്നത്. പൃഥ്വിരാജിന്റെ നായികയായിട്ടായിരുന്നു തുടക്കം. പിന്നീട് ഒറ്റനാണയം എന്ന ചിത്രം ചെയ്‌തെങ്കിലും നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് 2008 ല്‍ പുറത്തിറങ്ങിയ തിരക്കഥ എന്ന ചിത്രത്തിലൂടെയാണ്. പ്രിയാമണിയുടെ എക്കാത്തേയും ഹിറ്റ് കഥപാത്രങ്ങളിലൊന്നാണ് തിരക്കഥയിലെ മാളവിക എന്ന കഥാപാത്രം. ഇന്നും സിനിമാ കോളങ്ങളില്‍ തിരക്കഥയും മാളവിക എന്ന കഥാപാത്രവും ചര്‍ച്ചയാവുന്നുണ്ട്.
