Connect with us

ബിഗ് ബോസ് മലയാളം സീസണ്‍ 3! ഗ്രാൻഡ് ഫിനാലെ സംപ്രേഷണ തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ച് ഏഷ്യാനെറ്റ്

Malayalam

ബിഗ് ബോസ് മലയാളം സീസണ്‍ 3! ഗ്രാൻഡ് ഫിനാലെ സംപ്രേഷണ തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ച് ഏഷ്യാനെറ്റ്

ബിഗ് ബോസ് മലയാളം സീസണ്‍ 3! ഗ്രാൻഡ് ഫിനാലെ സംപ്രേഷണ തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ച് ഏഷ്യാനെറ്റ്

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് ബിഗ് ബോസ് സീസണ്‍ മൂന്നിന്റെ ഗ്രാൻഡ് ഫിനാലെ സംപ്രേഷണ തിയതി ഏഷ്യാനെറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അന്തിമ വിജയിയെ പ്രഖ്യാപിക്കുന്ന ബിഗ്ബോസ് സീസൺ മൂന്ന് ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുമെന്ന് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഓഗസ്റ്റ് ഒന്ന് ഞായറാഴ്‍ച രാത്രി ഏഴ് മണി മുതൽ ആണ് സംപ്രേഷണം ചെയ്യുക

അവസാന റൗണ്ടിൽ മത്സരിക്കുന്നത് ഡിംപിള്‍ ഭാൽ ,സായ് വിഷ്‍ണു , മണിക്കുട്ടൻ , റിതുമന്ത്ര , നോബി , കിടിലം ഫിറോസ് , അനൂപ് കൃഷ്‍ണൻ , റംസാൻ എന്നീ എട്ട് മത്സരാര്‍ഥികളാണ്.

വിജയിയെ നിർണയിക്കുന്നത് പ്രേക്ഷകർ നൽകിയ വോട്ടിന്റെ അടിസ്ഥാനത്തിൽ ആണ്. പ്രമുഖ ചലച്ചിത്രതാരങ്ങളായ സുരാജ് വെഞ്ഞാറമൂട് ,അനുസിതാര , ദുർഗകൃഷ്‍ണൻ , സാനിയ അയ്യപ്പൻ , ടിനിടോം , പ്രജോദ് കലാഭവൻ , ധർമജൻ, ആര്യ , വീണനായർ എന്നിവരുടെ വിവിധ കലാപരിപാടികളും ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയിലുണ്ടാകും.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ബിഗ് ബോസ് നിര്‍ത്തിവെച്ചെങ്കിലും വോട്ടിംഗിലൂടെ അന്തിമവിജയിയെ നിശ്ചയിക്കാൻ തീരുമാനിക്കുകയായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും മണിക്കുട്ടനാണ് ബിഗ് ബോസ് വിജയി എന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top