Malayalam
ആശുപത്രിയിലെ കഠിനമായ ഒരാഴ്ചയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.. ക്ഷീണിതയായെങ്കിലും വീണ്ടെടുക്കൽ വഴിയിലാണ്….കൃതിക പ്രദീപ്
ആശുപത്രിയിലെ കഠിനമായ ഒരാഴ്ചയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.. ക്ഷീണിതയായെങ്കിലും വീണ്ടെടുക്കൽ വഴിയിലാണ്….കൃതിക പ്രദീപ്

ബാലതാരമായെത്തി ഒടുവിൽ നായികയായി മാറുകയായിരുന്നു നടി കൃതിക പ്രദീപ്. ‘ആമി’ എന്ന സിനിമയിലൂടെ എത്തിയ കൃതിക ആദി, മോഹൻലാൽ, മന്ദാരം, കൂദാശ തുടങ്ങിയ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് കൊവിഡ് വന്ന സമയത്തെ കുറിച്ച് ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം.
കൊവിഡ് അത്ര എളുപ്പമല്ല. ആശുപത്രിയിലെ കഠിനമായ ഒരാഴ്ചയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി. ക്ഷീണിതയായെങ്കിലും വീണ്ടെടുക്കൽ വഴിയിലാണ്. നിങ്ങളെല്ലാവരും സുരക്ഷിതമായി തുടരൂ, എന്നാണ് കൃതിക ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ആസിഫ് അലി നായകനായെത്തുന്ന കുഞ്ഞെൽദോ എന്ന സിനിമയിലാണ് അടുത്തതായി കൃതിക അഭിനയിച്ചിട്ടുള്ളത്. ചിത്രത്തിലേതായി അടുത്തിടെ ഇറങ്ങി വൈറലായ മനസ്സു നന്നാവട്ടെ എന്ന ഗാനരംഗത്തിലും കൃതിക എത്തുന്നുണ്ട്.
താൻ വലിയൊരു മോഹൻലാൽ ഫാനാണെന്ന് ഏതാനും അഭിമുഖങ്ങളിൽ കൃതിക പറഞ്ഞിട്ടുമുണ്ട്. മന്ദാരം, കൂദാശ എന്നീ സിനിമകളിലും മികച്ച വേഷം ലഭിച്ചിരുന്നു.ഇടയ്ക്കിടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങളും കൃതിക സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...