Malayalam
അവൾ എന്റെ ഭാര്യയല്ല, അങ്ങനെ ചോദിച്ചതിൽ ഏറെ വേദനിപ്പിച്ച നിമിഷമുണ്ടായിട്ടുണ്ട്; പെട്രോൾ ഒഴിച്ചതും ആളിക്കത്തുകയായിരുന്നു ; മരണത്തെ നേരിൽ കണ്ട അനുഭവം വെളിപ്പെടുത്തി അനീഷ് രവി !
അവൾ എന്റെ ഭാര്യയല്ല, അങ്ങനെ ചോദിച്ചതിൽ ഏറെ വേദനിപ്പിച്ച നിമിഷമുണ്ടായിട്ടുണ്ട്; പെട്രോൾ ഒഴിച്ചതും ആളിക്കത്തുകയായിരുന്നു ; മരണത്തെ നേരിൽ കണ്ട അനുഭവം വെളിപ്പെടുത്തി അനീഷ് രവി !
കുടുംബപ്രേക്ഷകർക്ക് അനീഷ് രവിയേയും ആണ് ജോസഫിനെയും പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. അഭിനയ മികവ് കൊണ്ട് മലയാളികളെ മുഴുവൻ അവർ ഭാര്യാഭർതൃ ബന്ധമാണെന്ന് വിശ്വസിപ്പിക്കുകയുണ്ടായി.
രമേഷ് പിഷാരടിയും ആര്യയും ഭാര്യയും ഭര്‍ത്താവുമാണെന്ന് തെറ്റിദ്ധരിച്ച മലയാളികളും നിരവധിയാണ് . അതുപോലെ തന്നെ നടന്‍ അനീഷ് രവിയും അനു ജോസഫും യഥാര്‍ഥ ജീവിതത്തിലെ ഭാര്യ-ഭര്‍ത്താക്കന്മാരാണെന്ന് വിശ്വസിച്ചിട്ടുള്ളവരും ഒരുപാടുണ്ട് . കാര്യം നിസാരം എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് അനീഷും അനുവും ഒരുമിച്ചെത്തുന്നത്.
പരിപാടി വലിയ ഹിറ്റായതിനൊപ്പം താരങ്ങളും ശ്രദ്ധേയരായി. പരമ്പരയില്‍ ദമ്പതിമാരുടെ ഐഖ്യം യഥാർത്ഥത്തിൽ ഉള്ളതാണെന്ന് പലരും തെറ്റിദ്ധരിക്കുകയായിരുന്നു. എന്നാൽ, യഥാര്‍ഥ ജീവിതത്തില്‍ അത് വിഷമം ഉണ്ടാക്കിയ സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് അനീഷിപ്പോള്‍. ഭാര്യയോട് പോലും ഇതേ കുറിച്ച് പലരും ചോദിച്ചിട്ടുണ്ടെന്നാണ് പ്രമുഖ ഓൺലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ താരം പറയുന്നത്.
ഒരുപാട് പേര്‍ അങ്ങനെ തെറ്റിദ്ധരിച്ചിരുന്നു. അനു ജോസഫ് ആണ് എന്റെ ഭാര്യ എന്ന് പലരും നേരിട്ട് ചോദിക്കുകയും ചെയ്തു. എനിക്കത് ഇറിറ്റേറ്റിങ് ആയി തോന്നിയിട്ടില്ല. ടിവിയില്‍ ഒരു ഷോ യിലേക്ക് വിളിക്കുമ്പോഴും ഉദ്ഘാടനത്തിന് വിളിക്കുമ്പോഴെല്ലാം ഒരുമിച്ചാണ് പോവുക. അതൊക്കെ ആ സ്പിരിറ്റിലേ എടുത്തിട്ടേ ഉണ്ടായിട്ടുള്ളൂ. ശല്യപ്പെടുത്തുന്ന തരം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. പക്ഷെ ചിലര്‍ ഭാര്യയോട് ചോദിക്കുമ്പോഴാണ് എനിക്ക് സങ്കടം വരുന്നത്.
അവള്‍ എവിടെയെങ്കിലും പോയ സമയത്ത് എന്റെ ഭാര്യയാണെന്ന് പറയുമ്പോള്‍ ഓഹ് നിങ്ങളാണല്ലേ. അപ്പോ അത് ആരാണെന്ന എന്ന രീതിയില്‍ ചോദിക്കാറട്ടുണ്ടെന്ന് അനീഷ് പറയുന്നു. ഇപ്പോള്‍ അങ്ങനെ ആരും ചോദിക്കാറില്ല. സാധാരണ എന്റെ അഭിമുഖങ്ങളില്‍ മാത്രമാണ് ഭാര്യയെ കൊണ്ട് പോകാറുള്ളൂ . എപ്പോഴും ലൊക്കേഷനില്‍ അങ്ങനെ കൊണ്ട് പോവാറില്ല.
പുള്ളിക്കാരിയും ജോലിയുടെ തിരക്കുകളില്‍ ജീവിക്കുകയാണ്. ലോക്ഡൗണ്‍ കാലത്ത് ഞാന്‍ സ്ഥിരം ഫേസ്ബുക്കില്‍ ലൈവില്‍ വരുമായിരുന്നു. അതില്‍ വീടും പരിസരവും ഭാര്യയും മക്കളുമെല്ലാം ഉള്‍പ്പെടും. അതോടെ ആളുകള്‍ക്ക് കുറച്ച് കൂടി മനസിലായി തുടങ്ങി. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിട്ട് കടന്നു വന്നിട്ടുള്ള ആളാണ് താന്‍ എന്നും അനീഷ് പറയുന്നു. ഇടക്കാലത്ത് വന്ന അസുഖത്തെ കുറിച്ചും താരം സൂചിപ്പിച്ചിരുന്നു.
ശരീരത്തില്‍ മുപ്പത് ശതമാനത്തോളം തീ പൊള്ളലേറ്റ അനുഭവത്തെ കുറിച്ചും താരം പറഞ്ഞു. ഷൂട്ടിങിനിടെയാണ് സംഭവം. ഒരു വീട് കത്തുന്നത് വെള്ളം ഒഴിച്ച് കെടുത്തുകയാണ് ഞാന്‍ ചെയ്യുന്നത്. അതിനിടെ ആര്‍ട്ടിലെ ഒരു പയ്യന്‍ വന്ന് മാറ്റി വെച്ചിരുന്ന പെട്രോള്‍ എടുത്ത് ഒഴിച്ചു. അത് ആളി വലിയൊരു ദുരന്തം ആയി. ഇരുപത്തി എട്ട് ദിവസം ആശുപത്രിയിലായിരുന്നു. അതിന് ശേഷം മിന്നു കെട്ട് എന്ന സീരിയലിലൂടെ തിരിച്ച് വരുന്നത്. ആ സമയത്താണ് ഒരു തലവേദന വന്നത്. ട്യൂബര്‍ കുലോമ എന്ന രോഗത്തോട് ഒന്നര വര്‍ഷത്തോളം പോരാടി ജീവിതം വീണ്ടെടുത്തതിനെ കുറിച്ചും അനീഷ് പറയുന്നു.
അതേസമയം ഇത്രയധികം വേദനകൾ അനുഭവിച്ച വ്യക്തിയാണ് അനീഷ് രവിയെന്ന് അദ്ദേഹത്തിന്റെ അഭിനയത്തിൽ മനസിലാക്കാനാകില്ല. മരണത്തെ മുഖാമുഖം കണ്ട അനീഷ് എന്ന കലാകാരൻ ഇനിയും ഒരുപാട് ഉയങ്ങളിലെത്തട്ടെ !
about aneesh ravi
