Connect with us

ആശുപത്രിയിലെ കഠിനമായ ഒരാഴ്‌ചയ്‌ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.. ക്ഷീണിതയായെങ്കിലും വീണ്ടെടുക്കൽ വഴിയിലാണ്….കൃതിക പ്രദീപ്

Malayalam

ബാലതാരമായെത്തി ഒടുവിൽ നായികയായി മാറുകയായിരുന്നു നടി കൃതിക പ്രദീപ്. ‘ആമി’ എന്ന സിനിമയിലൂടെ എത്തിയ കൃതിക ആദി, മോഹൻലാൽ, മന്ദാരം, കൂദാശ തുടങ്ങിയ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് കൊവിഡ് വന്ന സമയത്തെ കുറിച്ച് ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം.

കൊവിഡ് അത്ര എളുപ്പമല്ല. ആശുപത്രിയിലെ കഠിനമായ ഒരാഴ്‌ചയ്‌ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി. ക്ഷീണിതയായെങ്കിലും വീണ്ടെടുക്കൽ വഴിയിലാണ്. നിങ്ങളെല്ലാവരും സുരക്ഷിതമായി തുടരൂ, എന്നാണ് കൃതിക ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ആസിഫ് അലി നായകനായെത്തുന്ന കുഞ്ഞെൽദോ എന്ന സിനിമയിലാണ് അടുത്തതായി കൃതിക അഭിനയിച്ചിട്ടുള്ളത്. ചിത്രത്തിലേതായി അടുത്തിടെ ഇറങ്ങി വൈറലായ മനസ്സു നന്നാവട്ടെ എന്ന ഗാനരംഗത്തിലും കൃതിക എത്തുന്നുണ്ട്.

താൻ വലിയൊരു മോഹൻലാൽ ഫാനാണെന്ന് ഏതാനും അഭിമുഖങ്ങളിൽ കൃതിക പറഞ്ഞിട്ടുമുണ്ട്. മന്ദാരം, കൂദാശ എന്നീ സിനിമകളിലും മികച്ച വേഷം ലഭിച്ചിരുന്നു.ഇടയ്ക്കിടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങളും കൃതിക സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top