വളരെ ആത്മാര്‍ത്ഥതയുള്ള ആരാധികയായി എന്നോട് പെരുമാറിയിട്ടുള്ള അപൂര്‍വ്വം ചില നടിമാരിലൊരാൾ ; ഏറെ ആരാധകരുള്ള മമ്മൂക്കയ്ക്ക് ഇഷ്ടമുള്ള ആരാധിക ; വൈറലായി മമ്മൂട്ടിയുടെ പഴയ വീഡിയോ

മലയാളികളുടെ മെഗാ സ്റ്റാർ മമ്മൂട്ടിയ്ക്ക് ആരാധകർ ഏറെയാണ്. സിനിമയ്ക്ക് അകത്തും പുറത്തും മമ്മൂക്ക എന്നുപറഞ്ഞാൽ വലിയ അഭിപ്രായങ്ങളാകും കിട്ടുക. ഇപ്പോഴിതാ മമ്മൂട്ടി ഏറെ ഇഷ്ട്ടപ്പെടുന്ന നടിയായ ഒരു ആരാധികയെ കുറിച്ച് പറയുന്ന വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.
നടി നവ്യ നായരെക്കുറിച്ച് വാചാലനാകുന്ന മമ്മൂക്കയുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടാൻ തുടങ്ങിയയത്. കുറച്ച് വര്‍ഷം മുമ്പ് ഒരു ടെലിവിഷൻ ചാനലിൽ സംപ്രേക്ഷണം ചെയ്ത കഥ ഇതുവരെ പരിപാടിക്കിടെയാണ് മമ്മൂക്ക നവ്യയെപ്പറ്റി മനസ്സുതുറന്നത്.
തന്റെ സിനിമകളെപ്പറ്റി ആത്മാര്‍ത്ഥമായി അഭിപ്രായം പറയുകയും അഭിനന്ദിക്കുകയും ചെയ്യുന്ന ചുരുക്കം ചില നടിമാരിലൊരാളാണ് നവ്യയെന്നാണ് മമ്മൂക്ക പറയുന്നത്. “നമ്മള് രണ്ട് സിനിമയില്‍ മാത്രമെ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളു. ഒന്ന് കെ. മധുവിന്റെ സിനിമയിലും ഒന്ന് ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമയിലും. മമ്മൂട്ടിയുടെ വലിയ ആരാധികയാണ് എന്ന് നവ്യ അവകാശപ്പെടാറുണ്ട്.
സത്യമാണോ അല്ലയോ എന്നുള്ളത് ഇത്രയും ആള്‍ക്കാരുടെ മുന്നില്‍ വെച്ച് ഇപ്പോള്‍ പറയണം. എന്റെ പല സിനിമകളും കണ്ടതിന് ശേഷം അഭിനന്ദിക്കുന്ന, വളരെ ആത്മാര്‍ത്ഥതയുള്ള ആരാധികയായി എന്നോട് പെരുമാറിയിട്ടുള്ള അപൂര്‍വ്വം ചില നടിമാരിലൊരാളാണ് നവ്യ.
എനിക്ക് വളരെ സന്തോഷമുണ്ട്. നവ്യയുടെ കല്യാണത്തിന് വിളിച്ചപ്പോഴൊക്കെ തോന്നിയത് ഒരു സിനിമാനടന് എന്നതില്‍ ഉപരി ഒരു സുഹൃത്തായിട്ടോ, ജ്യേഷ്ഠനായിട്ടോ എന്നെ കാണുന്നു എന്ന വിശ്വാസം കൊണ്ടാണ്. നവ്യയുടെ എല്ലാ വഴികളും സന്തോഷപൂര്‍വ്വവും പ്രകാശമാനവുമാകട്ടെ എന്ന് ആശംസിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു,’ മമ്മൂട്ടി പറഞ്ഞു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...