Malayalam
ഫിനാലെയുടെ സംപ്രേക്ഷണം നടക്കാതെ ഫലം പുറത്ത്; വിവരങ്ങളടങ്ങിയ വീഡിയോ പങ്കുവച്ചതിൽ ഡിംപലിന് പണികിട്ടി ; വീഡിയോ ഡിലീറ്റ് ചെയ്ത് താരം !
ഫിനാലെയുടെ സംപ്രേക്ഷണം നടക്കാതെ ഫലം പുറത്ത്; വിവരങ്ങളടങ്ങിയ വീഡിയോ പങ്കുവച്ചതിൽ ഡിംപലിന് പണികിട്ടി ; വീഡിയോ ഡിലീറ്റ് ചെയ്ത് താരം !
ബിഗ് ബോസ് മലയാളം ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് അങ്ങനെ അവസാനമായിരിക്കുകയാണ്. നാളുകളായി മലയാളികള്‍ കാത്തിരിക്കുകയായിരുന്നു ബിഗ് ബോസ് മലയാളം സീസണ് 3യുടെ ഫിനാലെയ്ക്കായി . ഫിനാലെയുടെ വർണ്ണക്കാഴ്ചകൾ കാണുന്നതിലുപരി ആരാധകർക്ക് അറിയേണ്ടത് ആരാണ് ബിഗ് ബോസ് സീസൺ ത്രീയുടെ കപ്പടിക്കുന്നത് എന്നാണ്.
തമിഴ്നാട്ടിലെ ലോക്ക്ഡൗണിനെ തുടർന്ന് ഷോ നിർത്തിവച്ചതോടെ താരങ്ങൾ നാട്ടിലേക്ക് പോവുകയായിരുന്നു. ഇതോടെ ആരാധകര്‍ നിരാശരായിരുന്നു. എന്നാല്‍ വോട്ടിംഗിലൂടെ വിജയിയെ കണ്ടെത്തുമെന്ന് അറിഞ്ഞതോടെ വീണ്ടും കാത്തിരിപ്പ്.
വിജയി കണ്ടെത്താനുള്ള വോട്ടിംഗ് കഴിഞ്ഞിട്ടും കാത്തിരിപ്പ് നീണ്ടു പോവുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി ബിഗ് ബോസ് ആരാധകര്‍ വീണ്ടും ഉണര്‍ന്നു. ചെന്നൈയില്‍ ഫിനാലെ ചിത്രീകരണം നടക്കുന്നുവെന്ന വാര്‍ത്ത അറിഞ്ഞതോടെ ആരാധകര്‍ വീണ്ടും ആവേശഭരിതരാവുകയായിരുന്നു. ആരാകും വിജയി എന്നറിയാനായി. ഫിനാലെ ചിത്രീകരണം പൂര്‍ത്തിയായതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മണിക്കുട്ടനാണ് ബിഗ് ബോസ് മലയാളം സീസണ് 3യുടെ വിജയി. ബിഗ് ബോസ് ട്രോഫിയുമായുള്ള മണിക്കുട്ടന്റെ ചിത്രങ്ങള്‍ ഇന്നലെ രാത്രി തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. നേരത്തെ തന്നെ മണിക്കുട്ടന് ആയിരിക്കും ബിഗ് ബോസ് വിജയി എന്ന് സോഷ്യല്‍ മീഡിയ പോളുകള്‍ പ്രവചിച്ചിരുന്നു. ആ പ്രവചനങ്ങള്‍ തെറ്റിയിട്ടില്ലെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്.
പിന്നാലെ ഇപ്പോഴിതാ ഡിംപല്‍ ഭാലിന്റെ പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡിംപല്‍ മൂന്നാം സ്ഥാനത്തായിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് ഡിംപലിന്റെ വീഡിയോ. തന്നെ മൂന്നാം സ്ഥാനത്ത് എത്തിച്ചവര്‍ക്ക് ഡിംപല്‍ വീഡിയോയിലൂടെ നന്ദി പറയുകയാണ്. താന്‍ മൂന്നാം സ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഡിംപല്‍ പറയുന്നുണ്ട്. ഡിംപലിന്റെ വാക്കുകളിലേക്ക്.
താങ്ക് യു സോ മച്ച്. ഐ ലവ് യു ഗായ്സ്. മൂന്നാമത്തെ സ്ഥാനത്ത് എന്നെ എത്തിച്ചതിന്. മൂന്നാമത്തെ സ്ഥാനം വരെ എത്തുമെന്ന് പ്രതീക്ഷിച്ചതല്ല. അവിടെ എത്തിച്ചതിന്, അവിടെ വരെ എന്നെ സ്നേഹിച്ചതിന്, ഐ ലവ് യു. സി യു സൂണ്‍ എന്നാണ് ഡിംപല്‍ പറയുന്നത്. പിന്നാലെ തന്റെ സഹോദരി നയനയ്ക്കൊപ്പമുള്ള വീഡിയോയും ഡിംപല്‍ പങ്കുവച്ചിട്ടുണ്ട്. എന്റെ ലോകം തന്നെ ഇവിടെയുണ്ട്. വേറെന്ത് വേണം എനിക്ക്. എന്നാണ് ഫിനാലെയില്‍ പങ്കെടുക്കാന്‍ വന്ന സഹോദരിയുടെ വീഡിയോ പങ്കുവച്ച് ഡിംപല്‍ പറഞ്ഞത്. ഡിംപലിന് ഒരു സര്‍പ്രൈസായിരുന്നു നയനുടെ വരവെന്നാണ് സൂചനകള്‍.
നേരത്തെ മണിക്കുട്ടനൊപ്പമുള്ള വീഡിയോയും ഡിംപല്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ഈ വീഡിയോ പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തു . ബിഗ് ബോസ് ഫിനാലെയുടെ സംപ്രേക്ഷണം നടക്കാത്തതിനാലാകും വീഡിയോ പിന്‍വലിച്ചതെന്നാണ് കരുതപ്പെടുന്നത്. എപ്പോഴായിരിക്കും ഫിനാലെയുടെ സംപ്രേക്ഷണം എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. മണിക്കുട്ടന് ഒന്നാമതും ഡിംപല്‍ മൂന്നാമതും എത്തിയപ്പോള്‍ സായ് വി്ഷ്ണുവാണ് രണ്ടാം സ്ഥാനത്തെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
about dimpal bhal
