ദേവീഭാവത്തില്‍ ബോളിവുഡിന്റെ ഡ്രീംഗേള്‍; വര്‍ഷങ്ങളോളം തേടിനടന്ന ആ ചിത്രം! വൈറലായ ചിത്രം ഏറ്റെടുത്ത് ആരാധകർ
ഇന്ത്യന്‍ സിനിമയുടെ ഡ്രീം ഗേള്‍, ബോളിവുഡിലെ മുന്‍നിര നായിക..പറഞ്ഞ് വരുന്നത് മനടി ഹേമ മാലിനിയെകുറിച്ചാണ. ഒരു കാലഘട്ടത്തില്‍ ബോളിവുഡ് സിനിമകളിലെ സജീവ സാന്നിധ്യമായിരുന്നു ഹേമമാലിനി.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒരു ഓര്‍മചിത്രം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. സിനിമയില്‍ വരുന്നതിന് മുമ്പുണ്ടായ ഫോട്ടോഷൂട്ടിന്റെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ദേവിയെപ്പോലെ വേഷമണിഞ്ഞ് തലയില്‍ കിരീടവുമായി ഇരിക്കുന്ന ഹേമ മാലിനിയെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക. ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്
“എന്റെ ഈ ചിത്രത്തിനായി വര്‍ഷങ്ങളോളമാണ് ഞാന്‍ അന്വേഷിച്ച് നടന്നത്. ഒരു തമിഴ് മാഗസീനിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടാണ് ഇത്. മാഗസീനിന്റെ പേര് ഓര്‍മയില്ല. എന്നാല്‍ എവിഎം സ്റ്റുഡിയോയിലാണ് ഇത് ഷൂട്ട് ചെയ്തതെന്ന് അറിയാം. രാജ് കപൂര്‍ സാബിനൊപ്പം സപ്നോന്‍ കാ സൗദാഗറിലൂടെ ഹിന്ദിയില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുന്‍പായിരുന്നു അത്. അന്ന് 14, 15 വയസായിരുന്നു എനിക്ക്. എന്റെ ജീവചരിത്രം ബിയോണ്ട് ദി ഡ്രീംഗേളില് ഇത് ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അന്ന് കണ്ടെത്താന്‍ സാധിച്ചില്ല. ഒടുവില്‍ ഇത് കണ്ടെത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്” ഹേമ മാലിനി കുറിച്ചിരിക്കുന്നു
1976 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടിയ ഇന്ത്യന്‍ നടിമാരില്‍ ഒരാളായി മാറുകയായിരുന്നു ഹേമ. പത്മശ്രീയും ഉള്‍പ്പടെ നിരവധി അംഗീകാരം ലഭിച്ച ഹേമമാലിനി ഇന്നും പ്രേക്ഷകരുടെ ഇഷ്ട്ട നായികയാണ്
