Connect with us

പുട്ട് കണ്ടാലുടനെ എനിക്ക് ബ്രഡ് മതീന്ന് ബഹളം വെയ്ക്കാറുണ്ട്; ഇവിടെ ഇന്ന് പുട്ടാണ്, വേണമെങ്കില്‍ കഴിച്ചാല്‍ മതി എന്ന് കടുപ്പിക്കാറുണ്ട്; അശ്വതിയുടെ കുറിപ്പ് വൈറലാകുന്നു

Malayalam

പുട്ട് കണ്ടാലുടനെ എനിക്ക് ബ്രഡ് മതീന്ന് ബഹളം വെയ്ക്കാറുണ്ട്; ഇവിടെ ഇന്ന് പുട്ടാണ്, വേണമെങ്കില്‍ കഴിച്ചാല്‍ മതി എന്ന് കടുപ്പിക്കാറുണ്ട്; അശ്വതിയുടെ കുറിപ്പ് വൈറലാകുന്നു

പുട്ട് കണ്ടാലുടനെ എനിക്ക് ബ്രഡ് മതീന്ന് ബഹളം വെയ്ക്കാറുണ്ട്; ഇവിടെ ഇന്ന് പുട്ടാണ്, വേണമെങ്കില്‍ കഴിച്ചാല്‍ മതി എന്ന് കടുപ്പിക്കാറുണ്ട്; അശ്വതിയുടെ കുറിപ്പ് വൈറലാകുന്നു

മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട അവതാരികയാണ് അശ്വതി ശ്രീകാന്ത്. ഏറെ വ്യത്യസ്ഥമായ അവതരണ ശൈലിയും, സ്വഭാവ സവിശേഷതയുമാണ് അശ്വതിയെ മറ്റുള്ളവരിൽ നിന്ന് മാറ്റിനിർത്തുന്നത്. അവതാരക, നടി എന്നതിലുപരി തികഞ്ഞൊരു കുടുംബിനി കൂടിയാണ്. കുടുംബത്തിന് വേണ്ടിയും മകൾക്കുവേണ്ടിയും സമയം കണ്ടത്താറുണ്ട്. തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ അശ്വതി സജീവമാണ്. അശ്വതി പങ്ക് വയ്ക്കുന്ന കുറിപ്പുകൾക്ക് ഒരു പ്രത്യേക സ്വീകരണം ആണ് ആരാധകർ നൽകാറുള്ളത്.

ഇപ്പോഴിതാ തന്റെ മകളെ പഠിപ്പിച്ച ചില കാര്യങ്ങളെക്കുറിച്ച്‌ അശ്വതി പങ്കുവെച്ച കുറിപ്പ് വൈറലായിരിക്കുകയാണ്.

‘എല്ലാത്തരം ഭക്ഷണവും കഴിച്ച്‌ പഠിക്കണം എന്ന് മകളോട് പറയാറുണ്ട്. പുട്ട് കണ്ടാലുടനെ എനിക്ക് ബ്രഡ് മതീന്ന് ബഹളം വയ്ക്കുമ്ബോള്‍ ഇവിടെ ഇന്ന് പുട്ടാണ്’ എന്നു കുറിച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്. എല്ലാത്തരം ഭക്ഷണവും കഴിച്ച്‌ പഠിക്കണമെന്നും ഓപ്ഷനുകള്‍ ഇല്ലാതാവുന്ന അവസ്ഥകളില്‍ പോലും അതിജീവിക്കണമെന്നും കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എല്ലാത്തരം ഭക്ഷണവും കഴിച്ച്‌ പഠിക്കണം എന്ന് മകളോട് പറയാറുണ്ട്. പുട്ട് കണ്ടാലുടനെ എനിക്ക് ബ്രഡ് മതീന്ന് ബഹളം വയ്ക്കുമ്ബോള്‍ ഇവിടെ ഇന്ന് പുട്ടാണ്, വേണമെങ്കില്‍ കഴിച്ചാല്‍ മതി എന്ന് കടുപ്പിക്കാറുണ്ട്. അതിനര്‍ത്ഥം ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ടാവരുതെന്നല്ല , ചിലപ്പോഴൊക്കെ അത് മാറ്റിവയ്ക്കാനും പറ്റണം എന്നാണ്.

‘You can’t expect someone else to clean your mess’ എന്ന് പറഞ്ഞു പഠിപ്പിക്കാറുണ്ട്. നാളെ എന്തൊക്കെ സാഹചര്യങ്ങളിലാണ് ജീവിക്കേണ്ടത് എന്ന് ഉറപ്പില്ലാത്തത് കൊണ്ടാണ്. ഒരുപാട് ഹോസ്റ്റലുകളില്‍ മാറി മാറി ജീവിച്ചിട്ടുള്ള അമ്മയുടെയും, ബോര്‍ഡിങ്‌ ജീവിതം ഓര്‍ത്ത് ഇപ്പോഴും ഉറക്കം ഞെട്ടുന്ന അച്ഛന്റെയും മകളായതു കൊണ്ടാണ്. ഓപ്ഷനുകള്‍ ഇല്ലാതാവുന്ന അവസ്ഥകളില്‍ പോലും അതിജീവിക്കണം എന്നുള്ളത് കൊണ്ട് തന്നെയാണ്. അല്ലാതെ പെണ്ണായത് കൊണ്ടല്ല ! എന്നു വച്ചാല്‍ മകന്‍ ആയിരുന്നങ്കിലും ഇതൊക്കെ തന്നെ പറഞ്ഞേനേ…പഠിപ്പിച്ചേനേന്ന് !

Continue Reading
You may also like...

More in Malayalam

Trending

Recent

To Top