Connect with us

അധികം മസാലയില്ലാത്ത സ്പെഷ്യൽ ചിക്കൻ കറി റെസിപ്പിമായി മോഹൻലാൽ; പാചകം ചെയ്ത് താരം; രുചിച്ച് നോക്കി പ്രിയതമ

Malayalam

അഭിനയത്തോടൊപ്പം തന്നെ പാചകവും ഏറെ ഇഷ്‍ടപ്പെടുന്ന ആളാണ് മോഹൻലാല്‍. കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്ത് വീട്ടുകാര്‍ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുത്തത് താൻ ഏറെ ആസ്വദിച്ചിരുന്നുവെന്ന് മോഹൻലാല്‍ പറഞ്ഞിരുന്നു.ഇപ്പോഴിതാ ഒരു സ്‍പെഷ്യല്‍ ചിക്കൻ കറിയുടെ റെസിപ്പിയുമായി എത്തിയിരിക്കുകയാണ് മോഹൻലാല്‍. ഫേസ്ബുക്കിലാണ് വീഡിയോ പങ്കുവെച്ചത്

അധികം മസാലയൊന്നുമില്ലാത്ത ഒരു സ്‍പെഷല്‍ ചിക്കൻ എന്നാണ് വീഡിയോയുടെ തുടക്കത്തില്‍ മോഹൻലാല്‍ പറയുന്നത്. വെള്ളം ഉപയോഗിക്കാതെയാണ് മോഹൻലാല്‍ ചിക്കൻ പാചകം ചെയ്യുന്നത്. ഏറ്റവും ഒടുവില്‍ ഭാര്യ സുചിത്ര മോഹൻലാലിന്റെ ചിക്കൻ കറി രുചിച്ചുനോക്കുന്നതും വീഡിയോയില്‍ കാണാം.

അതേസമയം ബ്രോ ഡാഡിയാണ് മോഹൻലാലിന്റേതായി ഇപോള്‍ ചിത്രീകരണം നടക്കുന്ന സിനിമ. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. പൃഥ്വിരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് സിനിമയില്‍ മുഴുനീള കഥാപാത്രവുമായി എത്തുന്നു. മോഹൻലാലിന്റെ മാനറിസങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഒരു തമാശ ചിത്രമായിരിക്കും ഇത്. കല്യാണി പ്രിയദര്‍ശൻ, മീന എന്നിവരാണ് നായികമാര്‍.

More in Malayalam

Trending

Recent

To Top