Malayalam
താരദമ്പതികൾക്ക് കുഞ്ഞ് പിറന്നു; ആര്യയ്ക്ക് ഇനി പിതാവ് എന്ന ഉത്തരവാദിത്തം കൂടിയുണ്ടെന്ന് സന്തോഷ വിവരം പങ്കുവെച്ച് കൊണ്ട് വിശാൽ
താരദമ്പതികൾക്ക് കുഞ്ഞ് പിറന്നു; ആര്യയ്ക്ക് ഇനി പിതാവ് എന്ന ഉത്തരവാദിത്തം കൂടിയുണ്ടെന്ന് സന്തോഷ വിവരം പങ്കുവെച്ച് കൊണ്ട് വിശാൽ
താരദമ്പതികളായ ആര്യയുടെയും സയേഷയുടെയും ജീവിതത്തിലേക്ക് കുഞ്ഞുമാലാഖ എത്തിയിരിക്കുകയാണ്. ഇരുവരുടെയും അടുത്ത സുഹൃത്തായ വിശാലാണ് ഈ സന്തോഷ വിവരം ആരാധകരെ അറിയിച്ചത്
ഒരുപാട് സന്തോഷത്തോടെയാണ് ഈ വിവരം പങ്കുവെക്കുന്നത്. ഞാന്‍ അങ്കിളായിരിക്കുകയാണ്. ജാമിക്കും സയേഷയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ സന്തോഷം വിവരിക്കാന്‍ വാക്കുകളില്ല. ആര്യയ്ക്ക് ഇനി പിതാവ് എന്ന ഉത്തരവാദിത്തം കൂടിയുണ്ടെന്നുമായിരുന്നു വിശാല്‍ കുറിച്ചത്.
ആര്യയും സയേഷയും പ്രണയിച്ച് വിവാഹിതരായവരാണ്. പങ്കാളിയെ കണ്ടെത്തുന്നതിനായി ആര്യ എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോ നടത്തിയിരുന്നു. വന്‍വിവാദമായി മാറിയ ഷോ അവസാനിച്ചതിന് ശേഷമായാണ് താരം വിവാഹത്തെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2019 മാര്‍ച്ചിലായിരുന്നു ഇവരുടെ വിവാഹം. തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം പങ്കെടുത്ത താരവിവാഹമായിരുന്നു ഇവരുടേത്.
വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് സയേഷ. കാപ്പാന് ശേഷം ഒരുമിച്ച് അഭിനയിച്ച സിനിമയുടെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും ആര്യയും സയേഷയും എത്തിയിരുന്നു. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് സയേഷയെന്നുള്ള വാര്‍ത്ത മുന്‍പ് പ്രചരിച്ചിരുന്നുവെങ്കിലും ഇരുവരും പ്രതികരിച്ചിരുന്നില്ല. ഗജനികാന്ത് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്.
