സിനിമയില്‍ ഇവരാണ് പാടുന്നതെന്നായിരുന്നു എന്റെയെല്ലാം വിചാരം , ഞങ്ങളല്ല സിനിമയില്‍ പാടുന്നത് ഞങ്ങള്‍ ചുണ്ടനക്കാറേ ഉള്ളൂവെന്ന് അവര്‍ പറയാറുമുണ്ട്; ഇതേ അനുഭവം എനിക്കുമുണ്ടായിട്ടുണ്ട്, പക്ഷെ ചങ്കൂറ്റത്തോടെ ആ വെല്ലുവിളി ഞാൻ ഏറ്റെടുത്തു; ലാലേട്ടന്റെ ചങ്കൂറ്റത്തിന് ഇന്നും നിറഞ്ഞ കൈയ്യടി !

മലയാളികളുടെ സ്വകാര്യ അഹങ്കാരം, താരരാജാവ് മോഹന്‍ലാലിന്റെ ഒരു പഴയ വീഡിയോയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിൽ ഷെയർ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത് . 1986ല്‍ നടന്ന ഒരു സ്റ്റേജ് പ്രോഗ്രാമില്‍ മോഹന്‍ലാല്‍ ‘വെണ്ണിലാ ചോലയിലെ വെണ്ണക്കല്‍’ എന്ന പാട്ട് പാടുന്ന വീഡിയോയാണത്.
കയ്യടിച്ചുകൊണ്ട് മോഹന്‍ലാലിന്റെ പാട്ട് പ്രേക്ഷകര്‍ വലിയ രീതിയില്‍ സ്വീകരിക്കുന്നത് വീഡിയോയില്‍ കാണാം. ഗായകനായ കൃഷ്ണചന്ദ്രന് മോഹന്‍ലാലിനെ സഹായിക്കാനായി സ്റ്റേജില്‍ നില്ക്കുന്നതും വീഡിയോയിലുണ്ട് .
പാട്ട് പാടാന്‍ തുടങ്ങുന്നതിന് മുമ്പ് മോഹന്‍ലാല്‍ സംസാരിക്കുന്ന ചില ഭാഗങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്. ഞാനിപ്പോള്‍ പാടാന്‍ കാരണം ഞാനൊരു പാട്ടുകാരനല്ല. ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്തും സ്കൂളില്‍ പഠിക്കുന്ന കാലത്തുമെല്ലാം ഇങ്ങനെ ചില ഫങ്ഷനുകള്‍ കണ്ടിട്ടുണ്ട്.
അന്ന് സ്റ്റേജില്‍ വന്നത് പ്രേംനസീര്‍, മധു, ഉമ്മര്‍, സുകുമാരന്‍, സോമന് എന്നിങ്ങനെയുള്ള ആര്‍ട്ടിസ്റ്റുകളായിരുന്നു. ഇവര്‍ സ്റ്റേജില്‍ വന്ന് എന്തെങ്കിലുമൊക്കെ പറയുമ്പോള്‍ നിങ്ങളൊന്ന് പാടണം എന്നൊക്കെ ഞാനും വിളിച്ചുപറഞ്ഞിട്ടുണ്ട്.
സിനിമയില്‍ ഇവരാണ് പാടുന്നതെന്നായിരുന്നു എന്റെയെല്ലാം വിചാരം. ഞങ്ങളല്ല സിനിമയില്‍ പാടുന്നത് ഞങ്ങള്‍ ചുണ്ടനക്കാറേ ഉള്ളൂവെന്ന് അവര്‍ പറയാറുമുണ്ട്. ഇതേ അനുഭവം എനിക്കുമുണ്ടായിട്ടുണ്ട്. ഞാന്‍ ചില ഫങ്ഷനില്‍ പോയപ്പോള്‍ അവിടെയുള്ളവര്‍ ഒന്ന് പാടണമെന്നും പറയാറുണ്ട്. എന്നാല്‍ പണ്ടവര് പറഞ്ഞപോലെ എനിക്ക് പാട്ടറിയില്ല ഞാന്‍ ചുണ്ടനക്കാറേ ഉള്ളൂവെന്നൊന്നും ഞാന്‍ പറഞ്ഞില്ല.
ഞാന്‍ പാടാമെന്ന് ചങ്കൂറ്റത്തോടെ പറഞ്ഞു. ആ ഒരു ചങ്കൂറ്റവും ധൈര്യവും വെച്ചാണ് ഇപ്പോള്‍ പാടാന്‍ പോകുന്നത്. നിങ്ങള്‍ എന്നോട് ക്ഷമിക്കണം,’ മോഹന്‍ലാലിന്റെ വാക്കുകള്‍.
ഇതിനുശേഷം വെണ്ണിലാ ചോലയിലെ എന്ന ഗാനമാണ് മോഹന്‍ലാല്‍ പാടിയത്. നിരവധി പ്രേക്ഷകരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...