Connect with us

ഒരുപറ്റം ആളുകൾ ചേർന്ന് അവളുടെ ശരീരം കൊത്തിപറിച്ചു കൊന്നിരിക്കുന്നു….നിനക്ക് യാത്രമൊഴി അർപ്പിക്കാൻ വാക്കുകളില്ല.. നീ എന്നും ഉണ്ടാവും എന്റെ നെഞ്ചിൽ.. വേദനയോടെ സീമ വിനീത്

Malayalam

ഒരുപറ്റം ആളുകൾ ചേർന്ന് അവളുടെ ശരീരം കൊത്തിപറിച്ചു കൊന്നിരിക്കുന്നു….നിനക്ക് യാത്രമൊഴി അർപ്പിക്കാൻ വാക്കുകളില്ല.. നീ എന്നും ഉണ്ടാവും എന്റെ നെഞ്ചിൽ.. വേദനയോടെ സീമ വിനീത്

ഒരുപറ്റം ആളുകൾ ചേർന്ന് അവളുടെ ശരീരം കൊത്തിപറിച്ചു കൊന്നിരിക്കുന്നു….നിനക്ക് യാത്രമൊഴി അർപ്പിക്കാൻ വാക്കുകളില്ല.. നീ എന്നും ഉണ്ടാവും എന്റെ നെഞ്ചിൽ.. വേദനയോടെ സീമ വിനീത്

ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റേത് ആത്മഹത്യയെന്നാണ് പോസ്റ്റുമോർട്ടം ഫലം. കളമശേരി മെഡിക്കൽ കോളജില്‍ ഡോക്ടർമാരുടെ പ്രത്യേക സംഘമാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രകിയയിൽ പിഴവുണ്ടായോ എന്നറിയാൻ ചികില്‍സാരേഖകൾ പരിശോധിക്കും. ചൊവ്വാഴ്ച വൈകീട്ട് ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ ഫാനിൽ തൂങ്ങിയാണ് അനന്യ ആത്മഹത്യ ചെയ്തത്. കഴുത്തിൽ കുരുക്ക് മുറുകിയുണ്ടായ പാട് ഒഴിച്ച് മറ്റ് പരുക്കുകൾ ഉണ്ടായിരുന്നില്ല.

അനന്യയെ അവസാനമായി കാണാനായി സുഹൃത്തുക്കളെല്ലാം എത്തിയിരുന്നു. രഞ്ജുരഞ്ജിമാരുടെ വീട്ടില്‍ നടന്ന ഹൃദയഭേദകമായ കാഴ്ച കണ്ണുനനയിപ്പിക്കുന്നതാണ്. ഇപ്പോൾ ഇതാ അനന്യയെക്കുറിച്ച് വാചാലയായെത്തിയിരിക്കുകയാണ് സീമ വിനീത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്:-
അനന്യ എന്ന ട്രാൻസ് വുമൺ ആത്മഹത്യ ചെയ്തിരിക്കുന്നു. അല്ല എനിക്ക് ആത്മഹത്യ എന്ന് പറയാൻ കഴിയില്ല ഒരുപറ്റം ആളുകൾ ചേർന്ന് അവളുടെ ശരീരം കൊത്തിപറിച്ചു കൊന്നിരിക്കുന്നു. പൊതുസമൂഹം പ്രാധാന്യം കൊടുക്കാൻ സാധ്യത ഇല്ലാത്ത ഒരു വാർത്തയാണ് ഇത് കാരണം, ഞങ്ങളെ പോലെ ഉള്ളവർ ദൈവത്തിനെ മറന്നു ജീവിക്കുന്നവരാണ്. ഈശ്വരന്റെ സൃഷ്‌ടിക്കു വിപരീതമായി ചെയ്തവരാണ്.

ജനിച്ച ശരീരത്തിൽ ജീവിക്കാതെ സ്വന്തം സുഖത്തിനു വേണ്ടി ശരീരം മാറ്റിമറിക്കാൻ ശ്രമിച്ചവരാണ്. നന്നായിപ്പോയി ഇവർക്കൊക്കോ ഇങ്ങനെ വന്നതിൽ. പൊതുസമൂഹത്തിലെ മിക്കവരുടെയും വാക്കുകളാണ് ഇപ്പോഴും നേരം വെളുക്കാത്ത മലമലരുകളുടെ വാക്കുകൾ. കഷ്ടം കൊന്നവരെ വീണ്ടും വീണ്ടും കൊല്ലിക്കുന്ന വാക്കുകൾ ജീവിച്ചിരിക്കുന്ന മറ്റുള്ളവർ കൂടി മരിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ഒരുപറ്റം എല്ലാം തികഞ്ഞ മനുഷ്യൻ എന്ന് സ്വയം പറയുന്ന ഒരു പറ്റം കിരാതൻമ്മാരുടെ വാക്കുകൾ.

ഹോ കഷ്ടം, ജീവിക്കാൻ അർഹതയില്ലാത്തവർ മരിക്കണമെന്ന പൊതുബോധമാണ്. പക്ഷേ മരിച്ചുപോയവൾ അവൾ പ്രതിനിധാനം ചെയ്യുന്ന കമ്മ്യൂണിറ്റിയുടെ അഭിമാനമായിരുന്നു മുന്നേ പറഞ്ഞ പൊതുബോധങ്ങളെ ഉടച്ചുവാർക്കാൻ കഴിവുള്ളവളായിരുന്നു. നിനക്ക് യാത്രമൊഴി അർപ്പിക്കാൻ വാക്കുകളില്ല. ഈ വാക്കുകളിലൂടെയോ ഒരു പോസ്റ്റിലൂടെയോ ഒരു സ്റ്റാറ്റസിലൂടെയോ അല്ലാതെ തന്നെ നീ എന്നും ഉണ്ടാവും എന്റെ നെഞ്ചിൽ. നിന്റെ സീമേച്ചിയെന്നുമായിരുന്നു സീമ വിനീത് കുറിച്ചത്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top