Malayalam
ബിഗ് ബോസ് ഫിനാലയുടെ ആദ്യ ഷൂട്ട് കഴിഞ്ഞപ്പോൾ സൂരാജ് വെഞ്ഞാറമ്മൂടും ടിനി ടോമും പിഷാരടിയുമൊക്കെ ബിഗ് ബോസ് താരങ്ങൾക്കൊപ്പം; ലാലേട്ടനൊപ്പം അവതാരകനായി ആ നടനും ; തിളക്കം മങ്ങാതെ ബിഗ് ബോസ് ഫിനാലെ!
ബിഗ് ബോസ് ഫിനാലയുടെ ആദ്യ ഷൂട്ട് കഴിഞ്ഞപ്പോൾ സൂരാജ് വെഞ്ഞാറമ്മൂടും ടിനി ടോമും പിഷാരടിയുമൊക്കെ ബിഗ് ബോസ് താരങ്ങൾക്കൊപ്പം; ലാലേട്ടനൊപ്പം അവതാരകനായി ആ നടനും ; തിളക്കം മങ്ങാതെ ബിഗ് ബോസ് ഫിനാലെ!
ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ഫിനാലെയ്ക്കായി മിനിസ്‌ക്രീന്‍ പ്രേക്ഷകരെല്ലാം അക്ഷമയോടെ കാത്തിരിക്കുകയാണ് . നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലായി താരങ്ങളെല്ലാം ചെന്നൈയിലേക്ക് എത്തിയിരിക്കുകയാണ്. ഈ വാർത്ത ബിഗ് ബോസ് പ്രേമികൾ വളരെയധികം സന്തോഷത്തോടെയാണ് സ്വീകരിച്ചത്.
മുന്‍ സീസണിലെ താരങ്ങളും ഇത്തവണ എത്തിയിട്ടുണ്ട്. താരങ്ങളായ ദുര്‍ഗ കൃഷ്ണയും സാനിയ ഇയ്യപ്പനുമെല്ലാം ചെന്നൈയില്‍ എത്തിയതായുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിലുള്ള പ്രകടനങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് അറിയുന്നത്.
ബിഗ് ബോസ് സീസണ്‍ 3യുടെ ഗ്രാന്റ് ഫിനാലെ ഓഗസ്റ്റ് 1നാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഒടുവിലായി പുറത്തുവന്നിട്ടുള്ളത്. പരിപാടിയുടെ സംപ്രേഷണം അതേ ദിവസം തന്നെയാണോയെന്ന കാര്യത്തെക്കുറിച്ച് വ്യക്തതയില്ല. വര്‍ണ്ണാഭമായിരിക്കും ഫിനാലെയെന്ന് താരങ്ങളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. കാണാനാഗ്രഹിക്കുന്ന തരത്തിലുള്ള കാഴ്ച വിരുന്നുമായാണ് തങ്ങളെത്തുന്നതെന്നാണ് എല്ലാവരും ഒരുപോലെ പറഞ്ഞത്.
ബിഗ് ബോസ് സീസണ്‍ 3ലെ താരങ്ങള്‍ മാത്രമല്ല മുന്‍പ് മത്സരിച്ചവരും ചെന്നൈയിലേക്ക് എത്തിയിട്ടുണ്ട്. ആര്യ, വീണ നായര്‍, സുരാജ് വെഞ്ഞാറമൂട് ഇവരെല്ലാം ഇതിനകം തന്നെ ചെന്നൈയില്‍ എത്തിയിട്ടുണ്ട്. ഷോയില്‍ നിന്നും പുറത്തായവരും ഫിനാലെയ്ക്കായി എത്തിയിട്ടുണ്ട്. അഡോണി, എയ്ഞ്ചല്‍, മിഷേല്‍, സജ്‌ന ഫിറോസ്, ഇവരുടെയെല്ലാം ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
ബിഗ് ബോസ് തങ്ങൾക്കുപുറമെ ആരൊക്കെയുണ്ടെന്നതറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോൾ ബിഗ് ബോസ് താരങ്ങളോടൊപ്പം സുരാജ് വെഞ്ഞാറമ്മൂടും ടിനി ടോമും പിഷാരടിയും ധർമജനുമൊക്കെ ഉണ്ടെന്ന് വ്യക്തമാക്കുന്ന ഫോട്ടോകളും ഇൻസ്റ്റാഗ്രാമിൽ നിറയുന്നുണ്ട്. പതിവ് സ്‌കിറ്റുകൾ തന്നെയാകാം ഇവരുടേതെന്ന കമെന്റുകൾക്കൊപ്പം സർപ്രൈസ് ആയി മോഹൻലാലിനൊപ്പം ആരെങ്കിലും അവതരിപ്പിക്കാൻ കാണും എന്നും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.
ബിഗ് ബോസ് ഫിനാലെയ്്ക്കായി പോവുകയാണെന്നറിയിച്ചായിരുന്നു താരങ്ങളെല്ലാം എത്തിയത്. ചെന്നൈയില്‍ എത്തിയതിന് ശേഷമുള്ള വിശേഷങ്ങളും പങ്കുവെക്കുന്നുണ്ട്. മണിക്കുട്ടനും അനൂപും പങ്കുവെച്ച രസകരമായ വീഡിയോ വൈറലായി മാറിയിരുന്നു. ഋതുവിനും ഫിറോസിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു സൂര്യ എത്തിയത്.
നാളുകള്‍ക്ക് ശേഷമുള്ള ഒത്തുചേരല്‍ താരങ്ങളെല്ലാം ആഘോഷമാക്കി മാറ്റുകയായിരുന്നു. ഡിംപലിനൊപ്പം ലൈവ് വീഡിയോയില്‍ ദുര്‍ഗയും അര്‍ജുനുമുണ്ടായിരുന്നു. താന്‍ സിനിമയിലെത്താന്‍ കാരണം ഡിംപലായിരുന്നുവെന്നാണ് ദുര്‍ഗകൃഷ്ണ പറഞ്ഞത്. മാം എന്നാണ് ഞാന്‍ വിളിക്കാറുള്ളത്. ഡിംപു എന്ന് വിളിക്കാന്‍ പറയാറുണ്ട് എപ്പോഴും. നേരത്തെ തന്നെ അറിയാമെന്നും ദുര്‍ഗ പറഞ്ഞിരുന്നു.
about bigg boss season three