വിവാദ പരമാര്‍ശങ്ങളുടെ പേരില്‍ ശ്രദ്ധ നേടാറുള്ള താരങ്ങളില്‍ ഒരാളാണ് തെലുങ്ക് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ നന്ദമുരി ബാലകൃഷ്ണ. എ.ആര് റഹ്മാന് ആരാണെന്ന് തനിക്ക് അറിയില്ലെന്നാണ് ബാലകൃഷണയുടെ പുതിയ പരാമര്‍ശം. കൂടാതെ ഭാരതത്തിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന പുരസ്കാരത്തെ താരം അപമാനിക്കുകയും ചെയ്തു.
ബാലകൃഷ്ണയുടെ ഈ പരാമർശം വലിയ വിവാദത്തിന് വഴി തെളിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ നടനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധ കമന്റുകളും ട്രോളുകളും നിറയുകയാണ്. ബാലകൃഷ്ണ ഒരു മനോരോഗിയാണെന്ന് വരെ ട്രോളുകളില്‍ പറയുന്നുണ്ട്. യുക്തിക്ക് നിരക്കാത്ത അദ്ദേഹത്തിന്റെ സംഘട്ടന രംഗങ്ങള്‍ പങ്കുവെച്ചാണ് ചിലര്‍ നടനെ ട്രോളിയിരിക്കുന്നത്.
ബാലകൃഷ്ണയുടെ പ്രതികരണം ഇങ്ങനായിരുന്നു
‘ഈ പുരസ്കാരങ്ങളൊക്കെ എന്റെ പാദത്തിന് സമമാണ്. തെലുങ്ക് സിനിമയ്ക്ക് എന്റെ കുടുംബം നല്‍കിയിട്ടുള്ള സംഭാവനകള്‍ക്കു മേലെയല്ല ഒരു അവാര്‍ഡും. എ ആര് റഹ്മാന് എന്നു പേരുള്ള ഒരാള്‍ ഓസ്കര് അവാര്‍ഡ് നേടിയെന്ന് ഞാന്‍ കേട്ടു. റഹ്മാന് ആരാണെന്നുപോലും എനിക്കറിയില്ല. ഭാരതരത്ന എന്‍ടിആറിന്റെ കാല്‍വിരല്‍ നഖത്തിന് സമമാണെന്നാണ് എനിക്കു തോന്നുന്നത്. അതിനാല്‍ ഈ പുരസ്കാരങ്ങളാണ് ലജ്ജിക്കേണ്ടത്, അല്ലാതെ എന്റെ കുടുംബമോ അച്ഛനോ അല്ല’
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
റിഷഭ് ഷെട്ടി എന്ന കന്നഡ നടനെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയ ചിത്രമാണ് ‘കാന്താര’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ കാന്താര...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...