താന്‍ പാടില്ലെന്നും വേണ്ടാത്ത കാര്യത്തിന് നില്‍ക്കരുതെന്നും മമ്മൂട്ടി പറഞ്ഞു, തങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ മനസില്ലാ മനസോടെ പാടാം എന്ന് സമ്മതിച്ചു
താന്‍ പാടില്ലെന്നും വേണ്ടാത്ത കാര്യത്തിന് നില്‍ക്കരുതെന്നും മമ്മൂട്ടി പറഞ്ഞു, തങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ മനസില്ലാ മനസോടെ പാടാം എന്ന് സമ്മതിച്ചു
താന്‍ പാടില്ലെന്നും വേണ്ടാത്ത കാര്യത്തിന് നില്‍ക്കരുതെന്നും മമ്മൂട്ടി പറഞ്ഞു, തങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ മനസില്ലാ മനസോടെ പാടാം എന്ന് സമ്മതിച്ചു
മമ്മൂട്ടി സിനിമയില്‍ ആദ്യമായി പാടിയ അനുഭവം പങ്കുവച്ച് സംവിധായകന് വി.എം വിനു. 1999ല്‍ പുറത്തിറങ്ങിയ പല്ലാവൂര്‍ ദേവനാരായണന് എന്ന ചിത്രത്തിലെ ”പൊലിയോ പൊലി” എന്ന് തുടങ്ങുന്ന ഗാനമായിരുന്നു മമ്മൂക്ക പാടിയത്.
വളരെ കഷ്ടപ്പെട്ടാണ് മമ്മൂക്കയെ കൊണ്ട് പാട്ട് പാടിപ്പിച്ചതെന്നും വിനു തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.
മമ്മൂട്ടിയെ കൊണ്ട് ഒരു പാട്ട് പാടിപ്പിക്കണമെന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ഇത് ഞാന്‍ ചിത്രത്തിലെ സംഗീത സംവിധായകനായിരുന്ന രവീന്ദ്രന് മഷിനോടും ഗിരീഷ് പുത്തഞ്ചേരിയോടും പറഞ്ഞിരുന്നു. എല്ലാവര്ക്കും അത് വലിയ താല്പര്യമായിരുന്നു. മദ്രാസില്‍ വച്ചാണ് മമ്മൂട്ടിയോട് സിനിമയില്‍ പാടണം എന്ന കാര്യം പറയുന്നത്.
അന്ന് അദ്ദേഹം അവിടെയാണ് താമസിക്കുന്നത്. കേട്ടപ്പോള്‍ തന്നെ നടക്കില്ലെന്ന് പറഞ്ഞു. താന്‍ പാടില്ലെന്നും വേണ്ടാത്ത കാര്യത്തിന് നില്‍ക്കരുതെന്നും മമ്മൂട്ടി പറഞ്ഞു. എന്നാല്‍ തങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ മനസില്ലാ മനസോടെ പാടാം എന്ന് സമ്മതിച്ചു. അന്ന് മദ്രാസില്‍ വച്ച് തന്നെ അദ്ദേഹത്തിനെ കൊണ്ട് പാട്ട് പാടിപ്പിക്കുകയും ചെയ്തു.
രണ്ട് ദിവസം എടുത്താണ് ആ പാട്ട് മമ്മൂക്ക പാടുന്നത്. നല്ല രസമായിട്ടായിരുന്നു പാടിയത്. മമ്മൂക്ക തന്നെ രവിയേട്ടനോട് ഒന്നും കൂടി പാട്ട് എടുക്കാന്‍ പറയുകയായിരുന്നു. ആ സിനിമയിലെ ഏറ്റവും ഹിറ്റ് പാട്ടായിരുന്നു അത് എന്ന് സംവിധായകന് പറയുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് ഹരീഷ് കണാരൻ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ...
ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തും വിധത്തിൽ ഒരു സംഘം ജനപ്രിയരായ അഭിനേതാക്കളുടെ പോസ്റ്ററോടെ സാഹസം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു....
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...