ലാലേട്ടനൊപ്പം ചെയ്തപ്പോള്‍ പേടിയുണ്ടായിരുന്നു; മമ്മൂക്കയ്ക്കൊപ്പവും ചെയ്തിട്ടുണ്ട്. പക്ഷെ ഇവർ രണ്ടുപേരുമല്ല , ഡബ്ബിംഗ് കണ്ട് താന്‍ അതിശയപ്പെട്ടുപോയ ആ നടന് മറ്റൊരാളാണ് ; മനസുതുറന്ന് മീന നെവില്‍
ലാലേട്ടനൊപ്പം ചെയ്തപ്പോള്‍ പേടിയുണ്ടായിരുന്നു; മമ്മൂക്കയ്ക്കൊപ്പവും ചെയ്തിട്ടുണ്ട്. പക്ഷെ ഇവർ രണ്ടുപേരുമല്ല , ഡബ്ബിംഗ് കണ്ട് താന്‍ അതിശയപ്പെട്ടുപോയ ആ നടന് മറ്റൊരാളാണ് ; മനസുതുറന്ന് മീന നെവില്‍
ലാലേട്ടനൊപ്പം ചെയ്തപ്പോള്‍ പേടിയുണ്ടായിരുന്നു; മമ്മൂക്കയ്ക്കൊപ്പവും ചെയ്തിട്ടുണ്ട്. പക്ഷെ ഇവർ രണ്ടുപേരുമല്ല , ഡബ്ബിംഗ് കണ്ട് താന്‍ അതിശയപ്പെട്ടുപോയ ആ നടന് മറ്റൊരാളാണ് ; മനസുതുറന്ന് മീന നെവില്‍
മലയാള സിനിമാ പ്രേമികൾ അഭിനയത്തോടൊപ്പം നായികാ നായകന്മാരുടെ ശബ്ദവും ശ്രദ്ധിക്കാറുണ്ട് . പഴയ കാല നായികമാരുടെ ശബ്ദം കേൾക്കുന്ന മാത്രയിൽ തന്നെ അവർ ആരെന്ന് ആരാധകർക്ക് പറയാനും അതുകൊണ്ടുതന്നെ സാധിക്കാറുണ്ട് . പഴയകാല നടിമാര്‍ക്കെല്ലാം ശബ്ദം നല്കി ശ്രദ്ധേയയായ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ് മീന നെവില്‍.
വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുളള മീന ഡബ്ബിംഗ് കണ്ട് താന്‍ അതിശയപ്പെട്ട താരത്തെ കുറിച്ച് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ മനസുതുറന്നിരിക്കുകയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളുടെ കൂടെയെല്ലാം ഡബ്ബ് ചെയ്തിരുന്നു എന്ന് മീന നെവില്‍ പറയുന്നു. മോഹന്‍ലാലിന്റെ കൂടെ “കേള്‍ക്കാത്ത ശബ്ദ”ത്തില്‍ ചെയ്തു. വളരെ വേഗത്തിലാണ് ചെയ്തത്. ഒരേ സീനില്‍ ഡബ്ബ് ചെയ്തു.
“മുന്നേറ്റ”ത്തില്‍ മമ്മൂക്കയ്ക്കൊപ്പവും പ്രവര്‍ത്തിച്ചു. “കേള്‍ക്കാത്ത ശബ്ദ”ത്തില്‍ ലാലേട്ടനൊപ്പം ചെയ്തപ്പോള്‍ പേടിയുണ്ടായിരുന്നു. ഞാന്‍ തെറ്റിച്ചാല്‍ ലാലേട്ടന് വീണ്ടും എനിക്കൊപ്പം ഡബ് ചെയ്യണം. ആ ഒരു പേടിയാണ്. സ്റ്റുഡിയോയില്‍ വെച്ചാണ് എനിക്ക് ഡയലോഗ് തരുന്നത്. ഞാനപ്പോള്‍ പഠിക്കുകയും ശബ്ദം കൊടുക്കുകയും ചെയ്യും. ദൈവ ഭാഗ്യംകൊണ്ട് കുഴപ്പമില്ലാതെ അന്ന് ചെയ്യാന്‍ പറ്റി. പ്രേംനസീര്‍ സാറിന്റെ ഡബ്ബിംഗ് കണ്ടാണ് താന്‍ അതിശയപ്പെട്ടുപോയതെന്ന് മീന നെവില്‍ പറയുന്നു. ‘വീണ്ടും ചലിക്കുന്ന ശബ്ദം’ സിനിമയില്‍ ഡബ് ചെയ്യാന്‍ പോയപ്പോള്‍ അദ്ദേഹം ഡബ്ബ് ചെയ്യുകയാണ്. തരംഗിണി സ്റ്റുഡിയോയില്‍ വെച്ചായിരുന്നു ഡബ്ബിംഗ് നടന്നത്’.
ഞാന്‍ നോക്കുമ്പോ നസീര്‍ സാര്‍ സീന്‍ നോക്കി ഡബ്ബ് ചെയ്യുന്നതല്ല കാണുന്നത്. അദ്ദേഹം സ്ക്രിപ്റ്റ് നോക്കിയിട്ടാണ് ഡബ്ബ് ചെയ്യുന്നത്. ലിപ് നോക്കുന്നില്ല. ആദ്യമായിട്ടാണ് ഒരാള്‍ അങ്ങനെ ചെയ്യുന്നത് ഞാന്‍ കണ്ടത്. ഇതേകുറിച്ച് സിനിമയുടെ അസോസിയേറ്റിനോട് ചോദിച്ചപ്പോള്‍ നസീര്‍ സാറിന് ഡയലോഗുകള്‍ കൃത്യമായി അറിയാമെന്ന് പറഞ്ഞു. അത് കറക്ടായി ചെയ്യും. സ്ക്രിപ്റ്റിലുളളത് പോലെ കറക്ടായി ചെയ്തുപോവുന്നു’. അന്ന് എനിക്ക് അദ്ദേഹത്തോട് ഭയങ്കരമായിട്ട് ബഹുമാനം തോന്നി, അഭിമുഖത്തില്‍ മീന പറഞ്ഞു.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...