അന്ന് ഫഹദിനെ ഇന്റര്‍വ്യൂ ചെയ്തു, ഇന്ന് ഒന്നിച്ചഭിനയിക്കുന്നു ; നാട്ടുകാര്‍ മൊത്തം പൊങ്കാലയിട്ട കാലമായിരുന്നു അത് ; ഫഹദ് കണ്ടപ്പോൾ തന്നെ അത് ചോദിച്ചു; ലൊക്കേഷൻ അനുഭവം പങ്കുവച്ച് പാര്‍വതി!

മഹേഷ് നാരായണന്റെ സംവിധാനത്തിൽ പിറന്ന ഏറ്റവും പുത്തൻ സിനിമയാണ് മാലിക്. ഫഹദ് ഫാസില്‍ പ്രധാന കഥാപാത്രമായെത്തുന്നത് കൊണ്ടുതന്നെ ആരാധകർ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മാലിക്. പ്രതീക്ഷ തെറ്റാതെ വളരെ മികച്ച അഭിപ്രായം നേടിയാണ് സിനിമ മുന്നോട്ടുപോകുന്നത്. ചിത്രത്തിലെ നിര്‍ണായക കഥാപാത്രമായ ജയിലിലെ ഡോക്ടറുടെ വേഷം കൈകാര്യം ചെയ്തയാളാണ് പാര്‍വതി ആര്. കൃഷ്ണ.
മാലികില്‍ ഫഹദിനോടൊപ്പം അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് പാര്‍വതി ഇപ്പോൾ . ഒരു ഓൺലൈൻ ചാനലിന് നല്കിയ അഭിമുഖത്തിലാണ് പാര്‍വതി മനസ്സുതുറന്നത്. ‘ആദ്യത്തെ ഷോട്ട് ഫഹദ് ഇക്കയോടൊപ്പം ആയിരുന്നു. മുമ്പ് ചില ചാനലുകള്‍ക്ക് വേണ്ടി ഞാന്‍ ഫഹദ് ഇക്കയെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ടായിരുന്നു. അന്നെനിക്ക് നല്ല പൊങ്കാലയായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്ന്.
കാരണം ഞാന്‍ കുറെ ചളിയൊക്കെ പറഞ്ഞ് ചോദ്യം ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഫഹദ് വളരെ കൂളാണല്ലോ. ആവശ്യത്തിന് മാത്രം സംസാരിക്കുന്നയാളാണല്ലോ അദ്ദേഹം.
എന്നെ അന്ന് നാട്ടുകാര്‍ മൊത്തം പൊങ്കാലയിട്ടതാ. പക്ഷെ അതിന് ശേഷം ഫഹദ് ഇക്കയുടെ കൂടെ അഭിനയിക്കാന്‍ പറ്റിയതില്‍ ഞാന്‍ വളരെ ഹാപ്പിയാണ്. ഫഹദ് ഇക്ക കണ്ടപ്പോള്‍ തന്നെ അന്ന് ഇന്റര്‍വ്യൂ ചെയ്ത കുട്ടിയല്ലേ എന്ന് ചോദിച്ചതായും പാര്‍വതി പറഞ്ഞു.
സെറ്റില്‍ അത്രയ്ക്ക് ചിരിയും കളിയും ഒന്നുമില്ലായിരുന്നുവെന്നും എല്ലാവരും കഥാപാത്രമായി തന്നെയായിരുന്നു ലൊക്കേഷനില്‍ ഉണ്ടായിരുന്നതെന്നും പാര്‍വതി പറയുന്നു. സുലൈമാന്‍ അലിയെന്ന കേന്ദ്ര കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. റോസ്ലിന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിമിഷ സജയനും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്.
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...