Malayalam
അമേരിക്ക അവരുടെ തെറ്റ് തിരുത്തി; ഇനി നമ്മൾ ഇന്ത്യക്കാർക്കും തെറ്റു തിരുത്തണ്ടേ…
അമേരിക്ക അവരുടെ തെറ്റ് തിരുത്തി; ഇനി നമ്മൾ ഇന്ത്യക്കാർക്കും തെറ്റു തിരുത്തണ്ടേ…
പെന്‍സില്‍വാനിയയിലെ 20 ഇലക്ടോറല്‍ വോട്ടുകളുടെ അട്ടിമറി വിജയത്തോടെ 270 ന്റെ സ്ഥാനത്ത് 290 വോട്ടുകള്‍ നേടി ജോ ബൈഡന്‍ അമേരിക്കയുടെ 46-ാമത് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബെെഡന് ആശംസകളുമായി നടന്‍ ഹരീഷ് പേരടി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹരീഷിന്റെ പ്രതികരണം.
അമേരിക്ക അവരുടെ തെറ്റ് തിരുത്തി. ഇനി നമ്മൾ ഇന്ത്യക്കാർക്കും തെറ്റു തിരുത്തണ്ടേ? മിസ്റ്റര്‍ ബെെഡന്‍, ഞങ്ങൾ ഇന്ത്യക്കാരെ സുഹൃത്തുക്കളാക്കുക. ഞങ്ങൾക്കിടയിലെ മത,ജാതി,വർണ്ണ വിവേചനം പുലർത്തുന്ന ഫാസിസ്റ്റുകളോട് അകലം പാലിക്കുക. ആശംസകൾ എന്നായിരുന്നു ഹരീഷ് പേരടിയുടെ പോസ്റ്റ്.
ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് അമേരിക്കന്‍ പ്രസിഡണ്ട് പദവിയിലേക്ക് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജോ ബൈഡന്‍ എത്തുന്നത്. പോപ്പുലര്‍ വോട്ടുകളില്‍ ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 42 ലക്ഷം വോട്ടുകള്‍ നേടിയാണ് ബൈഡന്റെ വിജയം. സ്വിംഗ് സ്‌റ്റേറ്റുകളില്‍ ഉള്‍പ്പെട്ട പെന്‍സില്‍വാനിയയിലും നെവാഡയിലും വിജയിച്ചതോടെയാണ് ബൈഡന്‍ അമേരിക്കയുടെ നാല്‍പ്പത്തിയാറാമത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇത് “അമേരിക്കയുടെ മുറിവുണക്കാനുള്ള സമയം” ആണെന്നായിരുന്നു വിജയച്ചതിന് ശേഷം ജോ ബൈഡൻ പ്രഖ്യാപിച്ചത്. “ജനങ്ങളെ വിഭജിക്കാനല്ല, ജനങ്ങളെ ഒരുമിപ്പിക്കുന്ന പ്രസിഡൻ്റാകാനാണ് ഞാൻ ലക്ഷ്യമിടുന്നത്. യുഎസിൽ നീല സംസ്ഥാനങ്ങളും ചുവപ്പു സംസ്ഥാനങ്ങളുമല്ല ഞാൻ കാണുന്നത്, ഐക്യ നാടുകളാണ് ഞാൻ കാണുന്നത്.” ബൈഡൻ വ്യക്തമാക്കി.
