Connect with us

2019ലാണ് ദൃശ്യം രണ്ടാം ഭാഗത്തിന്റെ ത്രെഡ് കിട്ടിയത്; ആ സമയത്ത് ലാലേട്ടൻ ഒന്ന് മാത്രമേ തന്നോട് പറഞ്ഞുള്ളൂ… ജീത്തു ജോസഫ്‌

Malayalam

2019ലാണ് ദൃശ്യം രണ്ടാം ഭാഗത്തിന്റെ ത്രെഡ് കിട്ടിയത്; ആ സമയത്ത് ലാലേട്ടൻ ഒന്ന് മാത്രമേ തന്നോട് പറഞ്ഞുള്ളൂ… ജീത്തു ജോസഫ്‌

2019ലാണ് ദൃശ്യം രണ്ടാം ഭാഗത്തിന്റെ ത്രെഡ് കിട്ടിയത്; ആ സമയത്ത് ലാലേട്ടൻ ഒന്ന് മാത്രമേ തന്നോട് പറഞ്ഞുള്ളൂ… ജീത്തു ജോസഫ്‌

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം 2. കഴിഞ്ഞ ദിവസമായിരുന്നു
മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം 2വിന്റെ ഷൂട്ടിങ് അവസാനിച്ചത് . 56 ദിവസങ്ങള്‍ക്കായി ഷെഡ്യൂള്‍ ചെയ്തിരുന്ന ചിത്രത്തിന്റെ ഷൂട്ട് 46 ദിവസം കൊണ്ട് അവസാനിപ്പിക്കാന്‍ സാധിച്ചുവെന്ന് ജീത്തു ജോസഫ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു . ദൃശ്യം ടീമിന്റെയും നിര്‍മാതാവ് ആന്റണി പെരുമ്ബാവൂരിന്റെയും സഹകരണം കൊണ്ട് മാത്രമാണ് ഈ കൊവിഡ് വിഷമഘട്ടത്തിലും സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്നും ഇക്കാര്യത്തില്‍ താന്‍ എല്ലാവര്‍ക്കും തന്റെ നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു

ഇപ്പോൾ ഇതാ ദൃശ്യം 2വിനെ കുറിച്ച് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

ദൃശ്യം ഒന്നാം ഭാഗത്തിന്റെ ക്ലൈമാക്‌സ് തന്നെ രണ്ടാം ഭാഗത്തില്‍ പ്രതീക്ഷിക്കരുത്. 2019ലാണ് എനിക്ക് ദൃശ്യം 2വിന്‌റെ ഒരു ത്രെഡ് കിട്ടുന്നത് അപ്പോഴും ലാലേട്ടനോട് ഞാന്‍ പറഞ്ഞത് ഫസ്റ്റ് ഡ്രാഫ്റ്റ് എഴുതിയിട്ട് ഒരു ഫൈനല്‍ തീരുമാനം പറയാം എന്നായിരുന്നു. ദൃശ്യം ഫസ്റ്റില്‍ സിനിമ എല്ലാം കഴിഞ്ഞ് തിയ്യേറ്ററില്‍ നിന്ന് ഇറങ്ങിയപ്പോഴുണ്ടായ ഒരു കിക്കുണ്ടല്ലോ അത് ഇതിനകത്ത് ഇല്ല. എനിക്ക് ആകപ്പാടെയുളള പേടി ഇതാണ്. അങ്ങനെയൊരു കിക്ക് പ്രതീക്ഷിച്ചുവന്നാല്‍ ആകെ കണക്കുക്കൂട്ടലുകള്‍ തെറ്റും. പക്ഷേ ഇതൊരു നല്ല സിനിമയാണ്. അതിന് വേണ്ട എല്ലാ ചേരുവകളുമുണ്ട്.

ആളുകള്‍ ഇത് തീര്‍ച്ചയായും ആസ്വദിക്കും. അതുകൊണ്ടാണ് ഈ സിനിമയില്‍ വലിയ ട്വിസ്റ്റും സസ്‌പെന്‍സുമൊക്കെയുണ്ടെന്ന് എഴുതിവിടുന്നവരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത്. അങ്ങനെയൊന്നും പറയല്ലേ. അങ്ങനെയൊരു സിനിമ അല്ല ഇത്. പ്രതീക്ഷയുടെ ഒരു ഭാരമുണ്ട്. അതില്ലെന്ന് പറയുന്നില്ല. അതില്‍ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. എന്തായാലും രണ്ടാം ഭാഗം എടുക്കാന്‍ വേണ്ടി എടുത്തതെന്ന് ആരും പറയില്ല. അല്ലാതെ രണ്ടാം ഭാഗം എടുക്കുന്നതുകൊണ്ടുളള സാമ്പത്തിക ലാഭം നോക്കിയല്ല ഈ സിനിമയെടുത്തത്. അങ്ങനെ ചെയ്യാനായിരുന്നെങ്കില്‍ നേരത്തെ ആകാമായിരുന്നല്ലോ. അഭിമുഖത്തില്‍ ജീത്തു ജോസഫ് പറഞ്ഞു.

സെപ്റ്റംബര്‍ 21നാണ് ചിത്രീകരണം ആരംഭിച്ചത്. ലോക്ഡൗണിന് ശേഷം മോഹന്‍ലാല്‍ ആദ്യം അഭിനയിക്കുന്ന സിനിമയാണ് ദൃശ്യം 2. ചെന്നൈയില്‍ നിന്നും മീന ഉള്‍പ്പെടെയുള്ള താരങ്ങള്‍ നേരത്തെ തന്നെ ലൊക്കേഷനില്‍ എത്തിയിരുന്നു. കര്‍ശന നിയന്ത്രണത്തോടെയായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. ഷൂട്ടിങ് തീരുന്നത് വരെ മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള അഭിനേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്ന് ആരെയും പുറത്തേക്കോ അകത്തേയ്‌ക്കോ പോകാന്‍ അനവുദിച്ചിരുന്നില്ല. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച്‌ ഷൂട്ട് ചെയ്യുകയായിരുന്നു.സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാര്‍, മുരളി ഗോപി, ഗണേശ് കുമാര്‍, സുമേഷ്, ആദം അയൂബ്, അഞ്ജലി നായര്‍, അജിത് കൂത്താട്ടുകുളം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top