ആദ്യത്തെ 12 മിനിറ്റ് , സിംഗിള്‍ ഷോട്ട് , എന്താണാവോ ലക്ഷ്യം ? ഒട്ടും നന്നായിട്ടില്ല, സംഭാഷണങ്ങള്‍ പലതും വ്യക്തമല്ല, പരമ ദയനീയമായ ആര്‍ട്ട് വര്‍ക്ക്; സന്ദീപ് വാര്യര്‍
ആദ്യത്തെ 12 മിനിറ്റ് , സിംഗിള്‍ ഷോട്ട് , എന്താണാവോ ലക്ഷ്യം ? ഒട്ടും നന്നായിട്ടില്ല, സംഭാഷണങ്ങള്‍ പലതും വ്യക്തമല്ല, പരമ ദയനീയമായ ആര്‍ട്ട് വര്‍ക്ക്; സന്ദീപ് വാര്യര്‍
ആദ്യത്തെ 12 മിനിറ്റ് , സിംഗിള്‍ ഷോട്ട് , എന്താണാവോ ലക്ഷ്യം ? ഒട്ടും നന്നായിട്ടില്ല, സംഭാഷണങ്ങള്‍ പലതും വ്യക്തമല്ല, പരമ ദയനീയമായ ആര്‍ട്ട് വര്‍ക്ക്; സന്ദീപ് വാര്യര്‍
തിരുവനന്തപുരത്തെ ഒരു ചരിത്രസംഭവത്തെ ആസ്പദമാക്കി എടുത്ത് ഹഫദ് ഫാസിലിന്റെ മാലിക്കിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ മാലിക്കിന് റിവ്യൂ കുറിച്ചിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വാര്യര്‍.
സന്ദീപിന്റെ കുറിപ്പിങ്ങനെ-‘മാലിക്ക് കണ്ടു. സിനിമയുടെ പൊളിറ്റിക്കല്‍ കറക്ട്നസ് സംബന്ധിച്ച് പിന്നീട് പറയാം . സിനിമയുടെ ഓവറാള്‍ മേക്കിംഗ് സംബന്ധിച്ചാണ് എനിക്കു പറയാനുള്ളത് .ആദ്യത്തെ 12 മിനിറ്റ് , സിംഗിള്‍ ഷോട്ട് , എന്താണാവോ ലക്ഷ്യം ? ഒട്ടും നന്നായിട്ടില്ല .
സിംഗിള്‍ ഷോട്ട് സാഹസികതക്ക് പകരം മുറിച്ച് എടുത്തിരുന്നെങ്കില്‍ കുറച്ചു കൂടി വൃത്തി ഉണ്ടാകുമായിരുന്നു . സംഭാഷണങ്ങള്‍ പലതും വ്യക്തമല്ല.സെറ്റാണെന്ന് കൃത്യമായി തോന്നിപ്പിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷൂട്ട് ചെയ്ത വിയറ്റ്നാം കോളനി ഒക്കെ വച്ചു നോക്കുമ്പോള്‍ പരമ ദയനീയമായ ആര്‍ട്ട് വര്‍ക്ക്.ജയിലിലെ സെല്ലിലൊക്കെ വരുന്നവനും പോകുന്നവനും യഥേഷ്ടം കയറിയിറങ്ങുകയാണ് . ഭയങ്കരമാന റിയലിസം.റമദാ പള്ളിക്കാര് മുങ്ങിക്കപ്പല്‍ വരെ സ്വന്തമായി ഉണ്ടാക്കാന്‍ മാത്രം ഇന്നൊവേറ്റീവാണ് .
സൈന്യമൊക്കെ ഉപയോഗിക്കുന്ന കടലിലും കരയിലും ഓടിക്കാവുന്ന ബോട്ട് ഒക്കെ ഡിസൈന്‍ ചെയ്യാനറിയാം. പക്ഷേ തൊഴില്‍ കള്ളക്കടത്ത് .ഉണ്ണിയാര്‍ച്ച ചന്തുവിനെ കൊല്ലാന്‍ മകനെ വിടുന്നതിന് സമാനമായ ക്ലൈമാക്സ്.ആകെപ്പാടെ പ്രതീക്ഷക്കൊത്ത് കണ്ടത് നായികയുടെ പ്രകടനമാണ് . ആദ്യ സിനിമ മുതല്‍ ഈ സിനിമ വരെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മുഖഭാവം ആവാഹിക്കുന്നതില്‍ നായിക നടി വിജയിച്ചിരിക്കുന്നു .ഷേര്‍നി പോലെയുള്ള കിടു പടങ്ങള്‍ കാണാതെ ആദ്യം മാലിക്ക് കണ്ട എന്നെ പറഞ്ഞാല്‍ മതി’.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...