Malayalam
ശിവേട്ടന്റെ അഞ്ജലി ആള് നിസ്സാരക്കാരിയല്ല ; ഷഫ്നയെ കുറിച്ച് അഞ്ജലിയ്ക്കും പറയാനുണ്ട്; സ്വാന്തനത്തിലെ ശിവന്റെ അഞ്ജലിയായി മാറിയതിനെ കുറിച്ച് ഗോപിക അനില്‍ !
ശിവേട്ടന്റെ അഞ്ജലി ആള് നിസ്സാരക്കാരിയല്ല ; ഷഫ്നയെ കുറിച്ച് അഞ്ജലിയ്ക്കും പറയാനുണ്ട്; സ്വാന്തനത്തിലെ ശിവന്റെ അഞ്ജലിയായി മാറിയതിനെ കുറിച്ച് ഗോപിക അനില്‍ !
സോഷ്യൽ മീഡിയയിലടക്കം ഇപ്പോൾ ചർച്ചയാകുന്നത് ടെലിവിഷൻ പരമ്പരകളുടെ വിശേഷങ്ങളാണ്. ഇപ്പോഴുള്ള മലയാളം സീരിയലുകൾക്ക് യൂത്തന്മാരെവരെ കൈയിലെടുക്കാൻ സാധിച്ചു. അത്തരത്തിൽ വലിയ തരംഗമാവുകയാണ് സ്വാന്തനം സീരിയല്‍.
ലോക്ഡൗണ്‍ നാളുകളില്‍ സ്വാന്തനം കുടുംബത്തെ കുറിച്ചും അതിലെ താരങ്ങളെ കുറിച്ചുമൊക്കെയുള്ള വിശേഷങ്ങൾ ചോദിച്ച് നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ കമെന്റുകളുമായി എത്തിയത് . ശിവാഞ്ജലി ഫാന്‍സ് എന്ന പേരില്‍ ശിവനും അഞ്ജലിയ്ക്കും നിരവധി ആരാധകരെയും ലഭിച്ചു. ഇപ്പോഴിതാ ശിവന്റെ അഞ്ജലി തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ്.
ബാലതാരമായി സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ ഗോപിക അനിലാണ് അഞ്ജലിയായി അഭിനയിക്കുന്നത്. ചെറുപ്പത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിനെ കുറിച്ചും തിരിച്ച് വരവിനെ കുറിച്ചുമൊക്കെ ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് ഗോപിക.
അഭിനയിക്കുന്ന എല്ലാവരും ഒരു കുടുംബം പോലെ തന്നെയാണ്. ചിപ്പിച്ചേച്ചിയും രഞ്ജിത്തേട്ടനും വലിയ കരുതലാണ് നല്‍കുന്നത്. പ്രൊഡക്ഷന്‍ ടീമിന്റെ സപ്പോര്‍ട്ടും ഈ വിജയത്തിന് പിന്നിലുണ്ട്. സ്വാന്തനം കുടുംബത്തിലെ ഓരോരുത്തരെയും പേരെടുത്ത് പറയാന്‍ പറ്റില്ല എന്നേ വിഷമമേയുള്ളു. എനിക്ക് ഡബ്ബ് ചെയ്യുന്ന പാര്‍വതി പ്രകാശിനാണ് എന്റെ റോള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടതിന്റെ പകുതി ക്രെഡിറ്റ്.
പിന്നെ, കൂടെ അഭിനയിക്കുന്ന ശിവേട്ടന്റെ, സോറി സജിന്‍ ചേട്ടന്റെ സപ്പോര്‍ട്ട്. ചേട്ടന്റെ റിയല്‍ വൈഫ് ഷഫ്ന ചേച്ചിയും സൂപ്പറാ. ഷൂട്ടിങ്ങ് തുടങ്ങിയ അന്നാണ് ഞാനും കീര്‍ത്തനയും ചേച്ചിയും ആദ്യമായി കാണുന്നത്. ഇപ്പോള്‍ ഞങ്ങള്‍ നാല് പേരുമാണ് ലൊക്കേഷനിലെ ഗ്യാങ്. ഷൂട്ടിങ്ങിന് പോകുമ്പോള്‍ കോഴിക്കോടന്‍ സ്വീറ്റ്സ് ഒക്കെ ചേച്ചിക്ക് വേണ്ടി കൊണ്ട് പോകാറുമുണ്ട്.
ബാലേട്ടനില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ നാലിലും അനിയത്തി ഒന്നിലുമാണ്. സിനിമ റിലീസ് ആകുന്നതിന്റെ തലേന്ന് പോസ്റ്റര്‍ കാണാന്‍ അച്ഛന്റെ കൂടെ ബൈക്കിലിരുന്ന് ടൗണ്‍ മുഴുവന്‍ കറങ്ങി. അന്ന് അടര്‍ത്തി എടുത്ത് സൂക്ഷിച്ച് വച്ച പോസ്റ്റര്‍ ഇപ്പോഴും കൈയിലുണ്ട്. പിറ്റേന്ന് സ്കൂളിലേക്ക് ചെന്നപ്പോള്‍ മുതിര്‍ന്ന ക്ലാസിലെ ചേച്ചിമാരൊക്കെ പരിചയപ്പെടാന്‍ വന്നത് രസമുള്ള ഓര്‍മ്മയാണ്.
ബാലേട്ടന്റെ ഷൂട്ടിങ്ങിനിടയില്‍ എനിക്ക് പനി വന്നു. പനി ഉള്ളപ്പോള്‍ അഭിനയിക്കുന്നത് കൊണ്ട് ലാലേട്ടന് നല്ല കെയറിങ് ആയിരുന്നു. നന്നായി അഭിനയിച്ചാല്‍ കുതിരയെ വാങ്ങി തരാം എന്നായിരുന്നു ലാലേട്ടന്റെ ഓഫര്‍. ലാലേട്ടന്റെ വീട്ടില്‍ കുറേ കുതിരകളുണ്ടത്രേ. അതൊക്കെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ചിരി വരും. സുധീഷേട്ടനും നിത്യ ദാസ് ചേച്ചിയുമായിരുന്നു ആ ലൊക്കേഷനിലെ ഞങ്ങളുടെ കൂട്ട്.
2001 ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഷാജി കൈലാസ് സാറിന്റെ ശിവം എന്ന സിനിമയില്‍ അഭിനയിക്കുന്നത്. അച്ഛന് അഭിനയിക്കാന്‍ ചാന്‍സ് തേടിയാണ് ഞങ്ങളെല്ലാം കൂടി ലൊക്കേഷനിലേക്ക് പോയത്. അപ്പോള്‍ അവിചാരിതമായി അനിയത്തിയ്ക്ക് വേഷം കിട്ടി.
വീടിന്റെ മുന്നില്‍ ഇരുന്ന് കളിക്കുന്ന കീര്‍ത്തന, ബിജു മേനോന് അങ്കിള്‍ ജീപ്പില്‍ വരുമ്പോള്‍ അച്ഛാ എന്ന് വിളിച്ച് ഓടി ചെല്ലുന്നതാണ് സീന്‍. മേക്കപ്പൊക്കെ ഇട്ടു. ഡയറക്ടര്‍ ആക്ഷന്‍ പറഞ്ഞി, ബിജു അങ്കിള്‍ വന്നു. പക്ഷേ കീര്‍ത്തന അനങ്ങുന്നില്ല. എന്റെ അച്ഛന് ഇതല്ല, എന്റെ അച്ഛനെ മാത്രമേ അച്ഛാ എന്ന് വിളിക്കൂ എന്ന് പറഞ്ഞ് അവള് ഒറ്റ കരച്ചില്.
കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ആരൊക്കെയോ വന്ന് എന്നെ മേക്കപ്പ് ചെയ്തു. അവള് അഭിനയിക്കാനിരുന്ന സീന്‍ എന്നെ കൊണ്ട് അഭിനയിപ്പിച്ചു. അങ്ങനെയായിരുന്നു സിനിമയിലെ എന്റെ അരങ്ങേറ്റം. അതിന് ശേഷം ബാലേട്ടന്. മയിലാട്ടത്തില്‍ രംഭയുടെ കുട്ടിക്കാലമാണ് ചെയ്തത്. പിന്നീട് മുന്ന് നാല് വര്‍ഷത്തേക്ക് ഓഫര്‍ ഒന്നും വന്നില്ല. പാഠം ഒന്ന് ഒരു വിലാപം, സദാനന്ദന്റെ സമയം എന്നീ സിനിമകളും കുറച്ച് സീരിയലുകളിലും അഭിനയിച്ചെന്നും ഗോപിക പറയുന്നു.
about gopika anil
