serial
ഭഗവാന്റെ അനുഗ്രഹം, ആ സന്തോഷ വാർത്തയുമായി സാന്ത്വനത്തിലെ ഹരികൃഷ്ണൻ! ആശംസകളുമായി ആരാധകർ
ഭഗവാന്റെ അനുഗ്രഹം, ആ സന്തോഷ വാർത്തയുമായി സാന്ത്വനത്തിലെ ഹരികൃഷ്ണൻ! ആശംസകളുമായി ആരാധകർ
സാന്ത്വനത്തിലെ ഹരികൃഷ്ണൻ എന്ന കഥാപാത്രത്തോടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു ഗിരീഷ് നമ്പ്യാർ. സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുള്ള താരത്തിന്റെ ജീവിതത്തിലെ പുതിയ സന്തോഷം ആണ് പ്രേക്ഷകർ ആഘോഷിക്കുന്നത്.
പദ്മനാഭന്റെ മണ്ണിൽ ഒരു പുതിയ മേൽവിലാസം ആയതിനെ കുറിച്ചാണ് ഗിരീഷ് സംസാരിക്കുന്നത്. പുതിയ വീട് സ്വന്തം ആക്കിയതിനെക്കുറിച്ചും മാതാപിതാക്കളുടെയും ഭഗവാന്റെയും അനുഗ്രഹത്തോടെയാണ് പുതിയ ചുവട് വയ്പ്പ് നടത്തിയതെന്നും അതിനുള്ള നന്ദിയും ഗിരീഷ് പറയുന്നു. ഒപ്പം തങ്ങൾ തിരുവനന്തപുരത്തേക്ക് മൂവ് ചെയ്തെന്നും നടൻ അറിയിച്ചു.
അവതാരകൻ ആയിട്ടാണ് ഗിരീഷിന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് ഭാഗ്യലക്ഷ്മി എന്ന സീരിയലിലൂടെ അഭിനയ രംഗത്തേക്ക് എത്തി. ദത്തുപുത്രി എന്ന സീരിയലില്‍ കലക്ടറുടെ വേഷം ആണ് ഗിരീഷ് കൈകാര്യം ചെയ്തത്. പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല നടന്. കൈ നിറയെ പരമ്പരകളായിരുന്നു നടന് ലഭിച്ചത്.
തലശ്ശേരിക്കാരൻ ആണ് ഗിരീഷ്. എങ്കിലും ചെറുപ്പകാലം മുംബൈയിൽ ആയിരുന്നു. പിന്നീടാണ് നാട്ടിൽ സെറ്റിൽഡ് ആകുന്നത്.അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശംകൊണ്ടാണ് ഗിരീഷ് എന്‍ജിനീയറിങ് പ്രൊഫഷന് വേണ്ടെന്നു വച്ചതും അഭിനയത്തിൽ സജീവം ആകുന്നതും.
നാടകഅഭിനയത്തിലൂടെയാണ് ഗിരീഷ് അഭിനയത്തിന് തുടക്കം കുറിച്ചത്. അങ്ങനെയാണ് അഭിനയം അഭിനിവേശമായി മാറുന്നത്. 10–ാം ക്ലാസിനുശേഷം മുംബൈയിലേക്കു തിരിച്ചുപോയ ഗിരീഷിന്റെ തുടർ പഠനം അവിടെയായിരുന്നു. രാജ്യാന്തര കമ്പനികളില്‍ ജോലി ചെയ്ത ഗിരീഷ് എന്‍ജിനീയറിങ് പ്രൊഫഷന് തിരഞ്ഞെടുക്കുന്നതു തന്നെ അഭിനയത്തിലേക്ക് എത്താൻ വേണ്ടി ആയിരുന്നു.
സിനിമാ മേഖലയില്‍ തുടരാനുള്ള വലിയ പ്രചോദനം കുടുംബം തന്നെയാണ് എന്ന് ഒരിക്കൽ ഗിരീഷ് പറഞ്ഞിട്ടുണ്ട്. ഭാര്യ പാര്‍വതിയും ഏകമകള്‍ ഗൗരിയും തനിക്ക് നൽകുന്ന പിന്തുണ വളരെ വലുതാണ് എന്നും നടൻ വ്യക്തമാക്കിയിട്ടുണ്ട്.
