Malayalam
കാത്തിരിക്കാൻ ആരുമില്ല; ഓർത്തിരിക്കാൻ ഒന്നുമില്ല; നടൻ സായിയുടെ വാക്കുകൾക്ക് പിന്നിൽ മറ്റൊരു കഥ ; ആശ്വസിപ്പിക്കാൻ ആരാധകർ !
കാത്തിരിക്കാൻ ആരുമില്ല; ഓർത്തിരിക്കാൻ ഒന്നുമില്ല; നടൻ സായിയുടെ വാക്കുകൾക്ക് പിന്നിൽ മറ്റൊരു കഥ ; ആശ്വസിപ്പിക്കാൻ ആരാധകർ !
ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത വാനമ്പാടി എന്ന പരമ്പര മലയാളികൾക്ക് അത്ര പെട്ടന്നൊന്നും മറക്കാനാകില്ല. വാനമ്പാടിയിലൂടെ മലയാളി പ്രേക്ഷകരുട പ്രിയങ്കരനായി മാറിയ താരമാണ് സായ് കിരൺ റാം. സീരിയലിൽ മോഹൻകുമാർ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്.
2017 ൽ ആരംഭിച്ച പരമ്പര 2020 സെപ്റ്റംബറിലാണ് അവസാനിക്കുന്നത്. പരമ്പര അവസാനിച്ചിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ മോഹൻ കുമാറും അനുമോളും തംബുരുമോളുമെല്ലാം ചർച്ചാ വിഷയമാണ്. ഏറെ സങ്കടത്തോടെയാണ് വാനമ്പാടി ടീമിനോട് പ്രേക്ഷകർ യാത്ര പറഞ്ഞത്.
സീരിയൽ അവസാനിച്ചുവെങ്കിലും താരങ്ങളോട് ഇപ്പോഴും പ്രേക്ഷകർക്ക് അടുത്ത ബന്ധമാണുള്ളത്. താരങ്ങളുടെ വിശേഷങ്ങളറിയാൻ സോഷ്യൽ മീഡിയയിലൂടെ ആരാധകരും എത്താറുണ്ട്. തിരിച്ചും അങ്ങനെ തന്നെയാണ്.
ഇപ്പോഴിത സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് നടൻ സായ് കിരണിന്റെ ഫേസ് ബുക്ക് പോസ്റ്റാണ്. കാത്തിരിക്കാൻ ആരുമില്ല; ഓർത്തിരിക്കാൻ ഒന്നുമില്ല എന്നായിരുന്നു കുറിച്ചത്. നിമിഷ നേരം കൊണ്ട് പേസ്റ്റ് വൈറലാവുകയായിരുന്നു.
അയ്യോ എന്ത് പറ്റി, ഞങ്ങൾ എല്ലാവരും ഉണ്ട് ട്ടോ…കാത്തിരിക്കാൻ, ഓർത്തിരിക്കാൻ ഒക്കെ ഞങ്ങൾ ഉണ്ട്.താങ്കളുടെ ന്യൂ സീരിയൽനായി മലയാളികൾ കാത്തിരിക്കും നല്ലൊരു കഥാപാത്രം ആയി വീണ്ടും വരിക,മലയാളത്തിലേക്കു വരാനായി കാത്തിരിക്കുന്നു,കാത്തിരിക്കാൻ ഞങ്ങൾ ഉണ്ട് എന്ന് തുടങ്ങുന്ന കമന്റുകളായിരുന്ന പോസ്റ്റിന് ലഭിച്ചത്. പോസ്റ്റ് വൈറലായതോടെ കുറിപ്പിന് പിന്നിലെ ഉദ്ദ്യേശ ശുദ്ധിപങ്കുവെച്ച് കൊണ്ട് നടൻ എത്തുകയായിരുന്നു.
ഇത് എന്റെ ചിന്തയല്ല കോൾഡ് കേസ് സിനിമയിലെ ഒരു ചെറിയ പാട്ടാണ്. കൂട്ടുകാർ ടെൻഷൻ അടിക്കേണ്ട. സന്തോഷവാൻ ആയ വ്യക്തിയാണ് താൻ. ആരാധകരുടെ സ്നേഹത്തിന് നന്ദിയുണ്ടെന്നും താര പ്രേക്ഷകരുടെ കമന്റിന് മറുപടിയായി പറഞ്ഞു. സംഗീത കുടുംബത്തിൽ നിന്നാണ് സായി അഭിനയ രംഗത്ത് എത്തിയത്. പ്രശസ്ത ഗായിക പി സുശീലയുടെ ചെറുമകനാണ് താരം. വാനമ്പാടിക്ക് ശേഷം സായ് മലയാള പരമ്പരയിൽ എത്തിയിട്ടില്ല.. മൗനരാഗം പരമ്പരയിൽ അതിഥിയായ സായി എത്തിയിരുന്നു.
about sai kiran
