Malayalam
യാത്രയിൽ നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി അതായിരുന്നു; പക്ഷെ റോഡരുകിൽ ഒരു സ്ത്രീയെ കണ്ടുമുട്ടി , അവർ പരിഹാരം കണ്ടു ; സോളോ ട്രിപ്പുമായി മീര നന്ദൻ; പോയത് എങ്ങോട്ടെന്നറിഞ്ഞാൽ ആരുമൊന്ന് ഞെട്ടും !
യാത്രയിൽ നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി അതായിരുന്നു; പക്ഷെ റോഡരുകിൽ ഒരു സ്ത്രീയെ കണ്ടുമുട്ടി , അവർ പരിഹാരം കണ്ടു ; സോളോ ട്രിപ്പുമായി മീര നന്ദൻ; പോയത് എങ്ങോട്ടെന്നറിഞ്ഞാൽ ആരുമൊന്ന് ഞെട്ടും !
ജീവിതത്തില്‍ ആദ്യമായി ഒറ്റയ്ക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി മീര നന്ദന്‍. തനിച്ച് നടത്തിയ യാത്ര എങ്ങോട്ടെന്നുള്ളതാണ് ഇതിൽ ആരാധകരെ ഞെട്ടിച്ചത്. യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയുണ്ടാകില്ല. സാഹസികമായി ഒരു യാത്ര ചെയ്യുക എന്നത് ഈ കൊറോണ കാലത്ത് ഒരു വെല്ലുവിളിയാണ്. എന്നാൽ മീരാ നന്ദൻ തനിച്ച് പോയത് അമേരിക്കയിലേക്കാണ് .റോഡരികില്‍ നിന്നും എടുത്ത ചിത്രം മീര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
ഞാന്‍ ആദ്യമായാണ് സോളോ യാത്ര ചെയ്യുന്നത്. എന്‍റെ ചിത്രങ്ങള്‍ എടുക്കാന്‍ ആരും ഇല്ല എന്നതായിരുന്നു ഞാന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. അപ്പോഴാണ് റോഡരികില്‍ ഒരു സ്ത്രീയെ കണ്ടത്, അവരാണ് എനിക്ക് ഈ ചിത്രം എടുത്തു തന്നത്” മീര ചിത്രത്തോടൊപ്പം കുറിച്ചു. പച്ചയില്‍ കറുത്ത പുള്ളികള്‍ ഉള്ള ഉടുപ്പും സ്ലിംഗ് ബാഗുമണിഞ്ഞ് നില്‍ക്കുന്ന മീരയെ ചിത്രത്തില്‍ കാണാം.
അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തുള്ള ഏറ്റവും വലിയ നഗരമായ ഹ്യൂസ്റ്റണില്‍ നിന്നാണ് ഈ ചിത്രം എടുത്തിട്ടുള്ളത്. നാസയുടെ ലിൻഡൺ ബി. ജോൺസൺ സ്പേസ് സെന്‍റര്‍ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ചന്ദ്രനിൽനിന്നുള്ള പാറക്കഷണങ്ങളും ഷട്ടിൽ സിമുലേറ്ററും നാസയുടെ സ്പേസ് ഫ്ലൈറ്റ് പ്രോഗ്രാമിന്‍റെ ചരിത്രത്തെക്കുറിച്ചുള്ള പ്രസന്റേഷനുമെല്ലാം ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
കൂടാതെ പതിനേഴ് ബ്ലോക്കുകൾ വ്യാപിച്ചു കിടക്കുന്ന തിയേറ്റർ ഡിസ്ട്രിക്റ്റ്, 337- ഓളം പൊതു ഉദ്യാനങ്ങള്‍, ടെക്സാസിലെ ഏറ്റവും വലിയ ഷോപ്പിങ് മാളായ ഗലേറിയ, ഓൾഡ് മാർക്കറ്റ് സ്ക്വയർ, ഡൗണ്ടൗൺ അക്വേറിയം, സ്പ്ലാഷ്ടൗൺ, സാം ഹ്യൂസ്റ്റൺ റേസ് പാർക്ക് എന്നിവയും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്. അമേരിക്കയിലെ ജനവാസമേറിയ പത്തു നഗരങ്ങളിൽവച്ച് ഏറ്റവുമധികം ഉദ്യാനങ്ങളും പച്ചപ്പുമുള്ളത് ഹ്യൂസ്റ്റണിലാണ്.
ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് യുഎസില്‍ ഇപ്പോഴും യാത്രാവിലക്കുണ്ട്. യാത്രക്ക് തൊട്ടുമുന്‍പുള്ള 14 ദിവസങ്ങളില്‍ എപ്പോഴെങ്കിലും ഇന്ത്യയിലൂടെ സഞ്ചരിച്ചവര്‍ക്കും യാത്രാവിലക്ക് ബാധകമാണ്.
അമേരിക്കൻ പൗരന്മാർ, വിദ്യാർത്ഥികൾ, രാജ്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ക്ക് മാത്രമേ നിലവിലെ സാഹചര്യത്തില്‍ യുഎസിലേക്ക് യാത്ര ചെയ്യാനാവൂ. ഇത് എപ്പോള്‍ വരെ തുടരും എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഒരുകാലത്ത് മലയാള സിനിമാലോകത്തും മിനിസ്ക്രീനിലും സജീവമായിരുന്ന മീര ഇപ്പോള്‍ ദുബായില്‍ റേഡിയോ ജോക്കിയാണ്.
about meera nandan
