Malayalam
ദൃശ്യം 2 കന്നടയിലേക്ക് ; കേന്ദ്ര കഥാപാത്രങ്ങളിൽ മീന ഇല്ല; പകരം ആശാ ശരത്തിനൊപ്പം, മലയാളികളുടെ ആ പ്രിയ നായിക !
ദൃശ്യം 2 കന്നടയിലേക്ക് ; കേന്ദ്ര കഥാപാത്രങ്ങളിൽ മീന ഇല്ല; പകരം ആശാ ശരത്തിനൊപ്പം, മലയാളികളുടെ ആ പ്രിയ നായിക !
ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സിനിമയ്ക്ക് ശേഷം ദൃശ്യം 2 വും മികച്ച പ്രേക്ഷക പ്രശംസ നേടി വിജയിക്കുകയുണ്ടായി. ചിത്രത്തിൻറെ ഗംഭീര വിജയത്തിന് പിന്നാലെ മറ്റ് ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്യാൻ തുടങ്ങിയിരിക്കുകയാണ് . ഇപ്പോൾ ചിത്രത്തിന്റെ കന്നട റീമേക്ക് ആരംഭിച്ച വാർത്തകളാണ് പുറത്തുവരുന്നത് . ചിത്രത്തിന്റെ നിർമ്മാതാക്കളായ ഇ ഫോർ എന്റർടെയ്ൻമെന്റ്സാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ദൃശ്യ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മീന അവതരിപ്പിച്ച കഥാപാത്രമായെത്തുന്നത് നവ്യ നായരാണ്. ആശാ ശരത്തും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. പി വാസു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കന്നട താരം രവിചന്ദ്രനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അതേസമയം ദൃശ്യം 2വിന്റെ തെലുങ്കു റിമേക്കും അണിയറയിൽ ഒരുങ്ങുന്നുണ്ട്. സംവിധായകന് ജീത്തു ജോസഫാണ് ചിത്രം ഒരുക്കുന്നത്. ആശിര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശിര്‍വാദ് നിര്‍മ്മിക്കുന്ന ആദ്യ തെലുങ്കു ചിത്രമാണിത്. 2013ല്‍ ദൃശ്യത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയ ശേഷം ആദ്യമെത്തിയ റിമേക്ക് കന്നടയില്‍ ദൃശ്യ എന്ന പേരിലായിരുന്നു. അതേ വര്‍ഷം തന്നെ തെലുങ്കു റിമേക്കുമെത്തി.
ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . മോഹന്‍ലാലിന്റെ ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിനും, ജീത്തു ജോസഫിന്റെ മികച്ചൊരു ക്രൈം ത്രില്ലറിനും നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്, സംവിധായകന് അജയ് വാസുദേവ്, തുടങ്ങി സിനിമ മേഖലയില്‍ നിന്ന് നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന്റെ തുടര്‍ച്ചയായി ഒരുങ്ങിയ ചിത്രമാണ് ദൃശ്യം 2. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ, എസ്തര്, സിദ്ദിഖ്, ആശ ശരത്, സിദ്ദിഖ് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ താരങ്ങളും പ്രധാന വേഷം ചെയ്തു. രണ്ടാം ഭാഗത്തില്‍ മുരളി ഗോപി , സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തി.
about dhrishyam 2
