Malayalam
സൂര്യയ്ക്ക് പിന്നാലെ മണികുട്ടനും! ആ സത്യം ഉടൻ? ഇന്ന് 6.30pm സംഭവിക്കുന്നത്! കണ്ണ് നട്ട് ആരാധകർ
സൂര്യയ്ക്ക് പിന്നാലെ മണികുട്ടനും! ആ സത്യം ഉടൻ? ഇന്ന് 6.30pm സംഭവിക്കുന്നത്! കണ്ണ് നട്ട് ആരാധകർ
ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ഏറ്റവും ജനപ്രീതി നേടിയ മത്സരാർത്ഥിയാണ് മണിക്കുട്ടൻ. ബിഗ് ബോസ് നൽകിയ ടാസ്കുകളിലെല്ലാം മികച്ച പ്രകടനം കാഴ്ച വച്ച് വലിയൊരു ആരാധകവൃന്ദത്തെ തന്നെ സ്വന്തമാക്കാൻ മണിക്കുട്ടന് സാധിച്ചു.
ഗെയിം സ്ട്രാറ്റജിയാണ് എന്ന് മണിക്കുട്ടനെ പിന്തുണയ്ക്കാത്തവർ പറയുന്നുണ്ട് എങ്കിലും അദ്ദേഹം യഥാർത്ഥ ജീവിതത്തിലും ഇതേ സ്വഭാവം പാലിച്ചു പോരുന്ന ആളാണ് എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ആവർത്തിക്കുന്നു. ഓരോ ദിവസവും കഴിയും തോറും മണിക്കുട്ടനോടുള്ള ഇഷ്ടവും പിന്തുണയും ആരാധകർക്ക് കൂടുകയാണ്
ബിഗ് ബോസ്സിന്റെ വോട്ടിംഗ് കഴിഞ്ഞെങ്കിലും മണികുട്ടനാണ് വോട്ടിംഗിൽ മുന്നിലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇപ്പോൾ ഇതാ മണിക്കുട്ടൻ ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത്.
ഇന്ന് വൈകിട്ട് 6.30 pm താൻ ലൈവിൽ എത്തുമെന്നാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ മണിക്കുട്ടൻ ആരാധകരെ അറിയിച്ചത്. മണികുട്ടന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയുടെ സ്ക്രീൻ ഷോട്ടുകൾ ആരാധകർ ആഘോഷമാക്കി മാറ്റുകയാണ്. തങ്ങളുടെ ആരാധകരുമായി സംവദിക്കാനാണ് മണിക്കുട്ടൻ എത്തുന്നത്. ഏതയായാലും മണികുട്ടനെ ഒരു വട്ടം കൂടി കാണാൻ സാധിക്കുന്നതിന്റെ ത്രില്ലിലാണ് ആരാധകർ
ബിഗ് ബോസ്സ് ഫിനാലെ എന്ന് നടക്കും, പല വാർത്തകളും പുറത്തു വരുന്നു, ഈ വാർത്തകളെല്ലാം സത്യമാണോ? തുടങ്ങി പ്രേക്ഷകർ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾക്കെല്ലാം മണിക്കുട്ടൻ മറുപടി പറയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ
തന്നെ പിന്തുണച്ച ആരാധകര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് കഴിഞ്ഞ ദിവസം സൂര്യയും എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായിരുന്നു സൂര്യ തനിക്കൊപ്പം നിന്ന ആരാധകര്‍ക്ക് നന്ദി പറഞ്ഞത്. തനിക്കൊരു സഹോദരിയോ സഹോദരനോ ഇല്ല. അതിനാല്‍ ഈ ആരാധകരും ആര്‍മിയും തന്നെ സംബന്ധിച്ച് കുടുംബമാണെന്നായിരുന്നു സൂര്യ പറഞ്ഞത്.
സൂര്യയോടൊപ്പം അമ്മയും ലൈവിലെത്തിയിരുന്നു. ഇനി എവിടെ പോയാലും താന്‍ അതിജീവിക്കുമെന്നും കാരണം അതിനും മാത്രം താന്‍ അനുഭവിച്ചു കഴിഞ്ഞു. തന്നെ പിന്തുണച്ചുവെന്ന ഒറ്റക്കാരണത്തിന്റെ പേരില്‍ പലര്‍ക്കും സോഷ്യല്‍ മീഡിയയില്‍ നിന്നും വലിയ തരത്തിലുള്ള അധിക്ഷേപങ്ങളാണ് നേരിടേണ്ടി വന്നതെന്നും സൂര്യ പറഞ്ഞു.
ഇതിനിടെ സൂര്യയോടൊപ്പം ലൈവില്‍ അഡോണിയും ചേര്‍ന്നു. ബിഗ് ബോസ് വീട്ടിലെ ശക്തനായ മത്സാര്‍ത്ഥികളില്‍ ഒരാളായിരുന്നു അഡോണി. സൂര്യന് കീഴെ എന്തിനെ കുറിച്ചും അഡോണി സംസാരിക്കുമെന്നാണ് സൂര്യ തന്നെ പറയുന്നത്.
ലൈവില്‍ വന്ന ശേഷം അഡോണി സംസാരിച്ചത് സോഷ്യല്‍ മീഡിയയിലുള്ളവരോടായിരുന്നു. സൂര്യ ലൈവില്‍ വരുമ്പോള്‍ പറയണമെന്ന് താന്‍ കരുതിയ കാര്യങ്ങളാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു അഡോണി സംസാരിച്ച് തുടങ്ങിയത്. ബിഗ് ബോസ് വീടിന് പുറത്ത് സൂര്യയ്ക്കെതിരെ നടന്ന അധിക്ഷേപങ്ങളും ഭീഷണികളും കേരള സമൂഹത്തിന് ചേരത്താതാണെന്ന് അഡോണി പറഞ്ഞു. ബിഗ് ബോസ് വീട്ടിലെ താരങ്ങളില്‍ പലരെ കുറിച്ചും സൂര്യ മനസ് തുറന്നു. ഡിംപല്‍ നല്ല കുട്ടിയാണെന്നും ഡിംപലിനോട് തനിക്കൊരു പ്രശ്നവുമില്ല. ഡിംപല്‍ തുറന്ന് സംസാരിക്കുന്ന വളരെ ബോള്‍ഡായ വ്യക്തിയാണെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. താന്‍ ഉടനെ തന്നെ യൂട്യൂബ് ചാനല്‍ തുടങ്ങുമെന്നും സൂര്യ അറിയിച്ചു
