Malayalam
നടി ശോഭനയുടെ തടിയെക്കുറിച്ച് എപ്പോഴും ഓർമ്മിപ്പിക്കുന്ന ആ വ്യക്തി; അദ്ദേഹത്തിന് വേണ്ടി ശോഭന ചെയ്തുകൊടുത്തത് കണ്ടോ?; പ്രിയപ്പെട്ടയാളെക്കുറിച്ച് ശോഭനയുടെ വാക്കുകൾ !
നടി ശോഭനയുടെ തടിയെക്കുറിച്ച് എപ്പോഴും ഓർമ്മിപ്പിക്കുന്ന ആ വ്യക്തി; അദ്ദേഹത്തിന് വേണ്ടി ശോഭന ചെയ്തുകൊടുത്തത് കണ്ടോ?; പ്രിയപ്പെട്ടയാളെക്കുറിച്ച് ശോഭനയുടെ വാക്കുകൾ !
അഭിനയശേഷിയും വ്യക്തിത്വവും ഒരുപോലെ ഒത്തിണങ്ങിയ മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രി. ഇപ്പോൾ മലയാള സിനിമയിൽ അത്രയൊന്നും സജീവമല്ലാതിരുന്നിട്ടും മലയാളി പ്രേക്ഷകർക്ക് ശോഭനയോടുളള ഇഷ്ടം ഇപ്പോഴും കുറയുന്നില്ല. ശോഭനയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എപ്പോഴും താൽപ്പര്യമാണ്.
സിനിമാ മേഖലയ്ക്കകത്തും പുറത്തും ഒരു വിരോധികളും ഇല്ലാത്ത നായികാ കൂടിയാകും ശോഭന . വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മാത്രമല്ല ലോകമറിയപ്പെടുന്ന നര്‍ത്തകി കൂടിയാണ് അവര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശോഭന തനിക്കേറെ പ്രിയപ്പെട്ടയാളെക്കുറിച്ച് വാചാലയായെത്തിയിരിക്കുകയാണ് ഇപ്പോള്‍.
തന്റെ നൃത്ത പരിപാടികള്‍ക്കായി വസ്ത്രാലങ്കാരം ചെയ്തിരുന്ന അയ്യേലു ഗാരുവിനെക്കുറിച്ചായിരുന്നു ശോഭന വാചാലയായത്. ചിത്രത്തിൽ കാണുന്ന കോസ്റ്റ്യൂം തുന്നിയത് ഒരു മാസ്റ്ററാണ്. ഞാൻ അയ്യാലു ഗാരു എന്ന് വിളിച്ചിരുന്ന ആൾ.
തെയ്നാംപേട്ടിലെ തന്റെ ചെറിയ കടയിൽ നിന്നും വരാൻ വിസമ്മതിച്ച മാസ്റ്റർ ടെയിലർ. ചമ്രം പടിഞ്ഞ് ഇരിക്കുന്നതിന്റെ ശാരീരിക ബുദ്ധിമുട്ടുകൾ സഹിക്കാൻ പറ്റാതെ വന്നപ്പോൾ അദ്ദേഹത്തിന് ഇരിക്കാൻ നിലത്ത് വട്ടത്തില് മുറിച്ച് ഒരു ഹോൾ ഉണ്ടാക്കേണ്ടി വന്നു. കാരണം സ്റ്റൂളിൽ ഇരുന്നു പണിയെടുക്കില്ല എന്ന് അദ്ദേഹം തീർത്തു പറഞ്ഞുവെന്നും ശോഭന കുറിച്ചിട്ടുണ്ട്.
ഒരിക്കൽപോലും കോസ്റ്റ്യൂം ട്രയലിനായി ഞാൻ പോയിട്ടില്ല. ഇടവേള കഴിഞ്ഞു ഉടുക്കേണ്ട വേഷം ഇടവേള സമയത്ത് വന്നെത്തിയ ചില സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്. പക്ഷേ ഒരിക്കലും കോസ്റ്റ്യൂം വൈകുകയോ പാകമാവാതെ വരുകയോ ഉണ്ടായിട്ടില്ല. നീ തടി വച്ചിട്ട് എന്നെ പറയരുത് എന്ന് ഞാൻ ഓരോ തവണ ഓർഡർ കൊടുക്കുമ്പോഴും അദ്ദേഹം എനിക്ക് മുന്നറിയിപ്പ് തരുമായിരുന്നു. ഞാൻ വണ്ണം വയ്ക്കുമായിരുന്നു താനും. എന്നായിരുന്നു ശോഭന കുറിച്ചത്.
about shobhana