ഒരിക്കല്‍ വില കൂടിയ ഒരു സമ്മാനം മമ്മൂക്ക തന്നു, നിര്‍ബന്ധമാണെങ്കില്‍ മമ്മൂക്ക ഉപയോഗിച്ച ഒന്ന് മതിയെന്ന് ഞാന്‍ പറഞ്ഞു’; പക്ഷെ മമ്മൂക്ക ചെയ്തത്…. ; മമ്മൂട്ടിയുടെ സ്നേഹവും ബഹുമാനവും നിങ്ങളൊന്ന് കേൾക്കണം…!

മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടിയുടെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളറിയാൻ ആരാധകരേറെയാണ്. ഇപ്പോഴിതാ മമ്മൂക്കയുടെ ട്രെയിനറായ വിബിന് സേവ്യര്‍ അദ്ദേഹവുമായി ബന്ധപ്പെട്ട വിശേഷങ്ങൾ തുറന്നു പറയുകയാണ്.
ഒരിക്കല്‍ മമ്മൂട്ടി നല്കിയ വിലകൂടിയ സമ്മാനത്തെക്കുറിച്ചാണ് അദ്ദേഹം തുറന്നുപറയുന്നത് . വിദേശരാജ്യങ്ങളില്‍ പോവുമ്പോള്‍ അവിടെ വര്‍ക്കൗട്ട് ചെയ്യാന്‍ ആവശ്യമായ സാമഗ്രികള്‍ വാങ്ങുന്നയാളാണ് മമ്മൂട്ടിയെന്ന് വിബിന് സേവ്യര്‍ പറയുന്നു. സ്വന്തം ആവശ്യത്തിന് സാധനങ്ങള്‍ വാങ്ങുന്ന കൂട്ടത്തില്‍ മമ്മൂട്ടി തനിക്കും എന്തെങ്കിലും വാങ്ങിക്കൊണ്ടുവരുമായിരുന്നുവെന്നും വിബിന് ഒരു പ്രമുഖ മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
‘വിദേശരാജ്യങ്ങളില്‍ വര്‍ക്കൗട്ടിന് വേണ്ട ഡ്രസ്, ഷൂസ് ഒക്കെ വാങ്ങും. മമ്മൂക്കയ്ക്ക് മാത്രമല്ല എനിക്കും വാങ്ങിക്കൊണ്ടുവരും. ഓരോരുത്തരുടെയും പ്രഫഷനെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ബഹുമാനിക്കുന്നയാളാണ് മമ്മൂക്ക.
ഒരിക്കല്‍ വിലകൂടിയ ഒരു വര്‍ക്കൗട്ട് ഷൂ മമ്മൂക്ക എനിക്കും തന്നു. സ്നേഹത്തോടെ നിരസിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു. എനിക്ക് ഷൂ തരണം എന്ന് നിര്‍ബന്ധമാണെങ്കില്‍ മമ്മൂക്ക ഉപയോഗിച്ച ഒരു ഷൂ തന്നാല്‍ മതിയെന്ന്. ചിരിച്ചുകൊണ്ട് അദ്ദേഹം തന്ന ഷൂ ഒരു നിധി പോലെ എന്റെ കയ്യിലുണ്ട് ,’ വിബിന് സേവ്യര്‍ പറഞ്ഞു.
ജിമ്മില്‍ ജോയിന്‍ ചെയ്ത കാലത്തെ അതേ എനര്‍ജിയിലും അതേ ഫിറ്റ്നസിലുമാണ് മമ്മൂക്കയിപ്പോഴും ഉള്ളതെന്നും വിബിന് പറയുന്നു. എവിടെ പോകുമ്പോഴും മമ്മൂക്കയുടെ ട്രാവല്‍ ബാഗില്‍ ചെറിയ ഡംബല്സ് കാണുമെന്നും റെഡിമെയ്ഡ് ഡംബല്സ് കിട്ടാത്ത കാലത്താണ് മമ്മൂക്ക ഇതൊക്കെ ചെയ്തിരുന്നതെന്നും വിബിന് കൂട്ടിച്ചേര്‍ത്തു.
‘ഇപ്പോഴെല്ലാം കാരവാനില്‍ ജിം ഉണ്ട് എന്നത് പോലും വലിയ വാര്‍ത്തയല്ല. മമ്മൂക്ക ഒരു കഥാപാത്രത്തെ ഏറ്റെടുത്ത് കഴിഞ്ഞാല്‍ അതെങ്ങനെ കൂടുതല്‍ പെര്‍ഫെക്ട് ആക്കാം എന്ത ചിന്തയിലായിരിക്കും. അതിനനുസിച്ചുള്ള വെയിറ്റ് ട്രെയിനിങ് കൊടുക്കാന്‍ എനിക്ക് കഴിയുന്നുണ്ടോ എന്ന് അദ്ദേഹം നോക്കും.
സാധ്യമാകണമെങ്കില്‍ കഥാപാത്രത്തിനനുസരിച്ച് ശരീരം എങ്ങനെ മാറ്റിയെടുക്കാമെന്ന് നല്ല ധാരണ വേണം. ഞായറാഴ്ച പലരും വര്‍ക്കൗട്ടിന് അവധി കൊടുക്കുന്നവരാണ്. എന്നാല്‍ ഞായറാഴ്ചയായാലും വിശേഷദിവസമായാലും മമ്മൂക്ക വര്‍ക്കൗട്ട് മുടക്കില്ല,’ വിബിന്റെ വാക്കുകള്‍.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...