Malayalam
ഫൈനലി യുവ കൃഷ്ണ എന്റെ മാത്രം ഉണ്ണിയേട്ടനായി മാറി, വിവാഹ ശേഷമുള്ള മൃദുലയുടെ ആദ്യ പോസ്റ്റ്!ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഫൈനലി യുവ കൃഷ്ണ എന്റെ മാത്രം ഉണ്ണിയേട്ടനായി മാറി, വിവാഹ ശേഷമുള്ള മൃദുലയുടെ ആദ്യ പോസ്റ്റ്!ഏറ്റെടുത്ത് സോഷ്യൽ മീഡിയ
കഴിഞ്ഞ ദിവസമായിരുന്നു സീരിയൽ താരങ്ങളായ മൃദുല വിജയും യുവ കൃഷ്ണയും വിവാഹിതരായത്. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ടത്. അതിന് ശേഷമായാണ് സ്വകാര്യ ഹോട്ടലില്‍ വിവാഹസത്ക്കാരം നടത്തിയത്. വിവാഹ ശേഷമുള്ള മൃദുലയുടെ ആദ്യ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
ഫൈനലി യുവ കൃഷ്ണ എന്റെ മാത്രം ഉണ്ണിയേട്ടനായി മാറിയെന്ന ക്യാപ്ഷനോടെയായിരുന്നു മൃദുല വിവാഹ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഉണ്ണിയേട്ടനെന്നാണ് മൃദുല യുവയെ വിളിക്കുന്നത്. കുഞ്ഞൂട്ടനെന്നാണ് യുവ തിരിച്ച് വിളിക്കുന്നത്.
താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരായിരുന്നു പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്. അനൂപ് കൃഷ്ണനായിരുന്നു ആദ്യം ആശംസ കമന്റുമായെത്തിയത്. ഇരുവരേയും ടാഗ് ചെയ്തായിരുന്നു അനൂപ് കമന്റിട്ടത്. അടുത്തത് എന്റെ ചെസ് നമ്പറാണെന്നായിരുന്നു എലീന പടിക്കലിന്റെ കമന്റ്. മൃദുലയേയും യുവയേയും കാണാനായി എലീന നേരിട്ടെത്തിയിരുന്നു.
യുവയേയും മൃദുലയേയും കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ഇവര്‍ക്ക് നല്കുന്ന പിന്തുണ ഞങ്ങള്‍ക്കും വേണം. വല്ലാത്തൊരു ഫീലിലാണ് ഇവിടെ നില്‍ക്കുന്നത്. ഓഗസ്റ്റില്‍ കോഴിക്കോട് വെച്ച് തന്റെ വിവാഹമാണെന്നുമായിരുന്നു എലീന പറഞ്ഞത്. മൃദുലയുടെ പോസ്റ്റിന് കീഴില്‍ കമന്റിട്ടപ്പോള്‍ പ്രതിശ്രുത വരനായ രോഹിതിനേയും എലീന ടാഗ് ചെയ്തിരുന്നു. ഞങ്ങള്‍ക്ക് ശേഷമായി റെബേക്കയാണെന്നും താരം പറഞ്ഞിരുന്നു. ഈ കമന്റിന് മറുപടിയുമായി റെബേക്ക എത്തിയിരുന്നു.
സന്തോഷമുണ്ട്, നല്ല തിരക്കിലാണ്, ഇതുവരെ പിന്തുണച്ചത് പോലെ എന്നും ഞങ്ങളുടെ കൂടെയുണ്ടാവണം. കൊവിഡ് കാലത്തെ വിവാഹമായതിനാല്‍ അധികം പേരെയൊന്നും വിളിച്ചിട്ടില്ല. വിവാഹ ശേഷം മൃദുലയും യുവയും മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. അതീവ സന്തോഷത്തോടെയായിരുന്നു ഇരുവരും എത്തിയത്. എല്ലാവരേയും ഉള്പ്പെടുത്തണമെന്നൊക്കെയുണ്ടായിരുന്നു, ഹണിമൂണൊന്നും പ്ലാന്‍ ചെയ്തിട്ടില്ലെന്നുമായിരുന്നു ഇരുവരും പറഞ്ഞത്.
