serial
നീട്ടി വളര്‍ത്തിയ താടിയും മുടിയുമായി സൂരജ്, എന്തോ ചീയുന്നുണ്ട്! 100 % ഉറപ്പാണെന്ന് ആരാധകർ! സൂരജിന്റെ വീഡിയോയ്ക്ക് പിന്നിൽ; സംശയവുമായി ആരാധകർ
നീട്ടി വളര്‍ത്തിയ താടിയും മുടിയുമായി സൂരജ്, എന്തോ ചീയുന്നുണ്ട്! 100 % ഉറപ്പാണെന്ന് ആരാധകർ! സൂരജിന്റെ വീഡിയോയ്ക്ക് പിന്നിൽ; സംശയവുമായി ആരാധകർ
പാടാത്ത പൈങ്കിളിയില് ദേവയായി എത്തി പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു സൂരജ് സൺ. പരമ്പര മുന്നേറുന്നതിനിടയിലായിരുന്നു സൂരജ് സീരിയലിൽ നിന്ന് പിന്മാറിയയത്. തുടർന്ന് ലക്ജിത് സൈനിയാണ് പരമ്പരയിലേക്കെത്തിയത്. ആ മാറ്റം ഉള്‍ക്കൊള്ളാന്‍ ഇന്നും ആരാധകര്‍ക്ക് കഴിഞ്ഞിട്ടില്ല. സൂരജിനോടുള്ള സ്നേഹവും പരിഭവവും പറഞ്ഞ് ഇപ്പോഴും ആരാധകര്‍ എത്തുന്നുണ്ട്.
ഇപ്പോൾ ഇതാ മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ഗാനങ്ങളിലൊന്നിലെ വരികള്‍ ചേര്‍ത്തുള്ള വീഡിയോ പങ്കുവെച്ചാണ് സൂരജ് എത്തിയത്. നീട്ടി വളര്‍ത്തിയ താടിയും മുടിയുമായി പുതിയ ലുക്കിലാണ് സൂരജ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ചിരിച്ച മുഖത്തോടെയുള്ള വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. പ്രത്യേകിച്ച് ക്യാപ്ഷനുകളൊന്നുമില്ലാതെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്.
സൂരജിനെ ഇങ്ങനെ ചിരിച്ച് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് ഒരുപാട് സന്തോഷമായി. ഏട്ടന്റെ മുഖത്തെ ഈ ചിരി എന്നും ഇതുപോലെ കാത്തു സൂക്ഷിക്കാൻ കഴിയട്ടെ. ഈ ചിരിച്ച മുഖത്തോടെ നിൽക്കുന്ന ഏട്ടനെ ആണ് ഞങ്ങൾക്ക് ഇഷ്ട്ടം. എത്രയും പെട്ടന്ന് നല്ലൊരു തിരിച്ചു വരവിനായി കാത്തിരിക്കുന്നു, തുടങ്ങിയ കമന്റുകളുമായാണ് ആരാധകരെത്തിയത്. നിരവധി പേരാണ് വീഡിയോയ്ക്ക് കീഴിൽ കമന്റുമായെത്തിയത്.
സുഖമാണോ സൂരജ് ആ മുടി ഒന്ന് വെട്ടിക്കൂടെ പിന്നെ ആ താടി കുറച്ചു എങ്കിലും വടിച്ചു കളഞ്ഞു കൂടെ ഞങ്ങളുടെ ആ പഴയ സൂരജിനെ കാണാൻ ആണ് ആഗ്രഹം ഇതു ഒരുമാതിരി സന്യസിക്കാൻ പോകുന്ന പോലെ ഉണ്ട് . അതുകൊണ്ട് എത്രയും പെട്ടെന്ന് പഴയ ഞങ്ങളുടെ സൂരജ് ആയി തിരിച്ചു വാ.
എന്തോ ഒരു കുഴപ്പം ഫീൽ ചെയ്യുന്നുണ്ട് ഉറപ്പ്. ഇല്ല എന്നു എത്ര പറഞ്ഞാലും ശരി എന്തോ ഒന്നു ചീയുന്നുണ്ട് 100 %. ചിരി. അത്ര. പോരാ. വിഷമം ഉണ്ടെന്നുമായിരുന്നു ചിലരുടെ കണ്ടെത്തൽ. പുറമേ സന്തോഷവാനാണെന്ന് ഭാവിക്കുമ്പോഴും ആ മനസ്സിൽ എന്തൊക്കെയോ വിഷമങ്ങളുണ്ടെന്നുറപ്പാണെന്നായിരുന്നു ചിലർ പറഞ്ഞത്.
ആരോഗ്യം വീണ്ടെടുത്ത് സൂരജ് തിരിച്ച് പരമ്പരയിലേക്ക് വരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ. താൻ ഇനി പരമ്പരയിലേക്ക് തിരികെ വരുന്നതിനെക്കുറിച്ച് സൂരജ് യാതൊരുവിധ സൂചനകളും നൽകിയിട്ടില്ല ഇതുവരെ. പകരക്കാരനായി എത്തിയ ലക്ജിത് സൈനി ഇനിയങ്ങോട്ട് താനായിരിക്കും ദേവയെന്നായിരുന്നു പറഞ്ഞത്. അമ്പാടിയായി നിഖിൽ നായർ തിരിച്ചെത്തിയത് പോലെ സൂരജും എത്തുമോയെന്നണ് ആരാധകരുടെ ചോദ്യം.
