Connect with us

മഞ്ജുവിനൊപ്പം ലൈവിൽ കാവ്യയും ദിലീപും ഒപ്പം മഹാലക്ഷ്മിയും, എല്ലാവരും ഒന്നിച്ചെത്തി വീഡിയോ വൈറൽ…

Malayalam

മഞ്ജുവിനൊപ്പം ലൈവിൽ കാവ്യയും ദിലീപും ഒപ്പം മഹാലക്ഷ്മിയും, എല്ലാവരും ഒന്നിച്ചെത്തി വീഡിയോ വൈറൽ…

മഞ്ജുവിനൊപ്പം ലൈവിൽ കാവ്യയും ദിലീപും ഒപ്പം മഹാലക്ഷ്മിയും, എല്ലാവരും ഒന്നിച്ചെത്തി വീഡിയോ വൈറൽ…

ജനപ്രിയ നായകന്‍ ദിലീപിന്‌റെയും കുടുംബത്തിന്‌റെയും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. ദിലീപിനൊപ്പം കാവ്യ മാധവനും മീനാക്ഷിയും മഹാലക്ഷിയുമെല്ലാം വാര്‍ത്തകളില്‍ നിറയാറുണ്ട്.

2016 നവംബറിലായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്. തുടര്‍ന്ന് 2018ല്‍ മകള്‍ മഹാലക്ഷ്മി ഇവരുടെ ജീവിതത്തിലേക്ക് എത്തി. വിവാഹ ശേഷം സിനിമ വിട്ട കാവ്യ കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു. ദിലീപിന്‌റെ മക്കളുടെ ചിത്രങ്ങളെല്ലാം എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

ഇപ്പോൾ ഇതാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് സംഘടിപ്പിച്ച വീഡിയോ കോളിൽ ദിലീപ് കുടുംബസമേതം എത്തിയിരിക്കുകയാണ് . അടൂർ ഗോപാലകൃഷ്ണന്റെ പിറന്നാളുമായി ബന്ധപ്പെട്ട് നടി കുക്കു പരമേശ്വരൻ നേതൃത്വത്തിൽ നടത്തിയ സൂം മീറ്റിങ്ങിൽ ആണ് കുടുംബസമേതം ദിലീപ് എത്തിയത്. അച്ഛനും അമ്മയ്ക്കുമൊപ്പം കുറുമ്പ് കാണിച്ച് ഓടിക്കളിക്കുന്ന മഹാലക്ഷ്മിയുടെ വിഡിയോ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

കാവ്യ ഫാൻസ്‌ പേജിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. മകള്‍ മഹാലക്ഷ്മിയോട് അടൂർ ഗോപാലകൃഷ്ണന് ഹാപ്പി ബർത്ഡേ പറയാൻ ആവശ്യപ്പെടുന്ന കാവ്യയെ വിഡിയോയിൽ കാണാം. പത്തുതവണയെങ്കിലും പിറന്നാൾ ആശംസകൾ മഹാലക്ഷ്മി പറഞ്ഞുകഴിഞ്ഞെന്നും അതിനിടയിൽ വിഡിയോ കട്ട് ആയതുകൊണ്ടാണ് കേൾക്കാൻ പറ്റാതിരുന്നതെന്നും കാവ്യ പറയുന്നു.

കുക്കു പരമേശ്വരനാണ് തന്നെ വിളിച്ച് ഇങ്ങനെയൊരു വിഡിയോ മീറ്റിങിന്റെ കാര്യം പറഞ്ഞതെന്ന് ദിലീപ് പറയുന്നു. അടൂർ സാറുമായി ബന്ധപ്പെട്ട വലിയ ആളുകളെയും സുഹൃത്തുക്കളെയും വിഡിയോ മീറ്റിങിലൂടെ കാണാനായതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ദിലീപ് പറയുന്നു. കുക്കു പരമേശ്വരനും ദിലീപിനും കാവ്യയ്ക്കുമൊപ്പം നടി മഞ്ജു പിള്ളയും സൂം മീറ്റിൽ പങ്കെടുത്തിരുന്നു.

വളരെ സന്തോഷമായി എല്ലാരേം ഒരുമിച്ചു കാണാൻ കഴിഞ്ഞതിൽ എന്ന് ദിലീപ് പറയുമ്പോൾ , കുക്കുമ്മ ഒപ്പിച്ചത് ആണ് എന്ന് അടൂരും മറുപടി നൽകുന്നു. മഞ്ജു പറയുന്നത് കേട്ടു അടുത്ത പടത്തിലെ ഹീറോയിന്റെ കാര്യം, മറ്റേ സാധനം പൊളിച്ചില്ലേ ആ ഹീറോയിന്റെ കാര്യം എന്ന് ദിലീപ് പറയുന്നതും നടി മഞ്ജു പിള്ള വീഡിയോയിൽ വരുന്നതും കാണാൻ കഴിയും.

അച്ഛന്റെയും അമ്മയ്ക്കും ഒപ്പം നിറഞ്ഞു നിന്ന മഹാലക്ഷ്മിയെ കണ്ടപ്പോൾ സൂപ്പർ താരങ്ങളെ നോക്കാൻ പോലും പ്രേക്ഷകർ മറന്നുപോയ പോലെ ആയിരുന്നു. ഇതുവരെ പഴയ ചിത്രങ്ങളിലൂടെ മാത്രമാണ് മഹാലക്ഷ്മിയെ പ്രേക്ഷകർ കണ്ടിട്ടുള്ളത്. എന്നാലിതാ കുഞ്ഞു വർത്തമാനങ്ങളുമായിട്ടാണ് അവൾ ലൈവിൽ എത്തിയത് . പ്രേക്ഷകർ ഏറെ കാത്തിരുന്ന നിമിഷങ്ങൾ എന്ന കമ്റ്റുകൾ നൽകിക്കൊണ്ടാണ് താര പുത്രിയുടെ കുട്ടികുറുമ്പുകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

അടുത്തിടെയായി മഹാലക്ഷ്മിയുടെ വിശേഷങ്ങൾക്ക് നിറയെ ആരാധകർ ആണ്. കാവ്യ സിനിമയിലും സോഷ്യൽ മീഡിയയിലും സജീവം അല്ലാത്തത് കൊണ്ടുതന്നെ എങ്ങനെ കുട്ടി താരത്തെ കാണാൻ കഴിയും എന്നുള്ള ആകാംക്ഷയിൽ ആയിരുന്നു പ്രേക്ഷകർ. നേരത്തെ ഒന്നാം പിറന്നാളിന് മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രം ദിലീപ് പങ്കുവച്ചിരുന്നെങ്കിലും പിന്നീടുള്ള വിശേഷങ്ങൾ ആരാധകരും അറിഞ്ഞിരുന്നില്ല. മാത്രമല്ല പൊതുപരിപാടികളിലും ഇവർക്കൊപ്പം മഹാലക്ഷ്മിയെ കണ്ടിരുന്നില്ല.

മഹാലക്ഷ്മിയുടെ ഫോട്ടോ വളരെ വിരളമായേ പുറത്തുവരാറുളളൂ. മകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതിനോട് ദിലീപിന് താൽപര്യമില്ലെന്നാണ് അടുപ്പമുളളവർ പറയുന്നത്. അടുത്തിടെ ദിലീപിന്റെ സുഹൃത്ത് നാദിർഷായുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ താരം എത്തിയിരുന്നു. അന്നും മകൾ മീനാക്ഷി ദിലീപിനൊപ്പമുണ്ടായിരുന്നുവെങ്കിലും മഹാലക്ഷ്മി ഇല്ലായിരുന്നു.

മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിനാണ് മകളുടെ ചിത്രം ദിലീപ് ആദ്യമായി പങ്കുവച്ചത്. പിന്നീട് ‘മൈ സാന്റാ’യുടെ ഫോട്ടോഷൂട്ടിനിടയിൽ എടുത്ത ദിലീപിന്റെയും മകളുടെയും ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ചിത്രം തിയേറ്ററിൽ എത്തിയ സന്തോഷം പങ്കുവച്ചുകൊണ്ട് ദിലീപ് പോസ്റ്റ് ചെയ്ത ചിത്രത്തിലാണ് ദിലീപിനൊപ്പം മഹാലക്ഷ്മിയും ഉണ്ടായിരുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top