Connect with us

അന്നും ഇന്നും ഞാന്‍ മുകേഷേട്ടന്റെ ഭാഗത്താണ്… എന്തിനും ഔചിത്യം സാമാന്യ ബോധം എന്നൊന്നുണ്ട്; പിന്തുണയുമായി സംവിധായകന്‍ അഖില്‍ മാരാര്‍

Malayalam

പരാതി അറിയിക്കാന്‍ ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിയെ ശകാരിച്ച നടനും കൊല്ലം എം.എല്‍.എയുമായ മുകേഷിനെ പിന്തുണച്ച് സംവിധായകന്‍ അഖില്‍ മാരാര്‍. അന്നും ഇന്നും താന്‍ മുകേഷേട്ടന്റെ ഭാഗത്താണ് എന്ന് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മുകേഷേട്ടന്‍ എം.എല്‍.എ എന്നതില്‍ ഉപരി ഒരു സെലിബ്രിറ്റി കൂടിയാണ്, അപ്പോള്‍ റെക്കോര്‍ഡ് ചെയ്തു പ്രചരിപ്പിച്ചാല്‍ കൂടുതല്‍ ശ്രദ്ധ കിട്ടും അതിനാലാണ് ഇത് ചെയ്തതെന്നും അഖില്‍ പറയുന്നു.

അഖില്‍ മാരാരിന്റെ കുറിപ്പ്:

കുറെ തന്തയ്ക്ക് പിറക്കാത്ത സൈബര്‍ ഊച്ചാളികള്‍ (മുഖമില്ലാത്ത ചിലര്‍) ആവശ്യത്തിനും അനാവശ്യത്തിനും പലരെയും ദ്രോഹിക്കുന്നു.. കൊല്ലം എംഎല്‍എയും അഭിനേതാവും ആയ മുകേഷേട്ടനെ പണ്ട് പാതി രാത്രിയില്‍ വിളിച്ചു സംസാരിച്ച വിഷയം അതിന് മുകേഷേട്ടന്‍ കൊടുത്ത മറുപടി എല്ലാം നമ്മള്‍ കേട്ടതാണ്..

അന്നും ഇന്നും ഞാന്‍ മുകേഷേട്ടന്റെ ഭാഗത്താണ്… എന്തിനും ഔചിത്യം സാമാന്യ ബോധം എന്നൊന്നുണ്ട്.. അന്നത്തെ ആരാധകന്‍ എന്ന തലയ്ക്ക് സുഖമില്ലാത്തവനും ഇന്ന് വിളിച്ച പയ്യനും അവനെ ഒക്കെ പിന്തുണയ്ക്കുന്നവന്മാര്‍ക്കും ഒന്നും ഇല്ലാതെ പോകുന്നതും ഈ മര്യാദ തന്നെയാണ്..

Continue Reading
You may also like...

More in Malayalam

Trending