വിവാദങ്ങളും ഗോസിപ്പുകളും സിനിമയുടെ ഭാഗമാണ്. അതൊന്നും ഓര്‍ത്ത് തല പുകയ്ക്കാറില്ലെന്ന് നടി നമിത പ്രമോദ്. അതിനെയൊക്കെ അതിന്റെ വഴിക്ക് വിടുക. നമ്മള് ടെന്‍ഷന്‍ അടിച്ചാല്‍ അത് നമ്മുടെ കുടുംബത്തെയും കരിയറിനെയും ബാധിക്കുമെന്ന് താരം പറയുന്നു.
സെലിബ്രിറ്റി ഇമേജ് ഉണ്ടാകുമ്പോള്‍ മനപൂര്‍വ്വം ശല്യപ്പെടുത്താനായി ഒരുവിഭാഗം ഇറങ്ങിത്തിരിക്കും. വിവാദങ്ങളോട് പ്രതികരിക്കാന്‍ നില്‍ക്കാതെ അതിനെ നോക്കി ചിരിച്ച് തന്റെ ലോകത്ത് താന്‍ സന്തോഷത്തോടെ ജീവിക്കും. അതാണ് ചെയ്യാറ് എന്ന് നമിത ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.
സിനിമയില്‍ ആരോടും മത്സരമില്ലെന്നും നടി പറയുന്നു. മല്‍സരിക്കണമെന്ന് തനിക്ക് തോന്നിയിട്ടില്ല. നമുക്കുളളത് എങ്ങനെയായാലും തേടി വരുമെന്ന വിശ്വാസക്കാരിയാണ് താന്‍. ആര്‍ക്കെങ്കിലും തന്നോട് മല്‍സരമുണ്ടോ എന്ന് അറിയില്ല. പിന്നെ ഇവിടെയിപ്പോള്‍ സ്ഥിരം നായികമാരായി ആരും നില്‍ക്കുന്നില്ലലോ. കുറച്ചുനാള്‍ അവസരം കിട്ടും അതുകഴിയുമ്പോഴേക്കും പുതിയ ആളുകള്‍ വരും. ഇവിടെയെല്ലാം സീസണല്‍ ആക്ടേഴ്സാണ്. ഹീറോസും ഹീറോയിനും ഒകെ അങ്ങനെയാണ് എന്നും നമിത പറഞ്ഞു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...