‘ഷൂട്ടിംഗിന് ഇനി എന്ത് ചെയ്യും’ ?; മൊട്ടയടിച്ച ശേഷം ഏറ്റവും കൂടുതൽ കേൾക്കേണ്ടി വന്ന ചോദ്യം ; അതിനുള്ള ഉത്തരം അതിമനോഹരമായി തന്നെ ലെനയ്ക്ക് പറയാൻ അറിയാം !
‘ഷൂട്ടിംഗിന് ഇനി എന്ത് ചെയ്യും’ ?; മൊട്ടയടിച്ച ശേഷം ഏറ്റവും കൂടുതൽ കേൾക്കേണ്ടി വന്ന ചോദ്യം ; അതിനുള്ള ഉത്തരം അതിമനോഹരമായി തന്നെ ലെനയ്ക്ക് പറയാൻ അറിയാം !
‘ഷൂട്ടിംഗിന് ഇനി എന്ത് ചെയ്യും’ ?; മൊട്ടയടിച്ച ശേഷം ഏറ്റവും കൂടുതൽ കേൾക്കേണ്ടി വന്ന ചോദ്യം ; അതിനുള്ള ഉത്തരം അതിമനോഹരമായി തന്നെ ലെനയ്ക്ക് പറയാൻ അറിയാം !
വ്യത്യസ്തവും ശക്തവുമായ വേഷങ്ങള്‍ക്കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധേയമായ സ്ഥാനം നേടിയെടുത്ത നടിയാണ് ലെന. ഇടയ്ക്കിടെ സിനിമ ഉപേക്ഷിക്കുന്നു എന്ന് പറഞ്ഞും ലെന വാർത്തകളിൽ ഇടം നേടാറുണ്ട്. ഇടവേളക്ക് ശേഷം തിരിച്ചെത്തിയപ്പോഴും ഒരുപിടി നല്ല വേഷങ്ങള്‍ ലെന മലയാള സിനിമയ്ക്ക് സമ്മാനിക്കുകയുണ്ടായിരുന്നു.
അടുത്ത കാലത്ത് താന്‍ തല മൊട്ടയടിച്ചതിന് ശേഷം ആളുകളില്‍ നിന്നുണ്ടായ പ്രതികരണവും പിന്നീട് തനിക്കുണ്ടായ അനുഭവങ്ങളും തുറന്നുപറയുകയാണ് ഇപ്പോൾ ലെന . ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടി അനുഭവം പറഞ്ഞത്.
അതിരന് എന്ന സിനിമയുടെ ഷൂട്ടിന്റെ സമയത്തെടുത്ത രണ്ട് ചിത്രങ്ങളും ലെന പങ്കുവെച്ചിരുന്നു. കഥാപാത്രത്തിന് വേണ്ടി വിഗ് ധരിച്ച ചിത്രവും വിഗില്ലാതെ നില്ക്കുന്ന ചിത്രവുമായിരുന്നു ഇത്. ‘ഈ രണ്ട് ചിത്രങ്ങളും ഒരു ദിവസം എടുത്തതാണ്. അതിരനിലെ രേണുക എന്ന കഥാപാത്രത്തിനു വേണ്ടിയുള്ള ലുക്ക് ആണ് ആദ്യത്തേത്. രണ്ടാമത്തെ ചിത്രം ഷൂട്ടിന്റെ പാക്ക്അപ്പിന് ശേഷം എടുത്തതും.
മൊട്ടയടിച്ചതിന് ശേഷം കേട്ട ഏറ്റവും വലിയ ചോദ്യം, ‘ഷൂട്ടിംഗില്‍ നീ ഇനി എന്ത് ചെയ്യും’ എന്നായിരുന്നു. പക്ഷെ എനിക്ക് ഒരുപാട് വൈവിധ്യങ്ങള്‍ പരീക്ഷിക്കാനുള്ള അവസരമാണ് ഈ തീരുമാനം അവസരം നല്‍കിയത്. മേക്ക്അപ്പ് ടീമിനും വിഗ് മേക്കേഴ്സിനും ഒരുപാട് നന്ദി,’ ലെന ഫേസ്ബുക്കിലെഴുതി.
സാജന് ബേക്കറി, ബ്ലാക് കോഫി എന്നീ ചിത്രങ്ങളിലാണ് ലെന അവസാനമായി എത്തിയത്. ആടുജീവിതം, ആര്‍ട്ടിക്കിള്‍ 21, അടുക്കള, നാന്‍സി റാണി, ഖല്‍ബ്, ഭീഷ്മ പര്‍വം എന്നീ നിരവധി ചിത്രങ്ങളാണ് ലെനയുടേതായി പുറത്തിറങ്ങാനുള്ള സിനിമകൾ .
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....