Connect with us

നൃത്തവും യോഗയും അഭ്യസിക്കുന്ന വെജിറ്റേറിയനാണ് ഞാൻ, ആ കാര്യത്തിൽ എന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് തുറന്ന് സമ്മതിച്ച് സന്ധ്യ; ബിഗ് ബോസ്സ് വിശേഷങ്ങൾ പങ്കുവെച്ച് താരം

Malayalam

നൃത്തവും യോഗയും അഭ്യസിക്കുന്ന വെജിറ്റേറിയനാണ് ഞാൻ, ആ കാര്യത്തിൽ എന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് തുറന്ന് സമ്മതിച്ച് സന്ധ്യ; ബിഗ് ബോസ്സ് വിശേഷങ്ങൾ പങ്കുവെച്ച് താരം

നൃത്തവും യോഗയും അഭ്യസിക്കുന്ന വെജിറ്റേറിയനാണ് ഞാൻ, ആ കാര്യത്തിൽ എന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് തുറന്ന് സമ്മതിച്ച് സന്ധ്യ; ബിഗ് ബോസ്സ് വിശേഷങ്ങൾ പങ്കുവെച്ച് താരം

മൂന്ന് സീസണുകളെ പിന്നിട്ടിട്ടുള്ളു എങ്കിലും മലയാളികളുടെ ജീവിതത്തിൽ ബിഗ് ബോസ് വലിയ പങ്കുവഹിച്ചിട്ടുണ്ട്. ബിഗ് ബോസ് സീസൺ ഒന്നുമുതൽ ഷോയും മത്സരാർത്ഥികളും മലയാളികൾക്ക് പ്രിയങ്കരമാണ്. ഒപ്പം മലയാളികളുടെ എല്ലാമെല്ലാമായ മോഹൻലാൽ ആണ് അവതാരകൻ എന്ന പ്രത്യേകതയും ഉണ്ട്.

ഇനിയും ബിഗ് ബോസ് സീസണ്‍ 3ലെ വിശേഷങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. ലോക് ഡൗണിനെത്തുടര്‍ന്ന് ഷോ ഇടയ്ക്ക് വെച്ച് നിര്‍ത്തിവെച്ചതോടെയാണ് താരങ്ങള്‍ നാട്ടില്‍ തിരിച്ചെത്തിയത്. ഈ സീസണിലെ വിജയി ആരാവുമെന്നറിയാനായുള്ള ആകാംക്ഷ ഇപ്പോഴും തുടരുകയാണ്. മത്സരത്തില്‍ തുടരുന്നവരും ഇടയ്ക്ക് പുറത്ത് പോയവരുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ സജീവമാണ്.

പരമ്പരകളെ വെല്ലുന്ന കഥകളാണ് സത്യത്തിൽ ഈ സീസണിൽ അതായത് ബിഗ് ബോസ് സീസൺ ത്രീയിൽ കാണാൻ സാധിച്ചത്. കൂട്ടുകെട്ടിന് കൂട്ടുകെട്ട് വഴക്കിന് വഴക്ക് കരച്ചിലിന് കരച്ചിൽ ഇനി പ്രണയത്തിനാണെങ്കിൽ ഒട്ടും കുറവുണ്ടായിരുന്നില്ല… ഇതിനൊക്കെ പുറമെ, സീസൺ ത്രീ മത്സരാർത്ഥികൾ പ്രത്യേകം അഭ്യസിപ്പിച്ചെടുത്ത കോർണെറിങ്, ഗ്രൂപ്പിസം, എനിങ്ങനെ നിരവധി വാക്കുകൾ വേറെയും ഉണ്ട്.

ബിഗ് ബോസ് സീസണ് ത്രീ 95 ദിവസം ആയിപ്പോയെങ്കിലും ഒരിക്കലും മറക്കാനാകാത്ത ഒരു സീസണായി മാറിക്കഴിഞ്ഞു. സത്യത്തിൽ ഷോ അവസാനിച്ചപ്പോഴാണ് കുറേക്കൂടി എല്ലാ മത്സരാത്ഥികളെയും അടുത്തറിയാൻ സാധിച്ചത്.

ഇപ്പോഴിതാ സന്ധ്യാ മനോജ് മെട്രോമാറ്റിനിയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് ഹൗസിൽ മീൻ വെട്ടുന്നതുമായി ബന്ധപ്പെട്ട് നടന്ന വഴക്കിനെ കുറിച്ചാണ് സന്ധ്യ പറഞ്ഞത്. ആദ്യം തന്നെ അതിൽ തന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് സന്ധ്യ പറയുന്നു. നൃത്തവും യോഗയും അഭ്യസിക്കുന്ന താൻ വെജിറ്റേറിയൻ ആണ്. എന്നാൽ, അത് ബിഗ് ബോസ് പോലെ ഒരു ഷോയിൽ പറയാനുള്ള ഒഴികഴിവ് ആക്കാൻ പാടില്ലായിരുന്നു. പക്ഷെ ആ സമയം നല്ല വിഷമം തോന്നി. അറിയാതെ കണ്ണൊക്കെ നിറഞ്ഞു. ഡിമ്പൽ ആണ് ആദ്യം കണ്ടുപിടിച്ചത്.

പിന്നെ അത് പൊളി ഫിറോസ് ഏറ്റെടുത്ത് ചോദ്യം ചെയ്യലായി. മീൻ കഴുകിയ കൈ ആയതിനാൽ അപ്പോൾ കണ്ണുനീർ തുടയ്ക്കാനായില്ല. അതുകൊണ്ടാണ് എല്ലാവരും അറിഞ്ഞതെന്നും സന്ധ്യ കൂട്ടിച്ചേർത്തു. പക്ഷെ, ആ പ്രശ്നം മത്സരത്തിൽ ഉപയോഗപ്പെടുത്തുമെന്നു പ്രതീക്ഷിച്ചില്ല . പിന്നെ എല്ലാം കൈവിട്ടു പോവുകയായിരുന്നു എന്നും സന്ധ്യ പറഞ്ഞു.

ബിഗ് ബോസ് സീസണ് ത്രീയിൽ അധികം ഒച്ചപ്പാടൊന്നും ഉണ്ടാക്കിയിട്ടില്ലാത്ത മത്സരാർത്ഥിയായിരുന്നു സന്ധ്യാ മനോജ്. ആദ്യ ആഴ്ച്ച തന്നെ നോമിനാഷനിൽ എത്തിയിരുന്നെങ്കിലും പ്രേക്ഷക പിന്തുണയോടെ മുന്നോട്ട് പോയി. എന്നാൽ, 70ആം ദിവസം ഹൗസിൽ നിന്നും പുറത്താവുകയായിരുന്നു ഉണ്ടായത്.

വളരെയധികം സൗഹൃദം സൂക്ഷിക്കുന്ന സന്ധ്യ പുറത്തെത്തിയ ശേഷവും സഹ മത്സരാർത്ഥികളുമായി സൗഹൃദം പങ്കിടാറുണ്ട്. അടുത്തിടെയായിരുന്നു ഭാഗ്യലക്ഷ്മിയ്ക്കും കിടിലം ഫിറോസിനും ഒപ്പമുള്ള ഫോട്ടോ പങ്കിട്ട് സന്ധ്യ എത്തിയത്. ബിഗ് ബോസിലെ മൂവർ സംഘത്തിനെ വളരെ സന്തോഷത്തോടെ ആരാധകരും സ്വീകരിച്ചു.

അതേസമയം, ലോക്ക്ഡൗണിനെ തുടർന്ന് 95ആം ദിവസം നിർത്തിവച്ച ബിഗ് ബോസ് സീസണ് ത്രീയുടെ ഫിനാലെ ഇതുവരെ നടന്നിട്ടില്ല. എന്നാകും വിജയിയെ തിരഞ്ഞെടുക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് പ്രേമികൾ.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top