അധികം തടി വയ്ക്കണ്ടാട്ടോ, ഒരു അമ്മായി ലുക്ക് തോന്നുന്നു; വിമർശനത്തിന് സാധിക നൽകിയ മറുപടി കണ്ടോ? കയ്യടിച്ച് സോഷ്യൽ മീഡിയ
മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ നടിയാണ് സാധിക വേണുഗോപാൽ. ഹ്രസ്വചിത്രങ്ങളിലൂടെയും മോഡലിങിലൂടെയും ശ്രദ്ധേയമായ സാധിക ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സിനിമാഭിനയം തുടങ്ങുന്നത്.
സാമൂഹിക വിഷയങ്ങളില്‍ തുറന്ന് പ്രതികരിക്കുകയും ചെയ്യാറുള്ള വളരെ ചുരുക്കം ചില നടിമാരിലൊരാൾ കൂടിയാണ് സാധിക. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം
ഇപ്പോഴിതാ തന്റെ ചിത്രത്തിന് നേരെ ബോഡി ഷെയ്മിങ് നടത്തിയയാള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് സാധിക.
അധികം തടി വയ്ക്കണ്ടാട്ടോ, അപ്പോ ഒരു അമ്മായി ലുക്ക് തോന്നുന്നു’, എന്നായിരുന്നു നടിയുടെ ചിത്രത്തിന് യുവാവിന്റെ കമന്റ്. സാധിക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രത്തിനു നേരെയായിരുന്നു വിമർശനം.
‘ചേട്ടന് നഷ്ടമൊന്നുമില്ലല്ലോ. ചേട്ടനല്ലല്ലോ എനിക്ക് ചെലവിന് തരുന്നത്? ഞാന്‍ അല്ലേ ജീവിക്കുന്നത് അപ്പോ പിന്നെ അമ്മായി ആയാലും കിളവി ആയാലും ഞാന്‍ സഹിച്ചു. ചേട്ടന് ചേട്ടന്റെ വീട്ടിലെ കാര്യം നോക്കിയാല്‍ മതി.’-മറുപടിയായി സാധിക കുറിച്ചു.
സാധികയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തിയത്. ബോഡി ഷെയ്മിങ് നടത്തുന്നവർക്ക് ഇതുപോലെ കുറിക്ക് കൊള്ളുന്ന മറുപടി തന്നെ നല്‍കണമെന്നും ആരാധകര്‍ പറയുന്നു.
