Connect with us

ഒരു പ്രശ്നവും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല, വളരെ സ്നേഹത്തോടെ പെരുമാറുന്ന ചേച്ചി, ഒരു സഹോദരിയെ പോലെയെ എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നുള്ളൂ….

Social Media

ഒരു പ്രശ്നവും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല, വളരെ സ്നേഹത്തോടെ പെരുമാറുന്ന ചേച്ചി, ഒരു സഹോദരിയെ പോലെയെ എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നുള്ളൂ….

ഒരു പ്രശ്നവും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല, വളരെ സ്നേഹത്തോടെ പെരുമാറുന്ന ചേച്ചി, ഒരു സഹോദരിയെ പോലെയെ എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നുള്ളൂ….

ബാലതാരമായി സിനിമയിൽ തുടക്കം കുറിച്ച് പിന്നീട് നായികയായി മാറിയവരാണ് കാവ്യ മാധവനും സനുഷയും. ഇപ്പോഴിതാ, കാവ്യ മാധ്യവനെക്കുറിച്ച് സനുഷ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കാവ്യയ്‌ക്കൊപ്പമുള്ള പഴയകാല ചിത്രം പങ്കുവച്ചായിരുന്നു സനുഷയുടെ കുറിപ്പ്.

‘പെരുമഴക്കാലം സിനിമ കഴിഞ്ഞ ഉടനെ എടുത്ത ചിത്രമാണിത്. നിങ്ങളിൽ പലർക്കും അറിയാവുന്നതുപോലെ അവർ എന്റെ അമ്മയുടെ നാട്ടുകാരിയാണ്, നീലേശ്വരം. ഒരേ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്ന ചിലർക്കിടയിൽ ഉണ്ടാവുന്ന പ്രശ്നങ്ങളൊന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ലെന്ന് അഭിമാനത്തോടെ ഞാൻ പറയും. കാണുമ്പോഴെല്ലാം എന്നോടും അനിയനോടും വളരെ സ്നേഹത്തോടെ പെരുമാറുന്ന ചേച്ചി. ഒരു സഹോദരിയെ പോലെയെ എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നുള്ളൂ. ഇപ്പോഴും അതുപോലെ തന്നെ.’

‘ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ എല്ലായ്‌പ്പോഴും മനസ്സിൽ സൂക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്ന ഒന്നാണത്. എല്ലായ്‌പ്പോഴും വിനയാന്വിതയായിരിക്കുകയും, നിങ്ങളുടേതായ രീതിയിൽ കഴിവുകളുള്ള ഓരോ വ്യക്തിയെയും പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുക.’–സനുഷ കുറിച്ചു.

അതേസമയം നടന്‍ ദിലീപിനൊപ്പം ബാലതാരമായും നായികയായും അഭിനയിച്ചതിനെക്കുറിച്ചും നടി തുറന്നുപറഞ്ഞിരുന്നു. ദിലീപ് സിനിമകളില്‍ ബാലതാരമായി അഭിനയിച്ച്, പിന്നീട് മിസ്റ്റര്‍ മരുമകന്‍ അടക്കമുള്ള സിനിമകളില്‍ അദ്ദേഹത്തിന്റെ നായികയാകാൻ സാധിച്ചത് വലിയ ഭാഗ്യമാണെന്നായിരുന്നു സനുഷ പറഞ്ഞത്.

‘വാര്‍ ആന്‍ഡ് ലവ്, പറക്കും തളിക, മീശമാധവന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായും മിസ്റ്റര്‍ മരുമകനില്‍ ദിലീപേട്ടന്റെ നായികയായും അഭിനയിച്ചത് എന്റെ ജീവിതത്തിലെ അനുഗ്രഹമാണ്. ദിലീപേട്ടനെ കുറിച്ച് നിങ്ങള്‍ എന്തൊക്കെ നെഗറ്റീവ് കേട്ടാലും, അദ്ദേഹം എന്റെ ജീവിതത്തിലെ ഏറ്റവും നല്ല വ്യക്തികളില്‍ ഒരാളാണ്. ദിലീപേട്ടനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വലിയ ഒരു ഭാഗ്യമായി കരുതുന്നു.’

‘നിരവധി ആളുകള്‍ക്കായി നിങ്ങള്‍ ചെയ്ത എല്ലാ നല്ല പ്രവൃത്തികളും, നിങ്ങള്‍ ചെയ്ത നല്ല സിനിമകളും ഓർമിക്കുന്നു. നിങ്ങള്‍ ഞങ്ങളെ ചിരിപ്പിക്കുകയും കരയിക്കുകയും മറ്റെല്ലാ വികാരങ്ങളെയും ആസ്വദിക്കാനും ഇടയാക്കി, നിങ്ങളെ അറിയാനും ഒപ്പം പ്രവര്‍

Continue Reading
You may also like...

More in Social Media

Trending

Recent

To Top