ലാലേട്ടന്റെ സെറ്റിൽ വെച്ച് ഷാജിയുടെ കരണത്ത് അദ്ദേഹം അടിച്ചു! എല്ലാവരും നിശ്ചലമായി, സെറ്റില്‍ നിന്ന് പോയ ഷാജി ഷൂട്ടിംഗ് നിർത്തി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടു; തുറന്ന് പറഞ്ഞ് സംവിധായകൻ
മാട്ടുപെട്ടി മച്ചാന്‍, മായാ മോഹിനി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജോസ് തോമസ്. മൂന്നരപതിറ്റാണ്ടായി നിരവധി സിനിമകളില്‍ സഹസംവിധായകനായും ജോസ് തോമസ് പ്രവര്‍ത്തിച്ചു.
ഇപ്പോഴിത മോഹൻലാലിനോടൊപ്പമുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് സംവിധായകൻ. അദ്ദേഹത്തിന്റെ യുട്യൂബ് ചാനലിലൂടെയാണ് ആ പഴയ സംഭവം പങ്കുവെച്ചത്.
തന്റെ ജീവിതത്തിൽ നേരിട്ട് അനുഭവമുള്ള സംഭവങ്ങളാണ് താൻ പറയുന്നതെന്ന് ആമുഖമായി പറഞ്ഞ് കൊണ്ടാണ് സംവിധായകൻ, സാത്താർ മോഹൻലാൽ എന്നിവർ ഒന്നിച്ച് അഭിനയിച്ച സിനിമയിലെ ലൊക്കേഷനിലുണ്ടായ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്
‘വാ കുരുവി വരു കുരുവി (പിന്നീട് നായകന്‍) എന്ന ബാലു കിരിയത്ത് ചിത്രത്തിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചപ്പോഴാണ് മോഹന്‍ലാലിനെ ആദ്യം കാണുന്നത്. ഷാജി കൈലാസ് ആയിരുന്നു മറ്റൊരു സംവിധാന സഹായി. ഒരു ദിവസം ബാലു സാര്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ ഞങ്ങളോട് ഷൂട്ട് ചെയ്യാന്‍ പറഞ്ഞു. സത്യത്തില്‍ ഞങ്ങള്‍ ആകെ എക്സ്സൈറ്റഡ് ആയി. ഇന്നത്തെ കാലമായിരുന്നെങ്കില്‍ താരങ്ങള്‍ തുടക്കക്കാരായ ഞങ്ങള്‍ വേണ്ടെന്ന് പറഞ്ഞേനെ.
പക്ഷേ മോഹന്‍ലാല്‍ അന്നുപോലും അത് പറഞ്ഞില്ല.അതിനിടയില്‍ ഒരു സംഭവുമുണ്ടായി. ഒരു ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെ ഷാജി നടന്‍ സത്താറിന്റെ ഷര്‍ട്ടില്‍ കുറച്ച് ചെളികൊണ്ട് തേച്ചു. ഫൈറ്റ് കഴിഞ്ഞുവരുന്ന എഫക്ട് കിട്ടാനാണ് ഷാജി അത് ചെയ്തത്. പക്ഷേ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് സത്താര്‍ ഷാജിയുടെ കരണത്ത് അടിച്ചു. ഒരു നിമിഷത്തേക്ക് സെറ്റ് മുഴുവന്‍ സ്തബ്ദരായി. ഷാജി പിണങ്ങി സെറ്റില്‍ നിന്ന് പോയി. ഷൂട്ടിംഗ് നിറുത്തി വയക്കണമെന്നും, സത്താര്‍ മാപ്പ് പറയാതെ ഷൂട്ടിംഗ് ആരംഭിക്കില്ലെന്ന് ഞാനും പറഞ്ഞു.
ഒടുവില്‍ സത്താര്‍ മാപ്പ് പറയുകയായിരുന്നു. അതിന് കാരണക്കാരന്‍ ആയത് മോഹന്‍ലാലും. നിങ്ങള്‍ ചെയ്തത് തെറ്റാണെന്നും, കാരണങ്ങള്‍ പലതുണ്ടാവാമെങ്കിലും തെറ്റ് തെറ്റു തന്നെയാണെന്ന് ലാല്‍ സത്താറിനോട് പറയുകയായിരുന്നു
