ഗര്‍ഭകാല വസ്ത്രങ്ങള്‍ വില്‍പ്പനയ്ക്ക് വച്ച് ബോളിവുഡ് താരം അനുഷ്ക ശര്‍മ്മ. ഓണ്‍ലൈന്‍ വഴിയാണ് അനുഷ്ക തന്റെ വസ്ത്രങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. വിറ്റ് കിട്ടുന്ന പണം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ് താരത്തിന്റെ തീരുമാനം.
തന്റെ ഗര്‍ഭകാലത്ത്, വളരെ കുറച്ച് തവണ മാത്രം ധരിച്ച വസ്ത്രങ്ങളാണിവ. എന്നാല്‍, അവ നിര്‍മ്മിക്കുന്നതിന് ഉപയോഗിച്ച വസ്തുക്കളെ കുറിച്ച് കൂടുതലറിയുമ്പോള്‍, നമ്മുടെ വസ്ത്രങ്ങള്‍ പരസ്പരം പങ്കിടാനും വാങ്ങാനും കഴിയുന്ന ഒരു രീതി കെട്ടിപ്പടുക്കുകയെന്നത് നിര്‍ണായകമാണെന്ന് തോന്നിയെന്ന് അനുഷ്ക പറയുന്നു.
ഉദാഹരണത്തിന്, ഇന്ത്യയിലെ നഗരങ്ങളിലെ 1% ഗര്‍ഭിണികള്‍ പുതിയ വസ്ത്രങ്ങള്‍ വാങ്ങുന്നതിന് പകരം ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ വാങ്ങിയാല്‍ ഓരോ വര്‍ഷവും, 200 വര്‍ഷത്തിലധികം ഒരാള്‍ കുടിക്കുന്ന അത്രയും വെള്ളം ലാഭിക്കാന്‍ നമുക്ക് കഴിയും. പങ്കുവെയ്പ്പില്‍ വിശ്വസിക്കുന്നയാളാണ് താന്‍.
താന്‍ ഉപയോഗിച്ച ഈ വസ്ത്രങ്ങള്‍ അടുത്തതായി ആര് സ്വന്തമാക്കുമെന്നറിയാന്‍ ആകാംക്ഷയുണ്ട് എന്ന് അനുഷ്ക പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. വസ്ത്രങ്ങള്‍ വിറ്റ് കിട്ടുന്ന പണം സ്നേഹ (SNEHA) എന്ന ചാരിറ്റി സ്ഥാപനത്തിന് നല്‍കും. സോഷ്യല്‍ എന്റര്‍പ്രൈസായ ഡോള്‍സ് വീയുടെ വെബ്സൈറ്റിലെ SaltScout.com/DolceVee/AnushkaSharma എന്ന പേജില്‍ നിന്ന് വസ്ത്രങ്ങള്‍ വാങ്ങാന്‍ സാധിക്കും.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...