Connect with us

ദിലീപേട്ടനെ കുറിച്ച് നിങ്ങൾ എന്തൊക്കെ നെഗറ്റീവു കേട്ടാലും, അദ്ദേഹം എൻറെ ജീവിതത്തിലെ ഏറ്റവും മനോഹരമായവ്യക്തികളിലൊരാളാണ്; സനുഷയുടെ കുറിപ്പ് വൈറൽ

Malayalam

ദിലീപേട്ടനെ കുറിച്ച് നിങ്ങൾ എന്തൊക്കെ നെഗറ്റീവു കേട്ടാലും, അദ്ദേഹം എൻറെ ജീവിതത്തിലെ ഏറ്റവും മനോഹരമായവ്യക്തികളിലൊരാളാണ്; സനുഷയുടെ കുറിപ്പ് വൈറൽ

ദിലീപേട്ടനെ കുറിച്ച് നിങ്ങൾ എന്തൊക്കെ നെഗറ്റീവു കേട്ടാലും, അദ്ദേഹം എൻറെ ജീവിതത്തിലെ ഏറ്റവും മനോഹരമായവ്യക്തികളിലൊരാളാണ്; സനുഷയുടെ കുറിപ്പ് വൈറൽ

ബാലതാരമായി എത്തി പിന്നീട് നായികയായി മലയാളികളിലൂടെ മനം കവര്‍ന്ന താരമാണ് സനുഷ. കാഴ്ച എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയ സനുഷ നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചതിനു ശേഷം ‘നാളൈ നമതെ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്.

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും സുരേഷ് ഗോപിയുടേയുമൊക്കെ മകളായാണ് ഈ താരം തുടക്കത്തില്‍ സിനിമയില്‍ നിറഞ്ഞുനിന്നത്.

കുഞ്ഞിപ്പല്ലുകള്‍ കാണിച്ച് നുണക്കുഴിയുമായുള്ള ചിരിയായിരുന്നു അന്നത്തെ ട്രേഡ് മാര്‍ക്ക്. ബാലതാരത്തില്‍ നിന്നും നായികയായി അരങ്ങേറിയപ്പോഴും താരത്തിന് മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. തുടർന്ന് ദിലീപിന്റെ നായികയായി മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചു.

ദിലീപിന്റെ മകളായും നായികയായും അഭിനയിച്ചതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സനുഷ. ദിലീപിനൊപ്പമുള്ള ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട് താരം

ദിലീപേട്ടൻ സിനിമകളിൽ ബാലതാരമായി അഭിനയിക്കുന്നത് മുതൽ എനിക്ക് അദ്ദേഹത്തെ അറിയാമെന്ന് സനുഷ പറയുന്നു. പിന്നീട് മിസ്റ്റർ മരുമകൻ അടക്കമുള്ള സിനിമകളിൽ അദ്ദേഹത്തിൻറെ നായികയായി അഭിനയിക്കാൻ സാധിച്ചത് വലിയ ഭാഗ്യമാണ്. ദിലീപേട്ടനെ കുറിച്ച് നിങ്ങൾ എന്തൊക്കെ നെഗറ്റീവു കേട്ടാലും, അദ്ദേഹം എൻറെ ജീവിതത്തിലെ ഏറ്റവും മനോഹരമായവ്യക്തികളിലൊരാളാണെന്നും താരം കുറിച്ചിട്ടുണ്ട്.

ഒരുപാട് ദിലീപേട്ടൻ സിനിമകൾ നമ്മൾ ചിരിപ്പിച്ചു, കരയിപ്പിച്ചു, ചിന്തിപ്പിച്ചു. ഞാൻ ഒപ്പം വർക്ക് ചെയ്തിട്ടുള്ളത് ഏറ്റവും മനോഹരമായ വ്യക്തികളിൽ ഒരാൾ. ദിലീപേട്ടനൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് വലിയ ഒരു ഭാഗ്യമായി കരുതുന്നു. എന്തായാലും മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഈ പോസ്റ്റ്. ക്ഷണനേരം കൊണ്ടായിരുന്നു സനുഷയുടെ കുറിപ്പ് വൈറലായി മാറിയത്.

ദിലീപിനെക്കുറിച്ച് വാചാലയായുള്ള സനുഷയുടെ പോസ്റ്റ് ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ആരാണ് മികച്ച കമൻറുകൾ ആണ് വരുന്നു കൊണ്ടിരിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top